വെള്ളാപ്പള്ളി – സുഭാഷ് വാസു പോര് മുറുകുന്നു : എഞ്ചിനീയറിങ്ങ് കോളജിന്റെ പേര് പുനർനാമകരണം ചെയ്തു ; ഗോകുലം ഗോപാലൻ പുതിയ ചെയർമാൻ

വെള്ളാപ്പള്ളി – സുഭാഷ് വാസു പോര് മുറുകുന്നു : എഞ്ചിനീയറിങ്ങ് കോളജിന്റെ പേര് പുനർനാമകരണം ചെയ്തു ; ഗോകുലം ഗോപാലൻ പുതിയ ചെയർമാൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിലുള്ള പോര് മുറുകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ പേര് മാറ്റി. മഹാഗുരു ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നാണ് പുൻനാമകരണം. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിക്ക് പകരം ഗോകുലം ഗോപാലനെ കോളജിന്റെ ചെയർമാനാക്കി നിയമിച്ചു.

ഴിഞ്ഞ എട്ടാം തീയതി ഡയറക്ടർ ബോർഡ് യോഗം ചേർന്ന് സുഭാഷ് വാസുവും കൂട്ടരും ഗോകുലം ഗോപാലനെ ചെയർമാനാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ച് കോടി രൂപയുടെ നിക്ഷേപം ഗോകുലം ഗോപാലൻ കോളജിൽ നടത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളജ് ഡയറക്ടർ ബോർഡിലെ 32 അംഗങ്ങളിൽ ഭൂരിപക്ഷം പേരും ഗുരുദേവൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ പിന്തുണക്കുന്നവരാണ്. 25 ലക്ഷം രൂപാ വീതമാണ് ഓഹരി പങ്കാളിത്തം.