പോലീസിനെ പിന്തിരിപ്പിക്കാന്‍, രാജന്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ഒഴിച്ചു; ലൈറ്ററും കത്തിച്ചു. പക്ഷേ, ദമ്പതികള്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നത് കെട്ടുകഥ. ദമ്പതികളെ കത്തിച്ചത് പോലീസ്; ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോള്‍ തീ ആളിപ്പടര്‍ന്നു, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ പൊളിഞ്ഞത് പോലീസിന്റെ കള്ളക്കഥ

പോലീസിനെ പിന്തിരിപ്പിക്കാന്‍, രാജന്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ഒഴിച്ചു; ലൈറ്ററും കത്തിച്ചു. പക്ഷേ, ദമ്പതികള്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നത് കെട്ടുകഥ. ദമ്പതികളെ കത്തിച്ചത് പോലീസ്; ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോള്‍ തീ ആളിപ്പടര്‍ന്നു, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ പൊളിഞ്ഞത് പോലീസിന്റെ കള്ളക്കഥ

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ക്കിടയില്‍ ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച ഭാര്യ അമ്പിളിയ്ക്കും പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു- ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ പോലീസ് ഭാഷ്യം ഇതായിരുന്നു. എന്നാല്‍ അയല്‍വാസി പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കഥ മറ്റൊന്നാണ്.

നെയ്യാറ്റിന്‍കര കോടതിയില്‍ അയല്‍വാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഇവിടെ രാജന്‍ കെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ഷെഡ് പൊളിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. ജപ്തി ചെയ്യാനെത്തിയ പൊലീസ് ഉടന്‍ മാറണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും അര മണിക്കൂര്‍ വേണമെന്നും രാജന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് അതിന് വഴങ്ങിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ തങ്ങളുടെ ദയനീയാവസ്ഥ പൊലീസിന് മനസ്സിലാകാന്‍ വേണ്ടി രാജന്‍ ഭാര്യയേയും ചേര്‍ത്തു പിടിച്ച് പെട്രോള്‍ ഒഴിച്ചു. ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. ലൈറ്ററും കത്തിച്ചു പിടിച്ചു.

ഇത് കണ്ട പൊലീസുകാരന്‍ മുമ്പോട്ട് ആഞ്ഞു വന്നു. കത്തിച്ച ലൈറ്റര്‍ കൈ കൊണ്ട് തട്ടി. ഇതോടെ തീ ദമ്പതികളുടെ ദേഹത്ത് ആളിക്കത്തി ഗുരുത പൊള്ളലേറ്റു. പെട്രോള്‍ ദേഹത്ത് ഒഴിച്ച് ലൈറ്റര്‍ കത്തിച്ച ഉടനെ പൊലീസ് തന്നെ ദേഹത്തേക്ക് തീ പടര്‍ത്തി. പിന്നീട് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴാണ് സത്യാവസ്ഥയും പുറത്തായത്.

ഗ്യാസ് കൊണ്ടാണ് ലൈറ്റര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ കൈകൊണ്ട് വീശി കാറ്റുണ്ടാക്കി അണയ്ക്കാന്‍ കഴിയില്ല. പോലീസ് കൈ വീശിയതോടെ തീ ദേഹത്തേക്ക് പടരുകയും ചെയ്തു. അങ്ങനെയാണ് ദുരന്തം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ രാജനെയും ഭാര്യയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദമ്പതികളില്‍ ഭര്‍ത്താവിന്റെ നില ഗുരുതരമാണ്.