തണുപ്പൻ കളിയിൽ വിജയിച്ച് ഹൈദരാബാദ്; യുവ ഡൽഹിയ്ക്ക് ആദ്യ തോൽവി

തണുപ്പൻ കളിയിൽ വിജയിച്ച് ഹൈദരാബാദ്; യുവ ഡൽഹിയ്ക്ക് ആദ്യ തോൽവി

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: ഐപിഎൽ 13 ആം എഡിഷനിലെ ഏറ്റവും തണുപ്പൻ കളി കണ്ട ദിവസം ഹൈദരാബാദിന് വിജയം. ഇരുടീമുകളും തണുപ്പൻ കളിമാത്രം കെട്ടഴിച്ച ദിവസമാണ് ഹെദരാബാദ് വിജയിച്ചു കയറിയത്. ഇതോടെ ഈ ഐപിഎല്ലിലെ ആദ്യ പരാജയം ഡൽഹി രുചിച്ചു.

ഇതോടെ ഐ.പി.എൽ ഈ സീസണിൽ ആദ്യ ജയമാണ് സൺറൈസേഴ്സ് ഹൈദരാബാദ് നേടിയത്. ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഹൈദരാബാദ് തോൽപ്പിച്ചത്. ഈ സീസണിലെ ഡൽഹിയുടെ ആദ്യ തോൽവിയാണിത്. ബൗളർമാരുടെ മികവിലാണ് ഹൈദരാബാദ് ആദ്യ വിജയം നേടിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറിൽ വെറും 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനാണ് കളി ഹൈദരാബാദിന് അനുകൂലമാക്കിയത്. ഭുവനേശ്വർ കുമാർ, നടരാജൻ തുടങ്ങിയവരും മികവ് പുലർത്തി.

163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ പൃഥ്വി ഷാ (2) പുറത്ത്.

പിന്നീട് ധവാനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് സ്‌കോർ 42-ൽ എത്തിച്ചു. എട്ടാം ഓവർ എറിയാനെത്തിയ റഷീദ് ഖാൻ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ മടക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തിൽ 17 റൺസ് മാത്രമെടുത്താണ് ക്യാപ്റ്റൻ മടക്കിയത്.

മുൻ മത്സരങ്ങളിലെ പോലെ തന്നെ മികച്ച ബൗളിങ് പ്രകടനമാണ് ഡൽഹി കാഴ്ചവെച്ചത്. നാല് ഓവർ എറിഞ്ഞ റബാദ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രയും രണ്ടു വിക്കറ്റെടുത്തു.