പരുത്തുംപാറയിൽ കൊവിഡ് കേസുകൾ കൂടുന്നു: രണ്ടു ഹോട്ടലും ഒരു തട്ടുകടയും അടച്ചു: പഞ്ചായത്തിൽ അതീവ ജാഗ്രത

പരുത്തുംപാറയിൽ കൊവിഡ് കേസുകൾ കൂടുന്നു: രണ്ടു ഹോട്ടലും ഒരു തട്ടുകടയും അടച്ചു: പഞ്ചായത്തിൽ അതീവ ജാഗ്രത

Spread the love

സ്വന്തം ലേഖകൻ

പരുത്തുംപാറ: പനച്ചിക്കാട് പഞ്ചായത്ത് ആസ്ഥാനമായ പരുത്തുംപാറ കവലയിലും പരിസര പ്രദേശങ്ങളിലും കോവിഡ് വ്യാപനം കൂടുന്നു.കവലയിലെ രണ്ടു ഹോട്ടലുകളും ഒരു തട്ടുകടയും അടച്ചു. ഹോട്ടലുടമകൾക്കും ജോലിക്കാർക്കും രോഗം ബാധിച്ചതിനെ തുടർന്നാണിത്.

കവലയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും രോഗം ബാധിച്ചിട്ടുണ്ട്. മറ്റ് രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരും നിരീക്ഷണത്തിലാണ്.കൂടാതെ കവലയിലെ തന്നെ മിനിലോറി ഡ്രൈവർക്കും രോഗം ബാധിച്ചു ചികിൽസയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോറിക്ഷ സ്റ്റാൻ്റിനു സമീപത്തെ വ്യാപാരി ചാന്നാനിക്കാട് സ്വദേശിയായ വയോധികനും രോഗം ബാധിച്ചിട്ടുണ്ട് .

പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പരുത്തുംപാറക്കവലയിൽ സെൻ്റിനൻസ് സർവൈലൻസിൻ്റെ ഭാഗമായി റാൻഡം ടെസ്റ്റ് നടത്തും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചാന്നാനിക്കാട് പാണ്ഡവർക്കുളത്തെ മഹാത്മജി ഓഡിറ്റോറിയത്തിലാണ് പരിശോധന നടത്തുന്നത്.