രാജ്യത്തെ രണ്ടായി വിഭജിച്ച കേസിൽ കാൽ നൂറ്റാണ്ടിന് ശേഷം വിധി: ബാബറി മസ്ജിത് തകർത്ത കേസിൽ വിധി പ്രഖ്യാപിച്ചു: ബാബറി മസ്ജിദ് പൊളിച്ചത് ഗൂഡാലോചനയിലൂടെ അല്ല: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

രാജ്യത്തെ രണ്ടായി വിഭജിച്ച കേസിൽ കാൽ നൂറ്റാണ്ടിന് ശേഷം വിധി: ബാബറി മസ്ജിത് തകർത്ത കേസിൽ വിധി പ്രഖ്യാപിച്ചു: ബാബറി മസ്ജിദ് പൊളിച്ചത് ഗൂഡാലോചനയിലൂടെ അല്ല: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്നു കണ്ടെത്തി കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. കേസിലെ ഗൂഡാലോചന തെളിയിക്കാൻ അന്വേഷണ സംഘത്തിനു സാധിച്ചില്ലെന്നു കണ്ടെത്തിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. ബി.ജെ.പി നേതാക്കളായ അധ്യാനി, മുരളി മനോഹർ ജോഷി, മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങ്, ഉമാ ഭാരതി എന്നിവരെ അടക്കമുള്ള പ്രതികളെയാണ് കോടതി വിട്ടയച്ചത്.

ബാബറി മസ്ജിദ് പൊളിച്ചത് ഗൂഡാലോചനയിലൂടെയല്ലെന്നു കോടതി. കേസിൽ മുൻകൂട്ടി ആസൂത്രണം നടന്നതായുള്ള തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലന്നും കണ്ടെത്തി. രണ്ടായിരം പേജുള്ള വിധി ന്യായമാണ് ജഡ്ജി എസ്.കെ യാദവ് പ്രഖ്യാപിച്ചിരിക്കുന്നത്. 32 പ്രതികളിൽ 27 പേരും കോടതിയിൽ ഹാജരായിരുന്നു. 351 സാക്ഷി മൊഴികൾ, 600 ഓളം തെളിവുകൾ എന്നിവ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബരി മസ്ജിദ് തകർത്ത ഗൂഢാലോചന കേസിലാണ് ലക്നൌ പ്രത്യേക സി.ബി.ഐ കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പ്രതികളും കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, പ്രായാധിക്യത്തെ തുടർന്നു എൽ.കെ അധ്വാനിയും, ചികിത്സയിൽ കഴിയുന്നതിനാൽ ഉമാഭാരതിയും അടക്കമുള്ള മൂന്നു പ്രതികൾ കോടതിയിൽ ഹാജരായില്ല. ഇവർ വീഡിയോ കോൺഫറൻസിംങ് വഴിയാണ് കോടതിയിൽ ഹാജരായിക്കുന്നത്. 28വർഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാർ യാദവ് വിധി പുറപ്പെടുവിച്ചത്.

സിആർപിസി 313 അനുസരിച്ച് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതടക്കം കേസിലെ നടപടിക്രമങ്ങൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ വിധി പറഞ്ഞത്. ബി.ജെ.പി നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ എൽ. കെ അദ്വാനിക്ക് പുറമെ മുതിർന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹർ ജോഷി, ഉമാഭാരതി മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരടക്കം 32 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.

1992 ഡിസംബർ 6നാണ് ബി.ജെ.പി – ആർ.എസ്.എസ് നേതൃത്വത്തിൽ അയോധ്യയിലേയ്ക്കു നടന്ന രഥയാത്രയ്ക്കൊടുവിൽ ബാബറി മസ്ജിദ് കർസേവയുടെ മറവിൽ തകർത്തത്. നേരത്തെ ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാം എന്നു സുപ്രീം കോടതി വിധിച്ചിരുന്നു.

2017-ൽ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികൾ നീണ്ടു. ഈ വർഷം ഏപ്രിലോടെ നടപടികൾ പൂർത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നൽകി. അതിനിടെ കഴിഞ്ഞ വർഷം സെപ്റ്റംബറോടെ വിരമിക്കാനിരുന്ന ജഡ്ജിയുടെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച് നീട്ടിനൽകി. ഇതേ തുടർന്നാണ് ഇപ്പോൾ കോടതി അതിവേഗം വിചാരണ നടത്തി വിധി പ്രഖ്യാപിക്കുന്നത്. വിധി പറഞ്ഞ ശേഷം ജഡ്ജി എസ്.കെ. യാദവ് വിരമിക്കുകയും ചെയ്തു.

വിധിയുടെ പശ്ചാത്തലത്തിൽ കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ പരിസരത്തും കൂടുതൽ പൊലീസിനെയും അർധസൈനികരെയും വിന്യസിച്ചു. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ വിഡിയോ കോൺഫറൻസിങ് വഴിയാണ് വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയെന്നാണ് ഇവർ കോടതിയിൽ പറഞ്ഞത്. പ്രതികളിൽപ്പെട്ട ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിർമാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ്, മുൻ എംപി വിനയ് കട്യാർ, മുൻ മധ്യപ്രദേശ് മന്ത്രിയും ബജ്‌റങ് ദൾ നേതാവുമായിരുന്ന ജയ്ഭാൻ സിങ് പവയ്യ തുടങ്ങിയവർ കോടതിയിൽ ഹാജരായിരുന്നു.