പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകന്‍ മലപ്പുറം: യുവാവിന്റെ ശല്യം സഹിക്കാനാവതെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയല്‍വാസിയായ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ അയല്‍വാസിയായ യുവാവിന്റെ ശല്യം സഹിക്കാനാവാതെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദ് എന്ന യുവാവിനെതിരെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. അയല്‍വാസിയായ ജുനൈദ് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയാണെന്നും നിരസിച്ചതിന്റെ പേരില്‍ പല തവണ ശാരീരികമായും മാനസികമായും അക്രമിക്കുകയാണെന്നും പെണ്‍കുട്ടി പറയുന്നു. ഇയാള്‍ക്കെതിരെ പെണ്‍കുട്ടി നേരത്തെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. […]

തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ കയർ പൊട്ടി താഴെ വീണയാൾ തലയിടിച്ച് വീണു മരിച്ചു

  സ്വന്തം ലേഖിക മുള്ളേരിയ: തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയർപൊട്ടി താഴെവീണയാളെ മരിച്ചനിലയിൽ കണ്ടെത്തി. കാറഡുക്ക കരിമ്പുവളപ്പിലെ രാമചന്ദ്ര മണിയാണി (60)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെമുതൽ കാണാത്തതിനാൽ നാട്ടുകാരും ബന്ധുക്കളും ഇയാൾക്കായി തിരച്ചിൽനടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. വീടിനുതാഴെയുള്ള കവുങ്ങിൻതോട്ടത്തോടുചേർന്നുള്ള മരത്തിനുസമീപം വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളുണ്ട്. കമ്പുപൊട്ടി താഴെവീണ് തലയിടിച്ച് പരിക്കേറ്റതാണ് മരണകാരണമെന്നു സംശയിക്കുന്നു. ഭാര്യ: ചന്ദ്രാവതി. മക്കൾ: പ്രദീപ്, പ്രവീൺ, ബാലകൃഷ്ണൻ, സീത, ലക്ഷ്മി.

ലോഡ്ജ് മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളായ പി. ജി വിദ്യാർത്ഥികൾ മരിച്ചു

  സ്വന്തം ലേഖിക കാസർകോട്: വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി. ജി വിദ്യാർത്ഥികൾ മരിച്ചു. കാസർകോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകൻ വി.വിഷ്ണു (22), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകൾ ഗ്രീഷ്മ (21) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജിലെ പി.ജി വിദ്യാർഥികളാണ് ഇരുവരും. മംഗളുരു റെയിൽവേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയത്. ഇരുവരെയും ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ കഴിയവെ വിഷ്ണു ഇന്നലെ രാവിലെയും ഗ്രീഷ്മ […]