Sunday, August 1, 2021

ആസ്റ്റർ മിംസിന് വീണ്ടും അംഗീകാരം; ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ പുരസ്‌കാരവും ആസ്റ്റർ മിംസിന്

സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ഈ വർഷത്തെ ഹോസ്പിറ്റൽ ഓഫ് ദി ഇയർ അവാർഡിന് ആസ്റ്റർ മിംസ് അർഹരായി. ആസ്റ്റർ മിംസിന്റെ കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ ഹോസ്പ്ിറ്റലുകളെ സംയുക്തമായാണ് അവാർഡിന് പരിഗണിച്ചിരിക്കുന്നത്. കോവിഡ് കാലത്തുൾപ്പെടെ നടത്തിയ ശ്രദ്ധേയങ്ങളായ ഇടപെടലുകളും നടപടിക്രമങ്ങളും ലഭ്യമാക്കിയ സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങളും പരിഗണിച്ചാണ് ആസ്റ്റർ മിംസിനെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ചേംബർ ഓഫ് കൊമഴ്സ് ഹെൽത്ത്കെയർ...

അന്നമ്മ കുര്യൻ നിര്യാതയായി

പാമ്പാടി വെള്ളൂർ - വട്ടത്തിച്ചിറയിൽ പരേതനായ വി കെ കുര്യന്റെ (കുഞ്ഞൂഞ്ഞു) ഭാര്യ അന്നമ്മ കുര്യൻ, (പൊടിയമ്മ)90, ന്യൂ ജേഴ്‌സിയിൽ നിര്യാതയായി. പരേത കുമ്പനാട് കൊച്ചാലുംമ്മൂട് പുതുപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ആഗസ്റ്റ് നാല് ബുധനാഴ്ച ന്യൂ ജേഴ്സിയിൽ. മക്കൾ: പരേതയായ സൂസൻ (ബബിലി), മേരി , ആലിസ്, സണ്ണി. മരുമക്കൾ: ജോർജ് എബ്രഹാം(കോട്ടയം)സാബു ജോർജ് (കൊട്ടാരക്കര)റോഡ്നി ഹാഡ്ലി, ട്രിഷ്യ കുര്യൻ (ഇരുവരും അമേരിക്ക).  

വീടും, സ്ഥലവും, വാഹനങ്ങളും, വിൽക്കാനും, വാങ്ങാനും, വാടകയ്ക്കും; തേർഡ് ഐ ന്യൂസ് ക്ലാസിഫൈഡ് പരസ്യങ്ങൾ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : വീടും, സ്ഥലവും, വാഹനങ്ങളും, വിൽക്കാനും, വാങ്ങാനും, വാടകയ്ക്കും തേർഡ് ഐ ന്യൂസ് ക്ലാസിഫൈഡ് പരസ്യങ്ങൾ ഇവിടെ കാണാം... കോട്ടയം കഞ്ഞിക്കുഴിയിൽ പുതിയ ഫ്ലാറ്റ് വിൽപനയ്ക്ക് ജിം, തിയേറ്റർ, പാർട്ടി ഹാൾ, നീന്തൽക്കുളം, കിണർ വെള്ളം, മുനിസിപ്പാലിറ്റി വെള്ളം, പവർ ബാക്കപ്പ്, മാലിന്യ നിർമാർജനം, ഒരു സർവീസ് ലിഫ്റ്റുള്ള 3 ലിഫ്റ്റുകൾ, ഇന്റർകോം, 24 മണിക്കൂർ സുരക്ഷ, പാർക്കിംഗ്, കുട്ടികളുടെ കളി...

ഇതുവരെ രണ്ടു കോടി പേർക്ക് വാക്‌സിൻ നൽകി കേരളം: ഇന്നലെ മാത്രം മൂന്നു ലക്ഷം പേർക്കു വാക്‌സിൻ നൽകി

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിൽ വീണ്ടും റെക്കോർഡ് നേട്ടം. സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,01,39,113 പേർക്ക് വാക്സിൻ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,40,89,658 പേർക്ക് ഒന്നാം ഡോസും 60,49,455 പേർക്ക് രണ്ടാം ഡോസും നൽകി. ഇതോടെ സംസ്ഥാനത്ത് 40.14 ശതമാനം പേർക്ക് ഒന്നാം ഡോസും 17.23 ശതമാനം പേർക്ക് രണ്ടാം ഡോസ്...

നഗരത്തെ വിറപ്പിച്ച ലേഡി ഡോൺ: അധോലോക സംഘാംഗങ്ങൾ കളിക്കൂട്ടുകാർ; കയ്യിൽ കളിപ്പാട്ടമായി എകെ 47; തലസ്ഥാനത്തെ വിറപ്പിച്ചു നിർത്തിയ വനിതാ അധോലോക റാണിയും സംഘാംഗവും പിടിയിൽ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: നഗരത്തെ വിറപ്പിച്ചു നിർത്തിയ ലേഡി ഡോണിനെ ഒടുവിൽ പൊലീസ് കുടുക്കി. പന്ത്രണ്ട് സംസ്ഥാനങ്ങളിലായി നടത്തിയ മെഗാ ഓപ്പറേഷന്റെ ഫലമായി ഉത്തരേന്ത്യയിലെ രണ്ട് കൊടും കുറ്റവാളികൾ പൊലീസിന്റെ വലയിലായി. കാലാ ജേഠേഡി എന്നറിയപ്പെടുന്ന സന്ദീപ്, റിവോൾവർ റാണി എന്നറിയപ്പെടുന്ന അനുരാധ ചൗദ്ധരി എന്നിവരാണ് അറസ്റ്റിലായത്. കോൺട്രാക്ട് കില്ലിം?ഗ്, വ്യാജ മദ്യം കടത്തൽ, കവർച്ച, ഭൂമി തട്ടിയെടുക്കൽ എന്നിവയിൽ ഏർപ്പെട്ടിരുന്ന അന്താരാഷ്ട്ര...

കൊവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാനാവുന്നില്ല: മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങി വ്യാപാരികൾ; തിങ്കളാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും

തേർഡ് ഐ ബ്യൂറോ കൊച്ചി. സംസ്ഥാനത്തെ മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങി വ്യാപാരികൾ. തിങ്കളാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം. മൊബൈൽ ഫോൺ അവശ്യവസ്തുക്കളുടെ പട്ടികയിൽപ്പെടുമെന്നും സമിതി നേതാക്കൾ അറിയിച്ചു. ഓൺലൈൻ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ അവശ്യവസ്തുവാണ്. മൊബൈൽ ഫോൺ റിപ്പയറിംഗ് പോലും അനുവദിക്കുന്നില്ല. മൊബൈൽ വസ്തുക്കൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. ബുധനാഴ്ച മുതൽ എല്ലാ മൊബൈൽ ഫോൺ കടകളും തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് സമിതി...

എറണാകുളം കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം: കടപ്പുറത്ത് അടിഞ്ഞത് അഴുകിയ നിലയിൽ

തേർഡ് ഐ ബ്യൂറോ കൊച്ചി: എറണാകുളം വൈപ്പിൻ നായരമ്പലം പുത്തൻകടപ്പുറം വെളിയത്താംപറമ്പ് പള്ളിക്ക് വടക്ക് ഭാഗത്ത് കടൽഭിത്തിയുടെ ഇടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കടലിൽനിന്ന് തിരമാലയിൽ അടിച്ചു കയറിയ നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഞാറക്കൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.    

തൃശൂരിൽ വീണ്ടും ബി.ജെ.പി പ്രവർത്തകർ കള്ളനോട്ടുമായി പിടിയിൽ; കള്ളനോട്ട് മാറിയെടുത്തിയിരുന്നത് വാഹനക്കച്ചവടത്തിന്റെ മറവിൽ; പിടിയിലായവർ കള്ളനോട്ട് മാഫിയ സംഘത്തിലെ കണ്ണികൾ

തേർഡ് ഐ ബ്യൂറോ തൃശൂർ: തൃശൂരിൽ സംഘപരിവാർ പ്രവർത്തകർക്കിടയിൽ സജീവമായ കള്ളനോട്ട് മാഫിയ സംഘത്തിലെ കണ്ണികൾ വീണ്ടും പിടിയിൽ. സെക്കൻഡ് ഹാൻഡ് വാഹനക്കച്ചവടത്തിന്റെ മറവിലാണ് സംഘം, കള്ളനോട്ട് മാറിയെടുത്തിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കള്ളനോട്ടുമായി ബന്ധപ്പെട്ട് വാഹന കച്ചവടക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേത്തല ടി.കെ എസ് പുരം സ്വദേശികളായ കന്നത്തു വീട്ടിൽ ഷമീർ (35), എടവനക്കാട്ട് വീട്ടിൽ മനാഫ് (33), എടവിലങ്ങ് കാതിയാളം കറുപ്പം...

കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങിയിൽ ചെളിയിൽ പുതഞ്ഞ നിലയിൽ; കൊലപാതകമെന്നു പ്രാഥമിക നിഗമനം

തേർഡ് ഐ ബ്യൂറോ കൊച്ചി: കാണാതായ യുവാവിന്റെ മൃതദേഹം ചാലിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കുമ്പളങ്ങി ചാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 9 ന് കുമ്പളങ്ങിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹമെന്ന് സംശയമുണ്ട്. വിശദമായ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാവുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതായി മട്ടാഞ്ചേരി അസി: പൊലീസ്...

ഞായറാഴ്ച വാക്‌സിനേഷന്‍ ഇല്ല; 60 വയസിനു മുകളിലുള്ളവര്‍ക്ക് സ്‌പോട്ട് ബുക്കിംഗ്; തിങ്കളാഴ്ച കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിനെടുക്കാം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ നാളെ (ഓഗസ്റ്റ് 1) കോവിഡ് വാക്‌സിനേഷന്‍ ഇല്ല. 60 വയസ് കഴിഞ്ഞവരില്‍ ഒന്നാം ഡോസ് എടുക്കേണ്ടവര്‍ക്കും രണ്ടാം ഡോസിന് സമയമായവര്‍ക്കും മറ്റന്നാൾ (ഓഗസ്റ്റ് 2) കേന്ദ്രങ്ങളില്‍ നേരിട്ടെത്തി സ്‌പോട്ട് ബുക്കിംഗ് നടത്തി വാക്‌സിനെടുക്കാം. കോവിഷീല്‍ഡ് 84 കേന്ദ്രങ്ങളിലും കോവാക്സിന്‍ 16 ഇടത്തുമാണ് നല്‍കുക. 60 വയസിന് മുകളിലുള്ളവര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യേണ്ടതില്ല. 18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നാളെ...