play-sharp-fill
ആലപ്പുഴയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു; അരൂർ പഞ്ചായത്ത് ഓവർസിയർ അപർണ്ണയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്;സംഭവം കൈകൂലി വാങ്ങിയെന്ന പരാതിയിൽ നടപടിക്ക് ഒരുങ്ങുമ്പോൾ

ആലപ്പുഴയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു; അരൂർ പഞ്ചായത്ത് ഓവർസിയർ അപർണ്ണയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്;സംഭവം കൈകൂലി വാങ്ങിയെന്ന പരാതിയിൽ നടപടിക്ക് ഒരുങ്ങുമ്പോൾ

സ്വന്തം ലേഖകൻ

ആലപ്പുഴ :ആലപ്പുഴയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു.ചേർത്തല
അരൂർ പഞ്ചായത്ത്
ഓവർസിയർ
അപർണ്ണയാണ്
ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മാരാരിക്കുളം വരകാടി ക്ഷേത്രത്തിന് സമീപമുള്ള
വീടിനുള്ളിൽ
തൂങ്ങിയ നിലയിൽ കണ്ടെത്തിയ അപർണയെ
നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈക്കൂലി വാങ്ങിയതിന് അപര്‍ണക്കെതിരെ ഭരണസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. മട്ടാഞ്ചെരി സ്വദേശി നൗഷാദ് എന്നയാള്‍ അരൂരില്‍ നിര്‍മിച്ച വീടിന് പെര്‍മിറ്റ് നല്‍കാന്‍ അപര്‍ണ മുവായിരം രൂപ ചോദിച്ചതായി പഞ്ചായത്ത് ഭരണസമിതിക്ക് പരാതി ലഭിച്ചിരുന്നു. തീരദേശ പരിപാലന നിയമപ്രകാരം പെര്‍മിറ്റ് നല്കാന്‍ തടസ്സമുണ്ടെന്ന് പറഞ്ഞ് കൈക്കൂലി ചോദിച്ചെന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപര്‍ണക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ ചേര്‍ന്ന ഭരണസമിതി പ്രമേയം പാസാക്കുകയും പഞ്ചായത്ത് ഡയറകടര്‍ക്ക് പ്രമേയം അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം.

അപർണയടക്കം രണ്ട് വനിതാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മറ്റി
തീരുമാനിച്ചത്.