വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്..!! നന്നായി പത്രം വായിച്ചില്ലെങ്കിൽ മാർക്ക് പോകും; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഇനി പത്രവായനയ്ക്കും മാർക്കുണ്ട്; ഉത്തരവ് ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടണമെന്ന് ആ ഗ്രഹിക്കുന്നവർ ഇനി പത്രവായന പതിവാക്കണം. പരീക്ഷകളിൽ തുടർമൂല്യനിർണയത്തിനു നൽകുന്ന 20% മാർക്കിൽ പകുതി പത്ര-പുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പി എൻ പണിക്കർ ഫൗണ്ടേഷൻ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. പഠനാനുബന്ധപ്രവർത്തനങ്ങളിലെ മികവു പരിഗണിച്ച് നിലവിൽ 100 മാർക്കിന്റെ പരീക്ഷയ്ക്ക് 20 മാർക്കും 50 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കും […]

എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 17ന് ; മോഡൽ പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ : പരീക്ഷ ടൈംടേബിൾ അറിയാം തേർഡ് ഐ ന്യൂസ് ലൈവിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡിനിടയിൽ ഇത്തവണത്ത എസ്.എസ്.എൽ.സി വാർഷിക പരീക്ഷയുടെയും മോഡൽ പരീക്ഷയുടെയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി വാർഷിക പരീക്ഷ മാർച്ച് 17ന് ആരംഭിക്കും. 30ന് വാർഷിക പരീക്ഷകൾ പൂർത്തിയാക്കും. മോഡൽ പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കും. വാർഷിക പരീക്ഷാ ടൈം ടേബിൾ മാർച്ച് 17 : ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ ഒന്നാം ഭാഷ പാർട്ട് ഒന്ന്. മാർച്ച് 18 : 1.40 4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്. മാർച്ച് 19 : 2.40 4.30 മൂന്നാം […]

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഒരു ബഞ്ചില്‍ ഒരു കുട്ടി മാത്രം; ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍; രക്ഷകര്‍ത്താക്കളുടെ സമ്മതപത്രം ഹാജരാക്കാത്തവര്‍ക്ക് പ്രവേശനമില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കും. കുട്ടികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തി, ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രം അനുവദിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. എന്നാല്‍ ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ഡിജിറ്റല്‍ അദ്ധ്യയനം പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷന്‍ എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാര്‍ത്ഥികള്‍ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ക്കെത്തും […]

പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങി അനുപമ രാജേഷിന് മിന്നുന്ന വിജയം; ഇടക്കുന്നത്തിൻ്റെ അഭിമാനമായ അനുപമയ്ക്ക് നാടിൻ്റെ ആദരം

സ്വന്തം ലേഖകൻ പാറത്തോട്: പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അനുപമയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് മാർക്കോടെ ഉന്നത വിജയം. മികച്ച വിജയം നേടി നാടിൻ്റെ അഭിമാനമായ അനുപമയെ സി പി എം പാറത്തോട് ലോക്കൽ കമ്മറ്റി, പബ്ലിക് ലൈബ്രറി, സി പി ഐ പാറത്തോട് ലോക്കൽ കമ്മറ്റി, ഡിവൈ എഫ് ഐ പാറത്തോട് കമ്മിറ്റി തുടങ്ങിയവർ ആദരിച്ചു ഇടക്കുന്നം തോണിപ്പാറ വീട്ടിൽ രാജേഷ് ,രജനി ദമ്പതികളുടെ മകളാണ് അനുപമ. സഹോദരി ആര്യനന്ദ.

അതീവ സുരക്ഷയിൽ കോട്ടയം ജില്ലയിൽ എസ്.എസ്.എൽ.സി – പ്ലസ് ടൂ പരീക്ഷകൾ ആരംഭിച്ചു ; കൊറോണ പ്രതിരോധ മുൻകരുതലുകൾ പാലിച്ച് ജില്ലയിൽ പരീക്ഷ നടക്കുന്നത് 288 കേന്ദ്രങ്ങളിൽ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാറ്റിവച്ച എസ്.എസ്.എൽ.സി – പ്ലസ് ടൂ പരീക്ഷകൾ പുനരാരംഭിച്ചു. കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകൾ പാലിച്ചാണ് കോട്ടയം ജില്ലയിലെ 288 കേന്ദ്രങ്ങളിലാണ് പരീക്ഷ ആരംഭിച്ചത്. ആദ്യ ദിനമായ ഇന്ന് എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി വിദ്യാർഥികൾക്കാണ് പരീക്ഷകൾ നടക്കുന്നത്. കോട്ടയം ജില്ലയിൽ എസ്.എൽ.സി.സിക്ക് 257 കേന്ദ്രങ്ങളിൽ 19902 വിദ്യാർഥികളും വി.എച്ച്.എസ്.സിക്ക് 31 കേന്ദ്രങ്ങളിൽ 3531 വിദ്യാർഥികളുമാണുള്ളത്. കോട്ടയം ജില്ലയിൽ പരീക്ഷയ്ക്കുള്ള എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ടി.കെ. രാജും […]

ശ്രദ്ധിക്കുക…! രണ്ട് ജില്ലകളിൽ എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോരാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ അടുത്തെത്തിയ സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ എസ്എസ്എൽസി പരീക്ഷ ചോദ്യ പേപ്പർ ചോരാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്. വടക്കൻ ജില്ലകളിലാണ് ഇതിനുള്ള സാധ്യത. അതേസമയം സ്‌കൂളുകളിൽ ചോദ്യ പേപ്പറുകൾ സൂക്ഷിക്കുകയാണെങ്കിൽ ചോരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണെന്നാണ് റിപ്പോർട്ട് . എന്നാൽ രണ്ടാഴ്ച മുൻപ് നൽകിയ ഈ റിപ്പോർട്ട് പൊലീസ് സൃഷ്ടിച്ച പ്രതിസന്ധി മറച്ചു വയ്ക്കാനാണെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്. എസ്എസ്എൽസി പരീക്ഷ നടത്തിപ്പിനുള്ള സുരക്ഷയൊരുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് സ്വന്തം ഭാഗം ന്യായീകരിക്കുന്നതിനാണ് ചോർച്ചാ ഭീഷണി റിപ്പോർട്ട് ചെയ്തതെന്നാണ് […]

ആ കുട്ടികൾക്ക് പരീക്ഷ എഴുതാം: ജയിച്ചോ തോറ്റോ എന്നറിയാൻ ഹൈക്കോടതി വിധി വരെ കാത്തിരിക്കണം

സ്വന്തം ലേഖകൻ കൊച്ചി: സിബിഎസ്ഇയുടെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്‌കൂളിലെ വിദ്യാർഥികൾക്ക് ഉപാധികളോടെ പത്താം ക്ലാസ് പരീക്ഷയെഴുതാം. എന്നാൽ ഫലപ്രഖ്യാപിക്കുക കേസിന്റെ അന്തിമ വിധി വന്നതിന് ശേഷം മാത്രമായിരിക്കുമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ഇനിയുള്ള പരീക്ഷകൾ എഴുതാനാണ് ഹൈകോടതി അനുമതി നൽകിയിരിക്കുന്നത്. ഇതോടെ മാർച്ച് 4, 14,18 എന്നീ തീയതികളിൽ നടക്കുന്ന പരീക്ഷകളാണ് വിദ്യാർഥികൾക്ക് എഴുതാൻ സാധിക്കുക. അരൂജാസ് സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് സി.ബി.എസ്.ഇ ഹൈകോടതിയെ അറിയിച്ചു. ഒരു വീട്ടിൽ ആണ് സ്‌കൂൾ നടത്തുന്നത്. സി.ബി.എസ്.ഇ സ്‌കൂളുകൾക്കെതിരായ സംസ്ഥാന […]

എസ്.എസ്.എൽ.സി ബുക്ക് ലഭിക്കുന്നതിന് മുൻപ് തന്നെ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടെങ്കിൽ തിരുത്താം ; നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം :ഈ വർഷം മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിദ്യാർത്ഥിയുടെ വിവരങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്ക് പരിശോധിക്കാം. https://sslcexam.kerala.gov.in ‘ ലെ ‘ Candidate Date Part Certificate View ‘ എന്ന ലിങ്കിലൂടെ വിദ്യാഭ്യാസജില്ല, സ്‌കൂൾ, അഡ്മിഷൻ നമ്ബർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ മാതാപിതാക്കൾക്ക് പരിശോധിക്കാം. പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ സ്‌കൂൾ പ്രഥമാധ്യാപകരെ ജനുവരി 29നകം വിവരം അറിയിക്കണം.

ഒരുമിച്ചു ജീവിതം ഒന്നിച്ചു പഠനം ; അങ്ങനെ അവർ പത്താം ക്ലാസ്സിലെ പരീക്ഷയെഴുതി

  സ്വന്തം ലേഖിക കോട്ടയം: ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂർത്തികരിക്കുന്നതിന് വേണ്ടി സാബിർ-നദീറ ദമ്പതികൾ പത്താംതരം പരീക്ഷയെഴുതാൻ എത്തി. സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ പരീക്ഷ എഴുതാനാണ് സാബിറും നദീറയും ഉൾപ്പെടെ ആറ് ദമ്പതികൾ കോട്ടയം ഗവ.മോഡൽ ഹയർസെക്കണ്ടറി സ്‌കൂളിൽ എത്തിയത്. കോട്ടയം കുമ്മനം മാടപ്പള്ളി പുത്തൻപുര വീട്ടിൽ സാബിറും ഭാര്യ നദീറയും വിദ്യാഭ്യാസ കാലഘട്ടത്തിൽ പത്താം ക്ലാസ് വരെ പഠിച്ചവരായിരുന്നു.എന്നാൽ സാഹചര്യങ്ങളാൽ പരീക്ഷയെഴുതാൻ കഴിഞ്ഞില്ല.പത്താം ക്ലാസ് വിജയിക്കണമെന്ന അതിയായ മോഹമാണ് ഇരുവരെയും സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ ക്ലാസിൽ എത്തിച്ചത്.ഇവരുടെ രണ്ട് മക്കളും സ്‌കൂൾ വിദ്യാർത്ഥികളാണ്. […]