ജോസ് കെ.മാണി എൽ.ഡി.എഫിലേക്ക് ചേക്കേറിയപ്പോൾ ഒഴിവ് വന്ന സ്ഥാനം ലക്ഷ്യമിട്ട് ബി.ഡി.ജെ.എസ് ; വെള്ളാപ്പള്ളിയേയും മകനെയും സ്വാഗതം ചെയ്ത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും : കളങ്കിത വ്യക്തിത്വങ്ങളെ യു.ഡി.എഫിന്റെ ഭാഗമാക്കില്ലെന്ന നിലപാടിൽ ഉറച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ജോസ് കെ.മാണി എൽ.ഡി.എഫിലേക്ക് ചേക്കേറിയപ്പോൾ ഒഴിവ് വന്ന സ്ഥാനം ലക്ഷ്യമിട്ട് ബി.ഡി.ജെ.എസ് ; വെള്ളാപ്പള്ളിയേയും മകനെയും സ്വാഗതം ചെയ്ത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും : കളങ്കിത വ്യക്തിത്വങ്ങളെ യു.ഡി.എഫിന്റെ ഭാഗമാക്കില്ലെന്ന നിലപാടിൽ ഉറച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയായി കേരളാ കോൺഗ്രസ് ജോസ് പക്ഷം ഇടത് പക്ഷത്തേക്ക് ചേക്കേറിയപ്പോൾ വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് കേരളം സാക്ഷ്യം
വഹിച്ചത്.ജോസ് പരക്ഷം യു.ഡി.എഫ് വിട്ടപ്പോൾ ഒഴിവു വന്ന സ്ഥാനം ലക്ഷ്യമിട്ടാണ് ബിഡിജെഎസിന്റെ നീക്കങ്ങൾ പുരോഗമിക്കുന്നത്.

ബി.ഡി.ജെ.എസിന്റെ ഇടുതുപക്ഷ മുന്നേറ്റവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ നടന്നുവെന്ന് സൂചന. എൻഡിഎ സഖ്യത്തിൽ നിന്നാൽ ഒരു എംപി പോലുമാകാൻ കഴിയില്ലെന്ന തിരിച്ചറിവും വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയുമാണ് വെള്ളാപ്പള്ളിയെയും മകനെയും യു.ഡി.എഫിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് കോട്ടയായ ഏതെങ്കിലുമൊരു സീറ്റിൽ നിർത്തി തുഷാറിനെ വിജയിപ്പിച്ച് മന്ത്രിയാക്കാനുള്ള പദ്ധതിയാണ് ബിഡിജെഎസ് നേതാക്കളുടെ ഇടയിൽ പുരോഗമിക്കുന്നത്. എൻ.ഡി.എ വിട്ട് ബിഡിജെഎസ് യുഡിഎഫിലേക്ക് വരുന്നത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുപോലെ സ്വാഗതം ചെയ്യുന്നുണ്ട്.

അതേസമയം കളങ്കിത വ്യക്തിത്വങ്ങളായ വെള്ളാപ്പള്ളിയെയും മകനെയും ഒരു കാരണവശാലും യുഡിഎഫിന്റെ ഭാഗമാക്കാൻ പറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കെസി വേണുഗോപാലും വി എം സുധീരനും മുല്ലപ്പള്ളിയ്ക്ക് ഒപ്പമുണ്ട് എന്നതും ശ്രദ്ധേയമാണ്. ബിഡിജെഎസിനെ അടുപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഇവരുടെ പക്ഷം.

ബിഡിജെഎസിനെ മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് എൻഎസ്എസ് എന്തു നിലപാടാകും സ്വീകരിക്കുക എന്നത് മാത്രമാണ് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ആശങ്ക.

പ്രഫ: എംകെ സാനുവിന്റെ നേതൃത്വത്തിൽ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ: എൻഡി പ്രേമചന്ദ്രൻ, സെക്രട്ടറി പിപി രാജൻ എന്നിവർ എറണാകുളം ഗസ്റ്റ്ഹൗസിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ച് ചർച്ച നടത്തി.

വെള്ളാപ്പള്ളി നടേശൻ കൊടുത്ത ഇൻകംടാക്‌സ് റിട്ടേൺ പ്രകാരം സെറ്റിൽമെന്റ് കമ്മിഷന്റെ തീർപ്പനുസരിച്ച് 96ൽ 40 ലക്ഷം രൂപയുടെ ആസ്തി യാണുണ്ടായിരുന്നത്. പിന്നീട് നടേശൻ ശതകോടികളുടെ ഉടമയായി തീർന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 20 ന് എംകെ സാനു മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്മേൽ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല.

2022 ഏപ്രിൽ ഒന്നു വരെ വെള്ളാപ്പള്ളി നടേശൻ, ഡോ: എംഎൻ സോമൻ, തുഷാർവെള്ളാപ്പള്ളി, അരയക്കണ്ടി സന്തോഷ് എന്നിവർ യോഗത്തിന്റെ ഏതെങ്കിലും സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനോ അധികാരത്തിലിരിക്കുന്നതിനോ യോഗ്യതയില്ല. ഇതു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 26 ന് എംകെ സാനു മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.