കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാർ തമ്മിലടിച്ചു; അടിപിടിക്ക് കാരണം പതിനഞ്ചുകാരിയുടെ ചികിൽസയേ തുടർന്നുള്ള തർക്കം
സ്വന്തം ലേഖകൻ
കോട്ടയം : മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി.
ഇന്നലെ രാത്രി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം.
ഡ്യൂട്ടിയിലുണ്ടായിരുന്ന ജനറല്‍ സര്‍ജറി വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറും യൂറോളജി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിയും തമ്മിലായിരുന്നു സംഘട്ടനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
15 വയസുകാരിയുടെ പരിശോധന സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ജനറല്‍ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയെ യൂറോളജി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യണമെന്ന മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശത്തെ യുവഡോക്ടര്‍ എതിര്‍ത്തു.
ഇതാണ് തര്‍ക്കത്തിനു കാരണമായത്. തര്‍ക്കം മൂത്ത് അടിപിടിയിലാണ് കലാശിച്ചത്. പി ജി വിദ്യാർത്ഥിയുടെ മർദ്ദനമേറ്റ മെഡിക്കൽ ഓഫീസർ ചികിൽസ തേടി
മെഡി
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി അധികൃതര്‍ ഉത്തരവിട്ടു.