കോട്ടയത്തെ ക്രിമിനൽ പൊലീസുകാരൻ പുറത്തേയ്ക്ക്; കർശന നടപടിയുമായി ജില്ലാ പൊലീസ് മേധാവി ഡി. ശില്പ; പാലാ പൊലീസിൻ്റെ ഗുണ്ട ലിസ്റ്റിൽ പെട്ട പൊലീസുകാരനെ പിരിച്ച് വിടാൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നല്കി ജില്ലാ പൊലീസ് മേധാവി

സ്വന്തം ലേഖകൻ കോട്ടയം: പാലാ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായിരുന്നയാൾ പൊലീസുകാരനായ വാർത്ത കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ട ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പൊലീസുകാരനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നല്കി. ഇതിൻ്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥർക്ക് പൊലീസുകാരൻ്റെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കി റിപ്പോർട്ട് നല്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ നിയോഗിക്കപ്പെട്ട പൊലീസ് സേനയിൽ, ക്രിമിനൽ കടന്ന് കൂടിയതെങ്ങനെയെന്ന് വിശദമായി പരിശോധിക്കാനും ജില്ലാ […]

കോട്ടയം ജില്ലയിൽ 466 പേർക്ക് കോവിഡ്; 990 പേർക്കു രോഗമുക്തി,44266 പേർ ക്വാറന്റയിനിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 466 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 456 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേർ രോഗബാധിതരായി. 990 പേർ രോഗമുക്തരായി. 3343 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 207 പുരുഷൻമാരും 202 സ്ത്രീകളും 57 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4210 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 306777 പേർ കോവിഡ് ബാധിതരായി. 300100 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 44266 […]

കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാരിയുടെ വൻ തട്ടിപ്പ്; സഹപ്രവർത്തകരുടെ ഒന്നേകാൽ കോടിയോളം രൂപ തട്ടിയെടുത്തത് നേഴ്സിംഗ് അസിസ്റ്റൻ്റ്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്സിംഗ് അസിസ്റ്റൻ്റ് സഹപ്രവർത്തകരുടെ ഒന്നേകാൽ കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. കാഷ്വാലിറ്റിയിൽ ജോലി ചെയ്യുന്ന നേഴ്സിംഗ് അസിസ്റ്റൻ്റ് ശാന്തകുമാരിക്കെതിരെയാണ് സഹപ്രവർത്തകർ അശുപത്രി സൂപ്രണ്ടിനും പൊലീസിലും പരാതി നല്കിയത്. മകന് യു.കെ യിൽ പോകണമെന്നും ഡെപ്പോസിറ്റായി 15 ലക്ഷം രൂപ അക്കൗണ്ടിൽ കാണിക്കണമെന്നും, മകൻ വിദേശത്ത് ചെന്നാലുടൻ പണം തിരികെ നല്കാമെന്നും പറഞ്ഞാണ് പണം കടം വാങ്ങുന്നത്. തിരികെ തരാമെന്ന് പറഞ്ഞ സമയത്ത് പണം കിട്ടാതെ വന്നതോടെ സഹപ്രവർത്തകൾ പരസ്പരം സംസാരിച്ചു. ഇതോടെയാണ് സമാനമായ രീതിയിൽ 2മുതൽ […]

ബി.ജെ.പിയിൽ അടിയോടടി; പുനസംഘടനയിൽ പ്രതിഷേധിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ച് നാല് നേതാക്കൾ ;ഗ്രൂപ്പ് പോര് പെരുവഴിയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുനഃസംഘടനയെ തുടര്‍ന്ന് സംസ്ഥാന ബിജെപിയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്നം അതീവ ഗൗരവമെന്ന് സൂചന. നാല് നേതാക്കള്‍ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയി. പികെ കൃഷ്ണദാസ്, എംടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍ എന്നിവരാണ് വാട്ട്സാപ്പ് ഗ്രൂപ്പ് വിട്ടത്. പുനഃസംഘടനയെ തുടര്‍ന്ന് ഉടലെടുത്ത അതൃപ്തിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പുനഃസംഘടനയിലെ അവഗണനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പിആര്‍ ശിവശങ്കറിനെ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് […]

ഹരിത നവരാത്രി ആഘോഷം, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

സ്വന്തം ലേഖകൻ കോട്ടയം: ഹരിത നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതിന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സാധനങ്ങൾ വിതരണം ചെയ്യുന്നതിന് പേപ്പർ കവറുകളും, ലഘു ഭക്ഷണ വിതരണത്തിന് ഇലകളും മറ്റും ഉപയോഗിക്കാനും നിർദ്ദേശം നൽകി. കടകളിൽ വരുന്ന അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിക്കാനാണ് തീരുമാനം. പൊതുജനങ്ങൾക്ക് മാലിന്യ നിക്ഷേപിക്കാനായി ജൈവ ബിന്നുകൾ ക്ഷേത്ര പരിസരത്ത് സ്ഥാപിക്കും. പ്ലാസ്റ്റിക് […]

കോട്ടയം ജില്ലയിൽ 872 പേർക്ക് കോവിഡ്; 842 പേർക്കു രോഗമുക്തി;40910 പേർ ക്വാറന്റയിനിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 872 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 863 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒമ്പതു പേർ രോഗബാധിതരായി. 846 പേർ രോഗമുക്തരായി. 5058 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 382 പുരുഷൻമാരും 367 സ്ത്രീകളും 123 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 174 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3806 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 309124 പേർ കോവിഡ് ബാധിതരായി. 302626 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 40910 […]

കോട്ടയം സ്വദേശിക്ക് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂർവ്വ രോഗം; പകർന്നത് ഒച്ചിൽ നിന്ന്; ജില്ലയിൽ ഒച്ചിൻ്റെ ശല്യം രൂക്ഷം

സ്വന്തം ലേഖകൻc കോട്ടയം : തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ മെനിഞ്ചൈറ്റിസ് രോഗം കോട്ടയത്ത് കണ്ടെത്തി . അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിലാണ് രോഗം കണ്ടെത്തിയത് . ഒച്ചിന്റെ ശരീരത്തിലെ വിരകള്‍ മനുഷ്യശരീരത്തില്‍ എത്തി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന രോഗമാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു . എസ്‌എച്ച്‌ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. സുജിത് ചന്ദ്രന്‍ പറഞ്ഞു കൃത്യസമയത്ത് ചികിത്സ നല്‍കാനായതാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത് . കടുത്ത തലവേദനയോടെയാണ് രോഗി ചികിത്സ തേടിയത്. പനി ഇല്ലാതെ […]

കറുകച്ചാലിലെ അരും കൊല ; കാല് വെട്ടിമാറ്റാൻ സഹായിച്ച 2 പേർ പിടിയിൽ; സാക്ഷി പറയുന്നവരേയും കൊല്ലുമെന്ന് പ്രതികളുടെ ഭീഷണി

സ്വന്തം ലേഖകൻ കറുകച്ചാല്‍: കങ്ങഴ ഇടയപ്പാറയില്‍ വടക്കേറാട്ട്‌ വാണിയപ്പുരയ്‌ക്കല്‍ മനേഷി(32) നെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍. കങ്ങഴ പാണ്ടിയാംകുഴി കൈലാത്ത്‌ സച്ചിന്‍ സുരേഷ്‌ (26), കങ്ങഴ വടക്കേറാട്ടുപടി കല്ലൂതാഴ്‌ചയില്‍ ജിജോ വര്‍ഗീസ്‌(28) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മനേഷിൻ്റെ കാൽ അറുത്ത് മാറ്റാൻ സഹായിച്ചത് ഇരുവരുമാണ് മുഖ്യപ്രതികളായ കടയിനിക്കാട്‌ പുതുപ്പറമ്ബില്‍ ജയേഷ്‌ (30), കുമരകം കവണാറ്റിന്‍കര സച്ചു (23) എന്നിവര്‍ സംഭവത്തിനു ശേഷം മണിമല പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങിയിരുന്നു. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞു രണ്ടരയോടെ മുണ്ടത്താനം ചെളിക്കുഴിയിലെ റബര്‍തോട്ടത്തിലാണു മനേഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. കാല്‍പാദം […]

ഓൺലൈൻ ഫുഡ്‌ ഡെലിവറിയുടെ മറവിൽ മാരക ലഹരികടത്ത്; രണ്ടുപേർ പിടിയിലായി

സ്വന്തം ലേഖകൻ തിരുവനന്തപുരം:ഓൺലൈൻ ഫുഡ്‌ ഡെലിവറിയുടെ മറവിൽ മാരക ലഹരി കടത്തിയ രണ്ടുപേർ പിടിയിലായി എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാറും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ നെടുമങ്ങാട് കരിപ്പൂർ വാണ്ടയിൽ നിന്നും SWIGGY ഫുഡ്‌ ഡെലിവറിയുടെ മറവിൽ KL 01 AF 7389 നമ്പർ ഹീറോ ഹോണ്ട ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.360 kg കഞ്ചാവ്‌,100 മാരക ലഹരി ഗുളികകൾ എന്നിവ പിടികൂടി വാണ്ട സ്വദേശി ശ്രീജിത്ത്‌, വ്ളാവെട്ടി […]

തവണ വ്യവസ്ഥയിൽ ചാരായ വില്പന; നന്മമരം കാച്ചിക്കാ അപ്പച്ചൻ എക്‌സൈസ് പിടിയിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മൂന്നിലവിൽ വമ്പൻ വാറ്റ് കേന്ദ്രം ഈരാറ്റുപേട്ട എക്‌സൈസ് തകർത്തു. ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിൽ ഉള്ള സംഘം കാച്ചിക്കാ അപ്പച്ചൻ എന്ന് അറിയപ്പെടുന്ന മൂത്തേടത്ത് വീട്ടിൽ ദേവസ്യ (65) യെ അറസ്റ്റ് ചെയ്തത്. വൻ തോതിൽ ചാരായം നിർമിച്ചു വന്നിരുന്ന ഇയാൾക്ക് തവണകളായി പൈസ അടച്ചാൽ മതി എന്നതിനാലും ആവശ്യക്കാർക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് ചാരായം എത്തിച്ചു നൽകുന്നതിനാലും ഉപഭോക്താക്കൾക്കിടയിൽ “നന്മമരം” എന്നറിയപ്പട്ടിരുന്നു . ഇയാൾ മുൻപ് നിരവധി കേസുകളിൽ പ്രതിയാണ് നാട്ടുകാർക്ക് നിരന്തരം […]