ഫെമിനിച്ചും സാദാ അച്ചിയും; സാദാ അച്ചിയ്ക്ക് ഭർത്താവിന്റെ തുടൽ വേണം; എച്ചിലും വേണം; വിവാദ നായിക ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റ് വൈറൽ

ഫെമിനിച്ചും സാദാ അച്ചിയും; സാദാ അച്ചിയ്ക്ക് ഭർത്താവിന്റെ തുടൽ വേണം; എച്ചിലും വേണം; വിവാദ നായിക ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റ് വൈറൽ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ഡോ.വിജയ് നായർ എന്ന സോഷ്യൽ മീഡിയ ക്രിമിനലിനെ ലോഡ്ജിൽ കയറി തല്ലി വിവാദനായികയായ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. വിജയ് നായരെ തല്ലിയതിനു പിന്നാലെ നടന്ന സോഷ്യൽ മീഡിയ പോരാട്ടത്തിന്റെ ഭാഗമായാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ പോസ്റ്റാണ് വൈറലായി മാറിയത്.

സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന ഫെമിനിച്ചികളെയും, സാദാ അച്ചികളെയും താരതമ്യം ചെയ്താണ് ശ്രീലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

അഭിനവ അച്ചികൾക്ക് ഭർത്താവ് തുടലുപിടിച്ചാലേ പറ്റൂ.
ഫെമിനിച്ചികൾക്ക് ഭർത്താവുമില്ല, തുടലുമില്ല, അവർ തുടലാവശ്യമുള്ള ജീവികളുമല്ല.
അഭിനവ അച്ചിക്ക് പഴയകാല ജാതി-മതപ്രതാപത്തിൻറെ എച്ചിൽ തിന്നു ശീലമാണ്.  അതുകൊണ്ട് ആധുനികലോകത്ത് വേല ചെയ്തു ജീവിക്കാൻ അവസരം കിട്ടിയാലും ആ കൊടുത്ത കൈക്ക് കടിച്ചിട്ട് പഴയ എച്ചിൽക്കൂനയിൽ പോയി ഉരുണ്ടുപിരണ്ട് ആ മണവും പേറിനടക്കും.
ഫെമിനിച്ചികൾ ജാതി-മതകണ്ണുകാണായ്കകളിൽ നിന്നു വിമുക്തരല്ല. പക്ഷേ എച്ചിൽക്കൂനയിൽ കിടന്നുരുളുന്നത് ഭൂഷണമായി അവർ എണ്ണാൻ സാദ്ധ്യത കുറവാണ്.
അഭിനവ അച്ചി മറ്റു സ്ത്രീകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന ഇടത്തിൽ പങ്കുപറ്റിയിട്ട് അവിടിരുന്നുകൊണ്ട് ഇടം കുറച്ചുകൂടി നീതിപൂർവം വിസ്തൃതമാക്കാൻ ശ്രമിക്കുന്ന സ്ത്രീകളെ ദ്രോഹിക്കാൻ പാടും പെടും.
ഫെമിനിച്ചികൾ ആ ദ്രോഹം കണ്ടാലും തിരിച്ചടിക്കാൻ മടിക്കും. കാരണം അവർ ധാർമ്മികതയില്ലാത്ത കീടങ്ങളല്ല.
അഭിനവ അച്ചി പണ്ടു ഒറ്റമുണ്ടുടുത്ത് ചൂലും പിടിച്ച് ഇല്ലത്തിൻറെ അടുക്കളവാതിലിൽ എച്ചിലിനായി കാത്തുനിന്ന കാലം ഓർമ്മയിൽ നിന്ന് പൂർണമായും മായ്ച്ചുകളയാൻ കിണഞ്ഞു ശ്രമിക്കും.
ഫെമിനിച്ചി ആ കാലത്തിലേക്കു സ്ത്രീകളെ മടക്കാനുള്ള ശ്രമങ്ങൾക്കെതിരെ എന്തു വില കൊടുത്തും പോരാടും.
Jay D💙✊