ജയ് ജയ് വെള്ളാപ്പള്ളി ; വീരശ്രീ വെള്ളാപ്പള്ളി നടേശനെ തൊടാൻ ആർക്കും കഴിയില്ല : പരിഹാസവുമായി അഡ്വ.ജയശങ്കർ

ജയ് ജയ് വെള്ളാപ്പള്ളി ; വീരശ്രീ വെള്ളാപ്പള്ളി നടേശനെ തൊടാൻ ആർക്കും കഴിയില്ല : പരിഹാസവുമായി അഡ്വ.ജയശങ്കർ

 

സ്വന്തം ലേഖകൻ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ രംഗത്തെത്തി. വെള്ളാപ്പള്ളി മഹാപുരുഷനാണെന്നും അദ്ദേഹത്തെ തൊടാൻ ആർക്കും കഴിയില്ലെന്നുമാണ് ജയശങ്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.

‘യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തുവെന്നും പത്രോസ് കോഴി കൂവുംമുമ്പെ മൂന്നു തവണ തളളിപ്പറഞ്ഞു’ എന്നുമാണ് ചരിത്രം. വെളളാപ്പളളി നടേശന്റെ കാര്യവും വ്യത്യസ്തമല്ലെന്നും ആദ്യം എംബി ശ്രീകുമാർ, പിന്നെ സികെ വിദ്യാസാഗർ, അതു കഴിഞ്ഞ് ഗോകുലം ഗോപാലൻ, ഏറ്റവും അവസാനം സുഭാഷ് വാസു എന്നും ജയശങ്കർ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തു; പത്രോസ് കോഴി കൂവുംമുമ്പ് മൂന്നു തവണ തളളിപ്പറഞ്ഞു എന്നാണ് ചരിത്രം.വെളളാപ്പളളി നടേശന്റെ കാര്യവും വ്യത്യസ്തമല്ല. ആദ്യം എംബി ശ്രീകുമാർ, പിന്നെ സികെ വിദ്യാസാഗർ, അതു കഴിഞ്ഞ് ഗോകുലം ഗോപാലൻ, ഏറ്റവും അവസാനം സുഭാഷ് വാസു.

ഡോ പൽപ്പുവിന്റെ സമുദായ സ്നേഹവും ടികെ മാധവന്റെ സംഘാടന വൈഭവവും സഹോദരൻ അയ്യപ്പന്റെ പുരോഗമന വാഞ്ഛയും ആർ ശങ്കറിന്റെ കർമകുശലതയും കുമാരനാശാന്റെ കാവ്യഭാവനയും ഒത്തിണങ്ങിയ മഹാപുരുഷനാണ് വീരശ്രീ വെളളാപ്പളളി നടേശൻ.

ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹവും സർവ്വാഭീഷ്ട വരദായിനിയായ കണിച്ചുകുളങ്ങര ഭഗവതിയുടെ കരുണാകടാക്ഷവും അഡ്വ രാജൻബാബുവിന്റെ നിയമോപദേശവും ഉളളിടത്തോളം കാലം വെളളാപ്പളളിയെ തൊടാൻ ആർക്കും കഴിയില്ല. അതുകൊണ്ടാണ് മുമ്പ്് അദ്ദേഹത്തെ കളളൻ, കളളുകച്ചവടക്കാരൻ എന്നൊക്കെ ആക്ഷേപിച്ച വിപ്ലവകാരികൾ ഇപ്പോൾ നവോത്ഥാന നായകനാക്കി തോളിലേറ്റി നടക്കുന്നത്.

ജയ് ജയ് വെളളാപ്പളളി!