പരുത്തുംപാറയിൽ കൊവിഡ് കേസുകൾ കൂടുന്നു: രണ്ടു ഹോട്ടലും ഒരു തട്ടുകടയും അടച്ചു: പഞ്ചായത്തിൽ അതീവ ജാഗ്രത

സ്വന്തം ലേഖകൻ പരുത്തുംപാറ: പനച്ചിക്കാട് പഞ്ചായത്ത് ആസ്ഥാനമായ പരുത്തുംപാറ കവലയിലും പരിസര പ്രദേശങ്ങളിലും കോവിഡ് വ്യാപനം കൂടുന്നു.കവലയിലെ രണ്ടു ഹോട്ടലുകളും ഒരു തട്ടുകടയും അടച്ചു. ഹോട്ടലുടമകൾക്കും ജോലിക്കാർക്കും രോഗം ബാധിച്ചതിനെ തുടർന്നാണിത്. കവലയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും രോഗം ബാധിച്ചിട്ടുണ്ട്. മറ്റ് രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരും നിരീക്ഷണത്തിലാണ്.കൂടാതെ കവലയിലെ തന്നെ മിനിലോറി ഡ്രൈവർക്കും രോഗം ബാധിച്ചു ചികിൽസയിലാണ്. ഓട്ടോറിക്ഷ സ്റ്റാൻ്റിനു സമീപത്തെ വ്യാപാരി ചാന്നാനിക്കാട് സ്വദേശിയായ വയോധികനും രോഗം ബാധിച്ചിട്ടുണ്ട് . പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ […]

ഉമ്മൻചാണ്ടി ഇടപെട്ടു പവർലൂം തൊഴിലാളികൾക്ക് ബോണസ് അനുവദിച്ചു

സ്വന്തം ലേഖകൻ അയർക്കുന്നം: കോട്ടയം ഇന്റഗ്രേറ്റഡ് പവർലൂം തൊഴിലാളികൾക്ക് ഓണത്തിന് ബോണസ് നല്കാൻ സ്ഥലം എം.എൽ.എ കൂടിയായ ഉമ്മൻചാണ്ടിയുടെ മന്ത്രി തലത്തിലുള്ള ഇടപെടൽ ഫലം കണ്ടു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മില്ലിൽ നിന്ന് ബോണസ് തുക അനുവദിക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ടു വന്ന ഭരണസമതിയുടെ മുന്നിൽ യാതൊരു വഴികളുമില്ലായിരുന്നു. ശമ്പളകുടിശ്ശിഖ ഉള്ളപ്പോളും ഫാക്ടറിയിൽ ജോലിക്കു വരികയും സഹകരിക്കുകയും ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് ഓണത്തിന് ബോണസ് എങ്കിലും അനുവദിക്കാനുള്ള ശ്രമങ്ങൾ വേണമെന്ന ഭരണസമതി അംഗങ്ങളുടെ ആഗ്രഹം ചെയർമാൻ ജോയിസ് കൊറ്റത്തിലിന്റെ നേതൃത്വത്തിൽ എം.എൽ.എ ഉമ്മൻചാണ്ടിയെ ധരിപ്പിച്ചപ്പോൾ തന്നെ […]

മൂന്നാം തവണയും മോഷണം: ചാലുകുന്ന് സി.എം.എസ് ഹൈസ്‌കൂളിൽ കയറിയ കള്ളന് മടുത്തില്ല; സ്ഥിരമായി മോഷണം നടക്കുന്നതിൽ ആശങ്കയോടെ അധികൃതർ

തേർഡ് ഐ ബ്യൂറോ കോട്ടയം: ലോക്ക് ഡൗൺ മൂലം മാസങ്ങളായി അടച്ചിട്ടിട്ടും ചാലുകുന്നിലെ സി.എം.എസ്. ഹൈസ്‌കൂളിനെ മോഷ്ടാവ് വെറുതെ വിട്ടില്ല. ഒരു വർഷത്തിനിടെ മൂന്നാമത്തെ തവണയാണ് സ്‌കൂളിൽ മോഷണം നടത്തിയത്. സ്‌കൂളിലെ മോഷണം തടയാൻ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ഹാർഡ് ഡിസ്‌ക് ഉൾപ്പെടെ മോഷ്ടാവ് കവർന്നു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ സ്‌കൂൾ തുറക്കാൻ എത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. സ്‌കൂളിൽ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ വില വരുന്ന ഡി.എസ്.എൽ. കാമറ, സി.സി.ടി.വി. കാമറകൾ, സി.സി.ടി.വി. ഹാർഡ് ഡിസ്‌ക് എന്നിവ മോഷ്ടാവ് കവർന്നു. പണമൊന്നും അപഹരിച്ചിട്ടില്ല. കഴിഞ്ഞ […]

രാജ്യത്തെ രണ്ടായി വിഭജിച്ച കേസിൽ കാൽ നൂറ്റാണ്ടിന് ശേഷം വിധി: ബാബറി മസ്ജിത് തകർത്ത കേസിൽ വിധി പ്രഖ്യാപിച്ചു: ബാബറി മസ്ജിദ് പൊളിച്ചത് ഗൂഡാലോചനയിലൂടെ അല്ല: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്നു കണ്ടെത്തി കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. കേസിലെ ഗൂഡാലോചന തെളിയിക്കാൻ അന്വേഷണ സംഘത്തിനു സാധിച്ചില്ലെന്നു കണ്ടെത്തിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. ബി.ജെ.പി നേതാക്കളായ അധ്യാനി, മുരളി മനോഹർ ജോഷി, മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങ്, ഉമാ ഭാരതി എന്നിവരെ അടക്കമുള്ള പ്രതികളെയാണ് കോടതി വിട്ടയച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ഗൂഡാലോചനയിലൂടെയല്ലെന്നു കോടതി. കേസിൽ മുൻകൂട്ടി ആസൂത്രണം നടന്നതായുള്ള തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലന്നും കണ്ടെത്തി. രണ്ടായിരം പേജുള്ള വിധി ന്യായമാണ് […]

കോട്ടയം നഗരസഭയിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു; തീരുമാനം കൊല്ലത്ത് നടന്ന നറക്കെടുപ്പിൽ; നഗരസഭയിലെ വനിതാ- എസ്.സി സംവരണ വാർഡുകൾ ഇവ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭയിലെ സംവരണ വാർഡുകളിൽ തീരുമാനമായി. കോട്ടയം നഗരസഭ മൂന്നു വാർഡുകൾ ഹരിജൻ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. പകുതിയിലധികം വാർഡുകളും വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. എസ്.സി വിഭാഗത്തിലെ വനിതകൾക്കായി നഗരസഭയിലെ 25 ആം വാർഡ് പള്ളിക്കോണവും, 49 ആം വാർഡ് പഴയ സെമിനാരിയുമാണ് മാറ്റി വച്ചിരിക്കുന്നത്. നഗരസഭയിലെ 30 ആം വാർഡ് മുപ്പായിക്കാട് എസ്.സി ജനറൽ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്. നഗരസഭയിലെ മൂന്ന്, നാല്, ആറ് ഏഴ് 12 13 14 19 20 25 32 34 35 […]

പിടിച്ചാൽ കിട്ടാതെ രാജ്യത്ത് കൊവിഡ്: കൊവിഡ് രോഗികളുടെ കണക്ക് 62 ലക്ഷം; ആശങ്കയിൽ രാജ്യം

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കണക്കുകൾ അതിവേഗം കുതിയ്ക്കുന്നു. ഒരു ദിവസം റെക്കോർഡ് രോഗികളാണ് രാജ്യത്തുണ്ടാകുന്നത്. രോഗം അതിവേഗം കുതിയ്ക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ അടക്കം രാജ്യം ഏറെ പിന്നിലാണ് എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80,472 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 62,25,760 പേർക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 97,497 ആയി ഉയർന്നു. […]

ഫെമിനിച്ചും സാദാ അച്ചിയും; സാദാ അച്ചിയ്ക്ക് ഭർത്താവിന്റെ തുടൽ വേണം; എച്ചിലും വേണം; വിവാദ നായിക ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റ് വൈറൽ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ഡോ.വിജയ് നായർ എന്ന സോഷ്യൽ മീഡിയ ക്രിമിനലിനെ ലോഡ്ജിൽ കയറി തല്ലി വിവാദനായികയായ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. വിജയ് നായരെ തല്ലിയതിനു പിന്നാലെ നടന്ന സോഷ്യൽ മീഡിയ പോരാട്ടത്തിന്റെ ഭാഗമായാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ പോസ്റ്റാണ് വൈറലായി മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന ഫെമിനിച്ചികളെയും, സാദാ അച്ചികളെയും താരതമ്യം ചെയ്താണ് ശ്രീലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ അഭിനവ അച്ചികൾക്ക് ഭർത്താവ് തുടലുപിടിച്ചാലേ പറ്റൂ. ഫെമിനിച്ചികൾക്ക് […]

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: ഗ്രാമിന് വർദ്ധിച്ചത് 20 രൂപ; കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇപ്പോൾ സ്വർണ്ണ വിലയിൽ കുറവുണ്ടായിരിക്കുന്നത്വർദ്ധിച്ചിരിക്കുന്നത്. ഗ്രാമിന് 4670 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.അരുൺസ് മരിയ ഗോൾഡ് സ്വർണ്ണവില ഗ്രാമിന് 20രൂപ വർദ്ധിച്ചു 30/09/2020 TODAY GOLD RATE:4670 പവന്:37360

നീതു ജോൺസണെ എനിക്കറിയില്ല; എന്റെ നീതു ഇങ്ങനല്ല; സിപിഎമ്മിന്റെ സൈബർ പ്രചാരണത്തിൽ വട്ടം കറങ്ങി കെ.എസ്.യു നേതാവ്

തേർഡ് ഐ ബ്യൂറോ കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിൽ അക്കര എം.എൽ.എയോട് വീട് ചോദിച്ച നീതു ജോൺസണെ തേടുകയാണ് സോഷ്യൽ മീഡിയ. ഇതിനിടെ നീതു ജോൺസൺ കോൺഗ്രസ് നേതാവ് തന്നെയാണ് എന്ന വാദവും ഇടതു പക്ഷം ഉയർത്തി. സി.പി.എമ്മിന്റെ സൈബർ സഖാക്കളുടെ പോരാട്ട വീര്യം മുഴുവൻ പുറത്തെടുത്തതോടെ നീതു ജോൺസൺ അക്ഷരാർത്ഥത്തിൽ കോൺഗ്രസുകാരൻ തന്നെയാണ് എന്നു കോൺഗ്രസുകാർ പോലും വിശ്വസിച്ചു പോയി. ഇതിനിടെയാണ് ഇപ്പോൾ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി കെ.എസ്.യു നേതാവ് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച […]

തണുപ്പൻ കളിയിൽ വിജയിച്ച് ഹൈദരാബാദ്; യുവ ഡൽഹിയ്ക്ക് ആദ്യ തോൽവി

തേർഡ് ഐ സ്‌പോട്‌സ് ദുബായ്: ഐപിഎൽ 13 ആം എഡിഷനിലെ ഏറ്റവും തണുപ്പൻ കളി കണ്ട ദിവസം ഹൈദരാബാദിന് വിജയം. ഇരുടീമുകളും തണുപ്പൻ കളിമാത്രം കെട്ടഴിച്ച ദിവസമാണ് ഹെദരാബാദ് വിജയിച്ചു കയറിയത്. ഇതോടെ ഈ ഐപിഎല്ലിലെ ആദ്യ പരാജയം ഡൽഹി രുചിച്ചു. ഇതോടെ ഐ.പി.എൽ ഈ സീസണിൽ ആദ്യ ജയമാണ് സൺറൈസേഴ്സ് ഹൈദരാബാദ് നേടിയത്. ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഹൈദരാബാദ് തോൽപ്പിച്ചത്. ഈ സീസണിലെ ഡൽഹിയുടെ ആദ്യ തോൽവിയാണിത്. ബൗളർമാരുടെ മികവിലാണ് ഹൈദരാബാദ് ആദ്യ വിജയം നേടിയത് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് […]