പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യാശ്രമം; വൈദ്യുതിലൈനില്‍ തൊട്ട് ഷോക്കേറ്റ് തെറിച്ചു വീണു..! യുവാവ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ തൃശൂർ: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. ചാലക്കുടി സ്വദേശിയായ ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നു. ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി ലൈനിൽ തൊട്ട ഷാജി വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. സാരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിനാണ് ഷാജിയെ കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു; അരൂർ പഞ്ചായത്ത് ഓവർസിയർ അപർണ്ണയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്;സംഭവം കൈകൂലി വാങ്ങിയെന്ന പരാതിയിൽ നടപടിക്ക് ഒരുങ്ങുമ്പോൾ

സ്വന്തം ലേഖകൻ ആലപ്പുഴ :ആലപ്പുഴയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു.ചേർത്തല അരൂർ പഞ്ചായത്ത് ഓവർസിയർ അപർണ്ണയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാരാരിക്കുളം വരകാടി ക്ഷേത്രത്തിന് സമീപമുള്ള വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അപർണയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കൂലി വാങ്ങിയതിന് അപര്‍ണക്കെതിരെ ഭരണസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. മട്ടാഞ്ചെരി സ്വദേശി നൗഷാദ് എന്നയാള്‍ അരൂരില്‍ നിര്‍മിച്ച വീടിന് പെര്‍മിറ്റ് നല്‍കാന്‍ അപര്‍ണ മുവായിരം രൂപ ചോദിച്ചതായി പഞ്ചായത്ത് ഭരണസമിതിക്ക് പരാതി ലഭിച്ചിരുന്നു. തീരദേശ പരിപാലന നിയമപ്രകാരം പെര്‍മിറ്റ് നല്കാന്‍ തടസ്സമുണ്ടെന്ന് പറഞ്ഞ് കൈക്കൂലി […]

ഭാര്യയ്ക്കും മൂന്ന് പിഞ്ച് കുഞ്ഞുങ്ങള്‍ക്കും വിഷം നല്‍കി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഭാര്യയും അഞ്ച് വയസ്സും മൂന്ന് മാസവും പ്രായമുള്ള ആണ്‍കുട്ടികളും മരിച്ചു; ഗൃഹനാഥനും ആറ് വയസ്സുള്ള മകളും ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖകന്‍ കൊല്ലം: പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കും വിഷം നല്‍കി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയും രണ്ട് മക്കളും മരിച്ചു. കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം വരട്ടുചിറയില്‍ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള സ്വാതിയില്‍ വാടകയ്ക്ക് താമസിക്കുന്ന മണ്‍റോത്തുരുത്ത് പെരുങ്ങാലം, ഐറോപ്പില്‍ വീട്ടില്‍ വര്‍ഷ (26), ഇളയ മക്കളായ അലന്‍ (5), ആരവ് (3 മാസം) എന്നിവരാണ് മരിച്ചത്. ഗൃഹനാഥന്‍ എഡ്വേര്‍ഡും(41, അജിത്ത്), ആറ് വയസ്സുകാരി മകളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഇളയകുട്ടിയുടെ പ്രസവശേഷം മുഖത്തലയിലെ സ്വവസതിയിലായിരുന്ന വര്‍ഷയെ […]

വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥിനിയ്ക്ക് പൊള്ളലേറ്റു: കളത്തിപ്പടിയിൽ പൊള്ളലേറ്റത് കാരിത്താസിലെ എൻഡോസ്കോപ്പി വിദ്യാർത്ഥിനിയ്ക്ക്; വീടിനുള്ളിലെ ഗ്യാസ് സിലണ്ടർ തുറന്ന് വിട്ടിരുന്നത്‌ ദുരൂഹത

വിഷ്ണു ഗോപാൽ കോട്ടയം :വീടിനുള്ളിലെ അടുക്കളയില്‍ നിന്ന് തീ പടര്‍ന്ന് 19 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടിരുന്നതും അടുക്കളയില്‍ അതിരൂക്ഷമായ മണ്ണെണ്ണയുടെ ദുര്‍ഗന്ധം ഉണ്ടിയരുന്നതും ദുരൂഹത ഇരട്ടിയാക്കി. കളത്തിപ്പടി ചെമ്പോല കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകള്‍ ജീന (അമ്മു 19)നെയാണ് ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച കഞ്ഞിക്കുഴി കളത്തിപ്പടി ചെമ്പോല ഭാഗത്തെ കൊച്ചുപറമ്പില്‍ വീട്ടിലായിരുന്നു സംഭവം. വീടിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട അയല്‍വാസിയായ സന്തോഷ് ഓടിയെത്തുകയായിരുന്നു. ഈ സമയത്ത് അടുക്കളയില്‍ നിന്നും തീ […]

പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്താൻ 11 കെ.വി ലൈനില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി ; നാടിനെ മുൾമുനയിൽ നിർത്തിയ യുവാവ് താഴെ ഇറങ്ങിയത് 5 മണിക്കൂറിന് ശേഷം

സ്വന്തം ലേഖകൻ ചെങ്ങന്നൂര്‍: മൂന്ന് മാസമായി പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്തുന്നതിനായി 11 കെ. വി ലൈനിൽ കയറി 42 കാരന്റെ ആത്മഹത്യാ ഭീഷണി. അഞ്ചു മണിക്കൂര്‍ നേരമാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്ത് അറന്തക്കാട് കൊഴുവല്ലൂരിലെ മരം വെട്ടുതൊഴിലാളിയാണ്​ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്​​. ഇയാൾ ഞായറാഴ്ച രാവിലെ 11 മണിയോടെ കൊഴുവല്ലൂര്‍ – അറന്തക്കാട് റോഡരികിലുള്ള വീടിനു മുന്നിലൂടെ കടന്നു പോകുന്ന 11 കെ.വി ലൈനിലെ വൈദ്യുതി പോസ്റ്റിനു മുകളിൽ കയറുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ കെ.എസ്.ഇ.ബിയിൽ […]

ഒന്‍പതാം ക്ലാസുകാരിയുടെ തൂങ്ങിമരണം; പിടിയിലായ പ്രതി പോലീസ് സ്‌റ്റേഷനില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് കയ്യും കഴുത്തും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശബരിമുട്ടത്ത് ഒന്‍പതാംക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കൊടങ്ങാവിള സ്വദേശി ജോമോന്‍ (18) പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബ്ലെയിഡ് ഉപയോഗിച്ച് കഴുത്തും കയ്യും മുറിച്ച പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലെയ്ഡ് ഉപയോഗിച്ചു സ്വയം കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് പറഞ്ഞത്. സെല്ലിനുള്ളില്‍ പാര്‍പ്പിച്ചിരുന്ന ജോമോന് ബ്ലെയ്ഡ് എവിടെ നിന്നും ലഭിച്ചുവെന്ന കാര്യം പുറത്ത് വരേണ്ടതുണ്ട്. ജോമോന്‍ റിമാന്‍ഡിലെന്നാണ് പൊലീസിന്റെ പക്ഷം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് ഇയാള്‍ നെയ്യാറ്റിന്‍കര പൊലീസ് […]

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്‍; അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് ഇനി രാഹുലിനും രഞ്ജിത്തിനും സ്വന്തം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് കൈത്താങ്ങാവാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. തര്‍ക്കഭൂമി വാങ്ങിയ ബോബി ചെമ്മണ്ണൂര്‍, അതേ സ്ഥലത്ത് തന്നെ കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞു. സ്ഥലത്തിന്റെ രേഖകള്‍ വൈകുന്നേരത്തോടെ കുട്ടികള്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ കുട്ടികള്‍ക്ക് മറ്റൊരു സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് രാജനെയും അമ്പിളിയെയും അടക്കം ചെയ്ത സ്ഥലം ബോബി വാങ്ങിയത്. വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ കുട്ടികളെ സംരക്ഷിക്കുമെന്നും […]

പോലീസിനെ പിന്തിരിപ്പിക്കാന്‍, രാജന്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ഒഴിച്ചു; ലൈറ്ററും കത്തിച്ചു. പക്ഷേ, ദമ്പതികള്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നത് കെട്ടുകഥ. ദമ്പതികളെ കത്തിച്ചത് പോലീസ്; ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോള്‍ തീ ആളിപ്പടര്‍ന്നു, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ പൊളിഞ്ഞത് പോലീസിന്റെ കള്ളക്കഥ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ക്കിടയില്‍ ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച ഭാര്യ അമ്പിളിയ്ക്കും പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു- ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ പോലീസ് ഭാഷ്യം ഇതായിരുന്നു. എന്നാല്‍ അയല്‍വാസി പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കഥ മറ്റൊന്നാണ്. നെയ്യാറ്റിന്‍കര കോടതിയില്‍ അയല്‍വാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഇവിടെ രാജന്‍ കെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ഷെഡ് പൊളിക്കാന്‍ […]

ഭാര്യയെ കാണാനില്ലെന്ന് ഭർത്താവിന്റെ പരാതി ; അന്വേഷണത്തിനിടയിൽ യുവതിയും 21കാരനും മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത് വിഷം കഴിച്ച് ; ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ യുവതിയും സുഹൃത്തും മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത് വിഷം കഴിച്ച്. കുറ്റൂർ തെങ്ങേലി സ്വദേശികളായ ജയന്തി (25), വിഷ്ണു (21) എന്നിവരാണ് വിഷം കഴിച്ച് മൊഴി നൽകാൻ സ്റ്റേഷനിലെത്തിയത്.ർ ഇതേ തുടർന്ന് ഇവരെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റൂർ സ്വദേശിയായ നിതിന്റെ ഭാര്യയാണ് ജയന്തി. തിങ്കളാഴ്ച രാത്രിയോടെ ജയന്തിയെ കാണാതായി എന്നാണ് നിതിൻ പൊലീസിൽ പരാതി നൽകിയിരുന്നത്. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയിലാണ് ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ജയന്തി […]

ക്വാറന്റൈൻ ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്ന് ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം : മാധ്യമപ്രവർത്തകനടക്കം നാല് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തലശ്ശേരി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർദ്ദേശിച്ചിരുന്ന ക്വാറന്റൈൻ ലംഘിച്ചെന്ന് വ്യാജ പ്രചാരണവും മാനസിക പീഡനവും നടത്തിയതിൽ മനംനൊന്ത് ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ന്യൂ മാഹി പി.എച്ച്.സിയിലെ കമ്മ്യൂണിറ്റി നഴ്‌സാണ് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചത്. മാധ്യമ പ്രവർത്തകൻ എൻ.വി.അജയകുമാർ, ന്യൂമാഹി വില്ലേജ് ഓഫീസർ മുരളി , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കെ.ടി.കെ. മനോജ് കുമാർ, അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. മനോജ് കുമാർ ഒരു വർഷത്തോളമായി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോഗ്യ പ്രവർത്തകയുടെ ആത്മഹത്യ കുറിപ്പിൽ […]