നീതു ജോൺസണെ എനിക്കറിയില്ല; എന്റെ നീതു ഇങ്ങനല്ല; സിപിഎമ്മിന്റെ സൈബർ പ്രചാരണത്തിൽ വട്ടം കറങ്ങി കെ.എസ്.യു നേതാവ്

നീതു ജോൺസണെ എനിക്കറിയില്ല; എന്റെ നീതു ഇങ്ങനല്ല; സിപിഎമ്മിന്റെ സൈബർ പ്രചാരണത്തിൽ വട്ടം കറങ്ങി കെ.എസ്.യു നേതാവ്

തേർഡ് ഐ ബ്യൂറോ

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിൽ അക്കര എം.എൽ.എയോട് വീട് ചോദിച്ച നീതു ജോൺസണെ തേടുകയാണ് സോഷ്യൽ മീഡിയ. ഇതിനിടെ നീതു ജോൺസൺ കോൺഗ്രസ് നേതാവ് തന്നെയാണ് എന്ന വാദവും ഇടതു പക്ഷം ഉയർത്തി. സി.പി.എമ്മിന്റെ സൈബർ സഖാക്കളുടെ പോരാട്ട വീര്യം മുഴുവൻ പുറത്തെടുത്തതോടെ നീതു ജോൺസൺ അക്ഷരാർത്ഥത്തിൽ കോൺഗ്രസുകാരൻ തന്നെയാണ് എന്നു കോൺഗ്രസുകാർ പോലും വിശ്വസിച്ചു പോയി.

ഇതിനിടെയാണ് ഇപ്പോൾ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി കെ.എസ്.യു നേതാവ് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച ‘നീതു ജോൺസൺ’ താനാണെന്ന സി.പി.എം പ്രചാരണത്തിനെതിരെ കെ.എസ്.യു നേതാവ് ശ്രീദേവ് സോമൻ പൊലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താവ് എന്ന രീതിയിലാണ് മങ്കരയിലെ ‘നീതു ജോൺസൺ’ എന്ന വിദ്യാർഥിനി അനിൽ അക്കരക്ക് കത്തെഴുതിയിരുന്നത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയുടേതെന്ന എന്ന പേരിൽ സ്ഥലം എം.എൽ.എ ആയ അനിൽ അക്കരക്ക് എഴുതിയ കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരയ്ക്ക് നീതു ജോൺസൺ എന്ന അക്കൗണ്ടിൽ നിന്നും കത്തെഴുതിയത് താനാണെന്ന തരത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വ്യാജ പ്രചാരണം നടത്തുകയാണ്. അനിൽ അക്കരയെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് അദ്ദേഹത്തേയോ അദ്ദേഹത്തിന് തന്നെയോ പരിചയമില്ലെന്നും ശ്രീദേവ് സോമൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

വീടില്ലാതെ പുറമ്ബാക്കിൽ കഴിയുകയാണെന്ന് കത്തെഴുതിയ ‘നീതു ജോൺസണ്’ വീടും സ്ഥലവും നൽകാൻ അനിൽ അക്കര എം.എൽ.എ ഇന്ന് റോഡരികിൽ രണ്ടര മണിക്കൂർ കാത്തിരുന്നു. എന്നാൽ, നീതുവോ കുടുംബമോ വന്നില്ല. ഒടുവിൽ, രാവിലെ ഒമ്ബത് മണിമുതൽ റോഡരികിൽ കാത്തുനിന്ന എം.എൽ.എയും രമ്യ ഹരിദാസ് എം.പിയും 11.30 ഓടെ മടങ്ങുകയായിരുന്നു. എന്നാൽ കത്തെഴുതിയ ‘നീതു ജോൺസൺ’ സി.പി.എം കേന്ദ്രങ്ങൾ സൃഷ്ടിച്ച വ്യാജ പ്രൊഫൈലാണെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്.