പൊൻകുന്നത്ത് ഇടിമിന്നലിൽ പൊലിഞ്ഞത് 13 കാരിയുടെ ജീവൻ; ഇടിമിന്നലിൽ നിന്നും ജീവൻ രക്ഷിക്കാൻ പാലിക്കേണ്ട ജാഗ്രതകൾ ഇങ്ങനെ; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഇടിമിന്നലിൽ പൊലിഞ്ഞത് 32 ജീവനുകൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: മഴക്കാലത്ത് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് ഇടിമിന്നലിലെ തന്നെയാണ്. മഴയ്‌ക്കൊപ്പം അപ്രതീക്ഷിതമായി എത്തുന്ന മിന്നൽ അത്ര അപകടകാരിയാവില്ല. എന്നാൽ, മഴയില്ലാത്തപ്പോൾ പാഞ്ഞെത്തുന്ന മിന്നലാണ് പലപ്പോഴും അപകടകാരിയായിരിക്കുന്നത്. ഏറ്റവും ഒടുവിൽ പൊൻകുന്നം ചിറക്കടവ് കുരങ്ങൻമലയിൽ ഇടിമിന്നലേറ്റ് പതിമൂന്ന് വയസുകാരി മരിച്ചതോടെയാണ് ഇടിമിന്നലിന്റെ രൂക്ഷത വ്യക്തമായിരിക്കുന്നത്. കട്ടപ്പന ഉപ്പുതറ പുത്തൻപുരയിൽ പി.ആർ.രാജേഷിന്റെ മകൾ അക്ഷയ രാജേഷാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ആയിരുന്നു അപകടം. കുരങ്ങൻമലയിൽ ബന്ധുവായ മൂലയിൽ ജയേഷിന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ശക്തമായ ഇടിയും മഴയും ഉണ്ടായപ്പോൾ പുറത്ത് […]

കുവൈറ്റ് അമീറിൻ്റെ മരണം: രാജ്യത്ത് പുതിയ അമീറിനെ തിരഞ്ഞെടുത്തു: തീരുമാനം മന്ത്രിസഭാ യോഗത്തിൻ്റെത്

തേർഡ് ഐ ബ്യൂറോ കുവൈറ്റ് സിറ്റി: ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിനെ കുവൈറ്റിന്റെ പുതിയ അമീറായി തിരഞ്ഞെടുത്തു. അല്‍പം മുമ്പ് ചേര്‍ന്ന് അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹാണ് വിവരം പുറത്തുവിട്ടത്. മന്ത്രിസഭാ തീരുമാനം പാര്‍ലമെന്റില്‍ അംഗീകരിച്ച ശേഷം നിലവില്‍ ഉപ അമീറായ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് അമീറായി അധികാരം ഏല്‍ക്കും. 2006 ഫെബ്രുവരി 7 മുതൽ കിരീടാവകാശിയായി തുടരുന്ന ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിനു, അന്തരിച്ച അമീർ […]

കോട്ടയം നഗരമധ്യത്തിൽ രാജീവ് ഗാന്ധി കോംപ്ലക്സിലെ പത്താംനമ്പർ മുറി ചന്ദ്രൻ്റെ പേരിൽ ,വാടക സ്ക്വയർ ഫീറ്റിന് 90 രൂപ; ഇതേ കെട്ടിടത്തിലെ 14 മുറികൾ ജോസ്കോ മുതലാളിയുടെ പേരിൽ വാടക സ്ക്വയർ ഫീറ്റിന് 20 രൂപ; ഇതാണ് ജോസ്കോയും നഗരസഭയും തമ്മിലുള്ള അവിഹിതബന്ധം; നഷ്ടമാകുന്നത് കോടികൾ; നഗരമധ്യത്തിലെ തട്ടിപ്പിൽ അന്തം വിട്ട് നാട്ടുകാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിലെ രാജീവ് ഗാന്ധി് കോംപ്ലക്‌സിനു ജോസ്‌കോ നൽകുന്ന വാടക സ്ക്വയർ ഫീറ്റിന്  20 രൂപ മാത്രം. ഇതേ കെട്ടിടത്തിലെ പത്താം നമ്പർ മുറിയ്ക്ക് ചന്ദ്രൻ എന്നയാൾ 90 രൂപ നിരക്കിൽ വാടക നൽകുമ്പോഴാണ് ബാക്കിയുള്ള 14 മുറികളും കൈവശത്തിലുള്ള   ജോസ്‌കോ ജുവലറി ഗ്രൂപ്പ് സ്ക്വയർ ഫീറ്റിന്  20 രൂപ നിരക്കിൽ  വാടക നൽകുന്നത്. തൊട്ടടുത്തുള്ള ഊട്ടി ലോഡ്ജിലെ മുറികൾ 110 രൂപ വാടക നിരക്കിലാണ് കഴിഞ്ഞ മാസം നഗരസഭ ലേലം നടത്തിയത്. രണ്ടു ഹാൾ അടക്കം 15 മുറികൾ […]

മാങ്ങാനത്ത് കർശന നടപടി : റോഡ് കയ്യേറി കൊലക്കേസ് പ്രതി അടക്കമുള്ളവർ നടത്തിയിരുന്ന അനധികൃത കടകള്‍ ഒഴിപ്പിച്ചു; തേർഡ് ഐ ഇംപാക്ട്

സ്വന്തം ലേഖകൻ കഞ്ഞിക്കുഴി : പുതുപ്പള്ളി റോഡില്‍ മാങ്ങാനം തുരുത്തേല്‍ പാലത്തിനു സമീപത്തെ റോഡ് കയ്യേറ്റം പൊതു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. ഈ മേഖലയില്‍ റോഡ് കയ്യേറി സ്ഥാപിച്ച കടകള്‍ വാഹനയാത്രക്കാര്‍ക്കും നടന്നു പോകുന്നവര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നതായും കടയിൽ വരുന്നവരോട് കൊലക്കേസ് പ്രതിയടക്കമുള്ളവർ മോശമായി പെരുമാറുന്നതായും കടകളുടെ മറവിൽ അനധികൃത ഇടപാടുകൾ നടക്കുന്നതായും തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അനധികൃത കടകള്‍ നീക്കം ചെയ്യുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. […]

സിവിൽ സർവീസ് ധ്വംസനത്തിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ ജില്ലയിൽ 600 കേന്ദ്രങ്ങളിൽ മോചന മുന്നേറ്റ സംരക്ഷണ സദസുകൾ: ധർണ സെപ്റ്റംബർ 30 ന്

സ്വന്തം ലേഖകൻ കോട്ടയം: സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് തുടർച്ചയായി ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ 20 മാസമായി ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധനവ് ഇല്ല. 14 മാസം മുമ്പ് ലഭിക്കേണ്ട ശബള പരിഷ്ക്കരണം വൈകിപ്പിക്കുകയാണ്. ലീവ് സറണ്ടർ തടഞ്ഞുവയ്ക്കുകയും മാറ്റിവച്ച ഒരു മാസത്തെ ശബളം തിരികെ നൽകുന്നുമില്ല. ജീവനക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് പോകുകയാണ്. ഗതാഗത സൗകര്യമില്ലാത്തതിനാൽ യാത്രാ ചിലവ് ഇനത്തിൽ വലിയ തുക ദിവസവും […]

കോട്ടയം ജില്ലയിൽ മൂന്ന് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ മൂന്ന് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. എരുമേലി-2, ചങ്ങനാശേരി മുനിസിപ്പാലിറ്റി – 1, മുണ്ടക്കയം -13 എന്നീ പഞ്ചായത്ത് വാര്‍ഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. അതിരമ്പുഴ നാലാം വാർഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ ========= 1.കോട്ടയം – 33, 39 2. ചങ്ങനാശേരി – 31,33,34,1 3. ഏറ്റുമാനൂര്‍ – […]

കോട്ടയത്ത് പിണറായി വിജയന്റെ പോലീസ് രാജ്: ബി.ജെ.പി

സ്വന്തം ലേഖകൻ കോട്ടയം: സ്വർണ്ണക്കള്ളക്കടത്തുകേസ്സുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി മോർച്ച നടത്തിയ കളക്ട്രറ്റ് മാർച്ചിൽ പങ്കെടുത്ത നേതാക്കളെയും പ്രവർത്തകരെയും മർദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി കോട്ടയത്ത് മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾമാത്യു, രവീന്ദ്രനാഥ് വാകത്താനം, ലാൽകൃഷ്ണ അടക്കമുള്ള നേതാക്കളെ അകാരണമായി മർദ്ധിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധയോഗം മധ്യമേഖല സെക്രട്ടറി ടി.എൻ ഹരികുമാർ ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം […]

കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിൽ അൽ സഹാബ് അന്തരിച്ചു; അന്ത്യം അമേരിക്കയിൽ; രാജ്യത്ത് ദുഖാചരണം; സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തേർഡ് ഐ ബ്യൂറോ വാഷിംങ്ടൺ: കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ്(91) അന്തരിച്ചു. കാൻസർ ബാധിതനായി അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. കുവൈത്ത് ടെലവിഷൻ ആണു മരണ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്.ജൂലായ് 17 നു കുവൈത്തിൽ വെച്ച് അമീർ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.ഇതിനു ശേഷം തുടർ ചികിൽസക്കായി ജൂലായ് 19 നാണു അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടു പോയത്. യു.എസ്. വ്യോമ സേനയുടെ പ്രത്യേക വിമാനമാണു യാത്രക്കായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ […]

കോട്ടയം ജില്ലയിൽ 19 പഞ്ചായത്തുകളിൽ കൂടി സംവരണ വാർഡുകൾ നിർണയിച്ചു: സംവരണ വാർഡുകൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളിൽ കൂടി സംവരണ വാർഡുകൾ നിർണയിച്ചു.ഇന്നലെ(സെപ്റ്റംബർ 29) കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ എം. അഞ്ജനയാണ് നറുക്കെടുപ്പ് നടത്തിയത്. ഇതോടെ ആകെ 37 പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നിർണയം പൂർത്തിയായി. ഇന്ന്(സെപ്റ്റംബർ 30) 16 പഞ്ചായത്തുകളിലെയും നാളെ(ഒക്ടോർ 1) 18 പഞ്ചായത്തുകളിലെയും നറുക്കെടുപ്പ് നടക്കും. ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും സംവരണ വാർഡുകൾ ഒക്ടോബർ അഞ്ചിനാണ് തീരുമാനിക്കുക. ഇന്നലെ നിർണയിച്ച സംവരണ വാർഡുകൾ കടപ്ലാമറ്റം ====== വനിതാ വാർഡുകൾ:1 നെച്ചിമറ്റം, 4 കടപ്ലാമറ്റം, 5 […]

ചിത്തിരപുരത്ത് സാനിറ്റൈസർ നിർമ്മാണത്തിനുള്ള ആൽക്കഹോൾ കുടിച്ച് ഒരാളുടെ കാഴ്ച ശക്തി നഷ്ടമായി ; രണ്ടുപേരുടെ നില അതീവഗുരുതരം

സ്വന്തം ലേഖകൻ മൂന്നാർ: സാനിറ്റൈസർ നിർമ്മാണത്തിനുള്ള ആൽക്കഹോൾ കുടിച്ച് ഒരാളുടെ കാഴ്ച ഭാഗികമായി നഷ്ടമായി. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മൂന്നാറിലെ ചിത്തിരപ്പുരത്താണ് സംഭവം. സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ കഴിച്ചതാണ് അപകടത്തിനിടയാക്കിയത്. ചിത്തിരപുരത്ത് ഹോംസ്റ്റേ നടത്തുന്ന തങ്കപ്പൻ, സഹായി ജോബി, ചാലക്കുടി സ്വദേശിയായ സുഹൃത്ത് മനോജ് എന്നിവരാണ് ആൽക്കഹോൾ കഴിച്ചത്. ആൽക്കഹോൾ കഴിച്ച മനോജിന്റെ കാഴ്ച ഭാഗികമായി നഷ്ടമായി. തങ്കപ്പനും ജോബിയും കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം സുഹൃത്ത് തങ്കപ്പനെ കാണാൻ വപ്പോൾ മനോജ് മദ്യം […]