‘അമ്പലവും വിഴുങ്ങി,ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ പിമ്പേ’ എന്ന രീതിയാണ് അവരുടേത് ; ഈഴവരെ മന്ത്രിക്കസേരയിൽ നിന്ന് നീക്കാൻ ശ്രമം : വെള്ളാപ്പള്ളി

‘അമ്പലവും വിഴുങ്ങി,ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ പിമ്പേ’ എന്ന രീതിയാണ് അവരുടേത് ; ഈഴവരെ മന്ത്രിക്കസേരയിൽ നിന്ന് നീക്കാൻ ശ്രമം : വെള്ളാപ്പള്ളി

 

സ്വന്തം ലേഖകൻ

ആലപ്പുഴ : ഉപതെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറയ്ക്കാൻ ചിലർ ഇതരസമുദായങ്ങളെ പേര് പറയാതെ ആക്ഷേപിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

‘അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ പിമ്പേ’ എന്നതാണ് ഇവരുടെ രീതി. ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് തുരത്താനുള്ള ശ്രമങ്ങളാണ് സവർണവിഭാഗങ്ങൾ തുടരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ചേർത്തലയിൽ സംഘടിപ്പിച്ച കുടുംബസംഗമം ഹൃദയസംഗമം-2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. സി കേശവൻ, ആർ ശങ്കർ, കെ ആർ ഗൗരിയമ്മ, വിഎസ് അച്യുതാനന്ദൻ, അവസാനം പിണറായി വിജയനേയും ഇക്കൂട്ടർ വിടാതെ പിന്തുടരുകയാണ്. ഇനിയൊരു ഈഴവൻ മുഖ്യമന്ത്രിയാകാതിരിക്കാൻ യുഡിഎഫും എൽഡിഎഫും കൗശലപൂർവമാണ് കരുനീക്കം നടത്തുന്നത്.

ഉദ്യോഗസ്ഥ തലത്തിലെ ഉന്നതസ്ഥാനങ്ങളിൽ നിന്നും ഈഴവർ അകറ്റിനിർത്തപ്പെടുന്നതുമൂലം അർഹതപ്പെട്ടത് പലതും നഷ്ടമാകുന്നു.

സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സംവരണം ഏർപ്പെടുത്തണം. സംഘടിതമതവിഭാഗങ്ങൾ അധികാരങ്ങൾ കൈപ്പിടിയിലൊതുക്കുമ്പോൾ അസംഘടിതരായ പിന്നാക്കക്കാരൻ എന്നും പടിക്കുപുറത്താണ്.

അധികാരം അധസ്ഥിതർക്ക് എന്നു പറയുന്നവർ തന്നെ അധസ്ഥിതരെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ച് നിർത്തുകയാണ്. ഒളിഞ്ഞും തെളിഞ്ഞും നേടാവുന്നതെല്ലാം നേടിയശേഷം സമുദായത്തെ തകർക്കാൻ ശ്രമിക്കുന്ന കുലംകുത്തികളെ തിരിച്ചറിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.