ശബരിമലയിൽ ആയിരം കോടിയുടെ പള്ളി വരുന്നു: പണിയുന്നത് ക്രൈസ്തവ ദേവാലയം; എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് സർക്കാർ; ഞെട്ടിക്കുന്ന വാർത്ത് ജനുവരി 18 ന് പുറത്തു വരും

തേർഡ് ഐ ബ്യൂറോ  കൊച്ചി: ശബരിമലയിൽ ആയിരം കോടി രൂപയുടെ പള്ളി നിർമ്മിക്കാൻ സർക്കാരും ക്രൈസ്തവ സഭകളും തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തി സംഘപരിവാർ ഗ്രൂപ്പുകൾ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടക്കുന്ന സമരങ്ങൾക്ക് എരിവ് പകരുന്നതിനു വേണ്ടിയാണ് സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചാരണം നടക്കുന്നത്. ശബരിമല വിഷയത്തിനു വേണ്ടി മാത്രം സംസ്ഥാനത്തെമ്പാടുമായി ബിജെപി – സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന അൻപതിനായിരത്തോളം ഗ്രൂപ്പുകളിലാണ് തമിഴ് പോസ്റ്റർ സഹിതം വാർത്ത പ്രചരിപ്പിച്ചിരിക്കുന്നത്. സംഘപരിവാർ സംഘടനകളുടെ സജീവ പ്രവർത്തകരും, മാധ്യമ പ്രവർത്തകരും നിഷ്പക്ഷരായവരും ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുണ്ട്. ആദ്ധ്യാത്മികത […]

കെഎസ്ആർടിസി ജീവനക്കാർക്ക് കട്ടപ്പണിയുമായി ഹൈക്കോടതി: ചൊവ്വാഴ്ച വരെ സമരം നടത്തിപ്പോകരുത്; സമരം നടത്തിയാൽ എല്ലാം അകത്താകും

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസി മാനേജ്‌മെന്റനെയും യാത്രക്കാരെയും ജീവനക്കാരെയും മുൾ മുനയിൽ നിർത്തിയ തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഹൈക്കോടതി. ജീവനക്കാർ സമരത്തിൽ നിന്നു പിന്മാറിയില്ലെങ്കിലുള്ള പ്രത്യാഘാതം ഓർമ്മിപ്പിച്ച കോടതി ചൊവ്വാഴ്ച വരെ സമരം പാടില്ലെന്ന കർശന നിർദേശവും നൽകി. ബുധനാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. വീണ്ടും ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെടുക്കാനും കോടതി നിർദ്ദേശിച്ചു. കൂടാതെ ഉച്ചക്ക് ശേഷം വാദം കേട്ട കോടതി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്ക് എതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ […]

ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് എതിർവശത്തെ ലോഡ്ജ് മുറിയിൽ വിഷം കഴിച്ച നിലയിൽ ഇടുക്കി സ്വദേശികളായ യുവതിയും യുവാവും; ഗുരുതരാവസ്ഥയിലായ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ; നിർണ്ണായക തെളിവായി മൊബൈൽ ഫോൺ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് എതിർവശത്തെ നിത്യാ ലോഡ്ജിനുള്ളിൽ വിഷം കഴിച്ച് അവശനിലയിലായ യുവതിയെയും യുവാവിനെയും പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. എറണാകുളം മേനക പെന്റാ ഏജൻസീസ് ജീവനക്കാരൻ ഇടുക്കി ചെറുതോണി സ്വദേശി പ്രിൻസ്, ഭാര്യ അമ്പിളി എന്നിവരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രിൻസിന്റെ പേരിലാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് എതിർ വശത്തെ നിത്യ ലോഡ്ജിലെ […]

അയ്യപ്പന്റെ രക്ഷയ്ക്കായി രണ്ടു ലക്ഷം പേരെ അണിനിരത്തി ശബരിമല കർമ്മ സമിതി: രവിശങ്കറും അമൃതാനന്ദമയിയും പങ്കെടുക്കും; സമരം ശക്തമാക്കി കർമ്മ സമിതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സീസൺ അവസാനിച്ചിട്ടും സമരം ശക്തമാക്കി ശബരിമല കർമ്മ സമിതി. സീസൺ അവസാനിക്കുന്ന അന്ന് ശബരിമല കർമ്മ സമിതിയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരത്ത് ജനുവരി 20ന് അയ്യപ്പ ഭക്തരുടെ സംഗമം നടത്താനാണ് കർമ്മ സമിതി പദ്ധതിയിട്ടിരിക്കുന്നത്. രണ്ടു ലക്ഷം ഭക്തർ അണിനിരക്കുന്ന പരിപാടിയിൽ മാതാ അമൃതാനന്ദമയിയും പങ്കെടുക്കുന്നതായിരിക്കും. ശബരിമല നട അടയ്ക്കുന്ന ദിവസമാണ് അയ്യപ്പഭക്ത സംഗമം നടക്കുക. പരിപാടിയിലേക്ക് ശ്രീ ശ്രീ രവിശങ്കറടക്കമുള്ളവരെ വിളിച്ചിട്ടുണ്ടെന്നും എൻ.എസ്.എസിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും അയ്യപ്പ കർമ്മ സമിതി ജനറൽ കൺവീൻ എസ്.ജെ.ആർ.കുമാർ അറിയിച്ചു. ജനുവരി 20ന് […]

ബുധനാഴ്‌ച അർധരാത്രി മുതൽ കെഎസ്ആർടിസി അനിശ്ചിതകാല തൊഴിലാളി പണിമുടക്ക്: കെ എസ് ആർ ടി സി യിൽ വൻ പ്രതിസന്ധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി. സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ കെഎസ്ആർടിസി സർവീസുകൾ നാളെ അർധരാത്രി മുതൽ നിലച്ചേക്കും. നാളെ രാവിലെ മാനേജ‌്മെന്‍റുമായി സമരസമിതി നേതാക്കൾ ചർച്ച നടത്തുമെങ്കിലും വലിയ പ്രതീക്ഷകളൊന്നുമില്ല. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്. പലപ്പോഴായി നടത്തിയ […]

കായംകുളം കൊച്ചുണ്ണിയുടെ പ്രദർശനത്തിനിടെ അഭിലാഷ് തീയറ്റർ സ്‌ക്രീനിൽ ‘നീല’: പ്രതിഷേധവുമായി പ്രേക്ഷകർ; സിനിമ കണ്ടവർക്ക് പണം നഷ്ടമായി: പ്രശ്‌നം പരിഹരിച്ച് വരികയാണെന്ന് തീയറ്റർ മാനേജ്‌മെന്റ്

സ്വന്തം ലേഖകൻ കോട്ടയം: നിവിൻ പോളി മോഹൻലാൽ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പ്രദർശനത്തിനിടെ തീയറ്റർ സ്‌ക്രീനിൽ നീല നിറം കണ്ടത് പ്രതിഷേധത്തിനിടയാക്കി. പ്രേക്ഷകർ പ്രതിഷേധവുമായി എത്തിയെങ്കിലും ഷോ നിർത്തി വയ്ക്കാനോ, തകരാർ പരിഹരിക്കാനോ തീയറ്റർ അധികൃതർ തയ്യാറായില്ല. ഷോ നടക്കുമ്പോൾ തന്നെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കാതിരുന്നതിനെ തുടർന്ന് രണ്ടര മണിക്കൂറോളം നീല നിറത്തിലുള്ള സ്‌ക്രീനിലാണ് പ്രദർശനം തുടർന്നത്. ഇതോടെ സിനിമ കൃത്യമായി ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിച്ചില്ല.   ബുധനാഴ്ച വൈകിട്ട് 5.45 ന് അഭിലാഷ് തീയറ്ററിൽ ആരംഭിച്ച് കായംകുളം കൊച്ചുണ്ണി […]