play-sharp-fill
കോട്ടയം ജില്ലയിൽ 652 പേർക്ക്  കോവിഡ്; 753 പേർക്കു രോഗമുക്തി; 3401 പേർ ചികിത്സയിൽ;  37551 പേർ ക്വാറന്റയിനിൽ

കോട്ടയം ജില്ലയിൽ 652 പേർക്ക് കോവിഡ്; 753 പേർക്കു രോഗമുക്തി; 3401 പേർ ചികിത്സയിൽ; 37551 പേർ ക്വാറന്റയിനിൽ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 652 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 644 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. 753 പേർ രോഗമുക്തരായി. 5270 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 264 പുരുഷൻമാരും 310 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 148 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 3401 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 310242 പേർ കോവിഡ് ബാധിതരായി. 304269 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 37551 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-107

കടുത്തുരുത്തി-26

കരൂർ-24

പാമ്പാടി-19

തലയോലപ്പറമ്പ്-18

ഉഴവൂർ, മുണ്ടക്കയം, കുമരകം-16

പാലാ-15

വാകത്താനം, കല്ലറ-14

കറുകച്ചാൽ-13

പുതുപ്പള്ളി, അതിരമ്പുഴ, നെടുംകുന്നം-12

രാമപുരം, വാഴൂർ, ഏറ്റുമാനൂർ, ചങ്ങനാശേരി, പനച്ചിക്കാട്-11

കൂരോപ്പട, കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി, വെച്ചൂർ, വൈക്കം, കാണക്കാരി-10

ആർപ്പൂക്കര, എലിക്കുളം, കോരുത്തോട്, എരുമേലി, അയ്മനം-9

തിടനാട്, മാടപ്പള്ളി, തൃക്കൊടിത്താനം, മീനച്ചിൽ-8

വിജയപുരം, വെളിയന്നൂർ, മറവന്തുരുത്ത്-7

തലയാഴം, മരങ്ങാട്ടുപിള്ളി, ചിറക്കടവ്, കുറിച്ചി-6

തിരുവാർപ്പ്, കൂട്ടിക്കൽ, വെള്ളൂർ-5

തലപ്പലം, പാറത്തോട്, മണർകാട്, മണിമല, കുറവിലങ്ങാട്, മേലുകാവ്-4

അയർക്കുന്നം, പള്ളിക്കത്തോട്, കങ്ങഴ, ഭരണങ്ങാനം, മുളക്കുളം, നീണ്ടൂർ, ഞീഴൂർ, പായിപ്പാട്-3

ഉദയനാപുരം, ചെമ്പ്, തീക്കോയി, മുത്തോലി-2

കടനാട്, കിടങ്ങൂർ, മാഞ്ഞൂർ, തലനാട്, പൂഞ്ഞാർ, കൊഴുവനാൽ, അകലക്കുന്നം, മൂന്നിലവ്, ടി.വി പുരം, ഈരാറ്റുപേട്ട-1