വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥിനിയ്ക്ക് പൊള്ളലേറ്റു: കളത്തിപ്പടിയിൽ പൊള്ളലേറ്റത് കാരിത്താസിലെ എൻഡോസ്കോപ്പി വിദ്യാർത്ഥിനിയ്ക്ക്; വീടിനുള്ളിലെ ഗ്യാസ് സിലണ്ടർ തുറന്ന് വിട്ടിരുന്നത്‌ ദുരൂഹത

വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥിനിയ്ക്ക് പൊള്ളലേറ്റു: കളത്തിപ്പടിയിൽ പൊള്ളലേറ്റത് കാരിത്താസിലെ എൻഡോസ്കോപ്പി വിദ്യാർത്ഥിനിയ്ക്ക്; വീടിനുള്ളിലെ ഗ്യാസ് സിലണ്ടർ തുറന്ന് വിട്ടിരുന്നത്‌ ദുരൂഹത

വിഷ്ണു ഗോപാൽ

കോട്ടയം :വീടിനുള്ളിലെ അടുക്കളയില്‍ നിന്ന് തീ പടര്‍ന്ന് 19 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടിരുന്നതും അടുക്കളയില്‍ അതിരൂക്ഷമായ മണ്ണെണ്ണയുടെ ദുര്‍ഗന്ധം ഉണ്ടിയരുന്നതും ദുരൂഹത ഇരട്ടിയാക്കി. കളത്തിപ്പടി ചെമ്പോല കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകള്‍ ജീന (അമ്മു 19)നെയാണ് ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച കഞ്ഞിക്കുഴി കളത്തിപ്പടി ചെമ്പോല ഭാഗത്തെ കൊച്ചുപറമ്പില്‍ വീട്ടിലായിരുന്നു സംഭവം. വീടിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട അയല്‍വാസിയായ സന്തോഷ് ഓടിയെത്തുകയായിരുന്നു. ഈ സമയത്ത് അടുക്കളയില്‍ നിന്നും തീ ആളിപ്പടരുന്നത് സന്തോഷ് കണ്ടു. ശരീരമാകെ പൊള്ളലേറ്റ് അലറിക്കരഞ്ഞ് കൊണ്ട് അടുക്കളയില്‍ വീണ് കിടക്കുകയായിരുന്നു പെണ്‍കുട്ടി. ഗ്യാസ് അടുപ്പില്‍ നിന്നും തീ ആളിപ്പടരുന്നുണ്ടായിരുന്നു. അയല്‍വാസികള്‍ ഉടന്‍തന്നെ വിജയപുരം പഞ്ചായത്ത് അംഗങ്ങളായ മിഥുനെയും രജനി സന്തോഷിനെയും വിവരം അറിയിച്ചു. ഇരുവരും ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെയയും പൊലീസിനെയും വിവരമറിയിച്ചു.

പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നിറങ്ങിയ ഇരുവരും സംഭവം നടന്ന വീട്ടിലെത്തി. തുടര്‍ന്ന് പഞ്ചായത്തംഗം മിഥുന്‍ പൊന്‍പള്ളി  പള്ളിയുടെ ആംബുലന്‍സിൽ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം ഉണ്ടാകുമ്പോള്‍ ഹോട്ടല്‍ ജീവനക്കാരനായ കുട്ടിയുടെ അച്ഛന്‍ ജോസും സഹോദരന്‍ ജിജിനും സഹോദരന്റെ ഭാര്യ ചിന്നുവും വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് ഇവര്‍ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. 80ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടിയുടെ അവസ്ഥ അതീവഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് ഈസ്റ്റ് പൊലീസ് എത്തിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് വീട്ടുസാധനങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഫ്രിഡ്ജും മറ്റ് സാധനങ്ങളും തീപിടിത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്.