play-sharp-fill

‘തന്നെ ദുർബലനാക്കാമെന്ന് കിനാവ് കാണേണ്ട, പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകും’..!! മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരൻ

സ്വന്തം ലേഖകൻ കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്നെ ദുർബലനാക്കാമെന്ന് പിണറായി കിനാവ് കാണേണ്ടതില്ലെന്നും പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകുമെന്നും സുധാകരൻ പരിഹസിച്ചു. കണ്ണൂരിൽ കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. കേരളത്തിൽ ഭരണം മാറുമെന്നും എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകുമെന്നും സുധാകരൻ പരിഹസിച്ചു. തട്ടിപ്പു കേസിൽ പ്രതിയാക്കാൻ കഴിയും. എന്നാൽ ശിക്ഷിക്കാനാകില്ലെന്നു അദ്ദേഹം പറഞ്ഞു. കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ […]

ആലപ്പുഴയിൽ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; 13 പേർ ആശുപത്രിയിൽ ; ഉച്ചഭക്ഷണം കഴിച്ചശേഷം ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. പുന്നപ്ര അംബേദ്‌കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത് . ഹൈസ്കൂൾ, ഹയർ സെക്കൻഡറിവിവാഹത്തിലെ വിഭാഗത്തിലെ 13 വിദ്യാർഥികൾ ആശുപത്രിയിലാണ്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട ഇവരെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ചോറും സാമ്പാറുമായിരുന്നു കാന്റീനിൽ ഉണ്ടായിരുന്നത്. ഈ ഭക്ഷണം മോശമാണെന്ന് കുട്ടികൾ പരാതി പറയുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കുട്ടികളിൽ അസ്വസ്ഥത അനുഭവപ്പെട്ടത്. ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി. […]

ഇരുചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 60 കി.മി വേഗം..! സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ ;വിജ്ഞാപനമിറങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി പുതുക്കിയത് നാളെ മുതൽ നിലവിൽ വരും. എ.ഐ കാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍നിശ്ചയിച്ചത്. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാൻ തീരുമാനിച്ചതാണ് പ്രധാന മാറ്റം. സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് നിലവിലുള്ളത്. വേഗപരിധി നാളെ മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് മന്ത്രി ആന്റണി രാജു ഫേയ്സ്ബുക്ക് കുറുപ്പിലൂടെ പറഞ്ഞു . ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മായിരിക്കും നാളെമുതൽ വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും […]

ബസ് തൊഴിലാളികൾ തമ്മിൽ വാക്ക് തർക്കം, കയ്യാങ്കളി..!! ചേർത്തലയിൽ 6 സ്വകാര്യ ബസുകൾ തല്ലിത്തകർത്തു; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ചേർത്തല : ആലപ്പുഴ ചേർത്തലയിൽ സ്വകാര്യ ബസുകൾ തല്ലിത്തകർത്തു.ബസ് തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെതുടർന്നാണ് ആറ് സ്വകാര്യ ബസുകൾ തല്ലിതകർത്തത് . ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ബസ് സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്ത മൂന്ന് ബസും പട്ടണക്കാട് നിര്‍ത്തിയിട്ട രണ്ടും വയലാർ കവലയിൽ ഒരു ബസുമാണ് തല്ലിത്തകര്‍ത്തത്. പട്ടണക്കാട് സ്വദേശിയായ വി എസ് സുനീഷിന്റെ ഉടമസ്ഥതയിലുള്ള ബസുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയിൽ സ്റ്റാൻഡിൽ തൊഴിലാളികൾ തമ്മിൽ തർക്കവും സംഘർഷവുമുണ്ടായിരുന്നു. സംഘർഷത്തിൽ ബസ് തൊഴിലാളികളായ വാരനാട് താഴേക്കാട്ട് വിഷ്ണു […]

ഒടുവിൽ ഷീല നിരപരാധി….! കള്ളക്കേസാണെന്ന് പറഞ്ഞിട്ട് കേട്ടില്ല; എക്സൈസ് വകുപ്പിന്‍റെ അശ്രദ്ധയില്‍ ജയിലില്‍ കിടന്നത് 72 ദിവസം; തലകുനിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍

സ്വന്തം ലേഖിക തൃശ്ശൂര്‍: എക്സൈസ് വകുപ്പിന്‍റെ അശ്രദ്ധയില്‍ ചാലക്കുടി സ്വദേശിനിക്ക് നഷ്ടമായത് 72 ദിവസവും ഇതുവരെ പടുത്തുയര്‍ത്തിയ സല്‍പേരും ബിസിനസും. എക്സൈസ് ഉദ്യോഗസ്ഥര്‍ ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്ന ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നിരപരാധിത്വം തെളിഞ്ഞത്. ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എല്‍എസ്ഡി സ്റ്റാംപുമായി ചാലക്കുടി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഷീ സ്റ്റൈല്‍ എന്ന സ്ഥാപനത്തിലെത്തിയ എക്സൈസ് സംഘം ബാഗില്‍ നിന്നാണ് 12 എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെത്തിയത്. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. ഇവരില്‍നിന്ന് […]

അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും ഈറ്റില്ലമായി കോട്ടയം നഗരസഭ..!! വാർഷിക പദ്ധതിക്ക് കൗൺസിൽ അംഗീകാരം ലഭിച്ചെന്ന് നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും , ഇല്ലന്ന് എൽഡിഎഫും ബിജെപിയും; വാർഷിക പദ്ധതി സമർപ്പണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ നഗരസഭയിൽ ചൂടുപിടിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം : അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈറ്റില്ലമായി കോട്ടയം നഗരസഭ.. കൗൺസിൽ അംഗീകാരം ലഭിക്കാതെ മിനിറ്റ്സുകൾ പാസാക്കുന്ന നഗരസഭാദ്ധ്യക്ഷയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. വാർഷിക പദ്ധതി സമർപ്പണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ വീണ്ടും നഗരസഭയിൽ ചൂടുപിടിക്കുകയാണ്. മാർച്ച് 31ന് സമർപ്പിക്കേണ്ടിയിരുന്ന വാർഷിക പദ്ധതി ജൂൺമാസം അവസാനിക്കാറായിട്ടും സമർപ്പിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും കൗൺസിൽ യോഗം വിളിച്ചു ചേർത്തിരുന്നു. കഴിഞ്ഞ 26ന് ചേർന്ന കൗൺസിൽ യോഗത്തിൽ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് വിവരം തെറ്റാണെന്നും പദ്ധതികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് എൽഡിഎഫും ബിജെപിയും യുഡി […]

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു

സ്വന്തം ലേഖിക കോട്ടയം: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. ലീഗ് ഹൗസിൽ നിന്ന് തുടങ്ങിയ പ്രകടനം തിരുനക്കര പഴയ ബസ് സ്‌റ്റാന്റിന് സമീപം സമാപിച്ചു തുടർന്ന് നടത്തിയ പ്രതിഷേധ സമ്മേളനം കോട്ടയം സി.എസ്.ഐ അസൻഷൻ ചർച്ച് വികാരി ഡോ.ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു. എൻ.കെ.മുഹമ്മദ് ജലീൽ അദ്ധ്യക്ഷനായി, ഷഹവാസ് ഷെരീഫ്, അജി കൊറ്റമ്പടം, സോമൻ പുതിയാത്ത് തുടങ്ങിയവർ സംസാരിച്ചു.

സാമ്പിള്‍ പരിശോധന ഫലത്തിൽ സ്ഥിരീകരണം; മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ച്‌

സ്വന്തം ലേഖിക മലപ്പുറം: മലപ്പുറത്ത് അച്ഛനും മകനും എലിപ്പനി ബാധിച്ച്‌ മരിച്ചു. പൊന്നാനി സ്വദേശികളായ 70 വയസുകാരനും, 44 വയസുള്ള മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 24, 28 തീയതികളില്‍ മരിച്ചവരുടെ സാമ്പിള്‍ പരിശോധന ഫലമാണ് പുറത്ത് വന്നത്. എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പ് മുന്നറിപ്പ് നിലനിക്കെയാണ് രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചത്. അതേ സമയം, വയനാട്ടില്‍ ഇന്ന് പനി ബാധിച്ച്‌ മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്താണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് […]

ഓപ്പറേഷന്‍ തിയറ്ററിലെ ഹിജാബ് ആവശ്യം; ‘കത്ത് പുറത്തുവിട്ടതാരെന്ന് കണ്ടെത്തണം’; പൊലീസില്‍ പരാതി നൽകി വിദ്യാര്‍ത്ഥി യൂണിയന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളില്‍ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7 വിദ്യാര്‍ഥികള്‍ നല്‍കിയ കത്ത് പുറത്തായതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയുമായി വിദ്യാര്‍ത്ഥി യൂണിയന്‍. കത്ത് അലക്ഷ്യമായി കൈകാര്യം ചെയ്തെന്നാണ് പരാതി. കത്ത് പുറത്ത് പോയതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാൻ ഇടയായതും അന്വേഷിക്കണം. ഇതിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നും വിദ്യാര്‍ഥി യൂണിയൻ പരാതിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ഓപ്പറേഷൻ തിയറ്ററിനുള്ളില്‍ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും […]

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ; പിടിയിലായത് കുറിച്ചി സ്വദേശികൾ

സ്വന്തം ലേഖിക ചിങ്ങവനം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ് പുരം ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ അനൂപ് എസ് (28), കുറിച്ചി എസ് പുരം ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ സന്ദീപ് എസ് (31), കുറിച്ചി എസ് പുരം ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ സനൂപ് എസ് (30), കുറിച്ചി എസ് പുരം ഭാഗത്ത് അശ്വന്ത് ഭവൻ വീട്ടിൽ അശ്വന്ത് സി.എസ് (23) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് […]