നന്ദികേടിന്റെ മറ്റൊരു പേരാണ് ചങ്ങനാശ്ശേരി; മേഴ്‌സി ഒട്ടും ഇല്ലാത്തയാളാണ് മേഴ്‌സിക്കുട്ടിയമ്മ; കോണ്‍ഗ്രസിന്റെ അധപ്പതനത്തില്‍ ദുഃഖമുണ്ട്; സമുദായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം; ബാബുവിന്റെത് ദൈവകാരുണ്യം കൊണ്ട് മാത്രമുള്ള വിജയമാണ്; ഇടത് വിജയത്തിന് പിന്നാലെ സുകുമാരന്‍ നായരെയും മന്ത്രിമാരെയും വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍.
സ്വന്തം ലേഖകന്‍ ആലപ്പുഴ: തന്നോട് ക്രൂരത കാണിച്ച ഒറ്റ കോണ്‍ഗ്രസുകാരനും ആലപ്പുഴ ജില്ലയില്‍ നിന്ന് ജയിച്ചിട്ടില്ലെന്നും തന്നെ തകര്‍ക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തവരാണ് ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസുകാരെന്നും വെള്ളാപ്പള്ളി. ഇടത് വിജയത്തിന് പിന്നാലെ സുകുമാരന്‍ നായരെയും മന്ത്രിമാരെയും വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന്റെ അധപതനത്തില്‍ ദുഃഖമുണ്ട്. ഓരോ സ്ഥാനാര്‍ത്ഥികളേയും സമുദായങ്ങള്‍ പങ്കിട്ടെടുക്കുകയാണ്. ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെങ്കില്‍ അത് അവരുടെ നയത്തിന്റെ പ്രശ്‌നമാണ്. കഴിഞ്ഞ നിയമസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു ഈഴവനും ഉണ്ടായിരുന്നില്ല. ഇത്തവണ ഒരു […]