നേമത്ത് ജയിച്ചിരിക്കണം; പ്രചരണത്തിന് ഞാനുമെത്തും; മുരളീധരനോട് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നേമത്ത് ജയിച്ചിരിക്കണം എന്ന് മുരളീധരനോട് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും എ.കെ. ആന്റണിയെയും മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. ഇന്നുതന്നെ പ്രചാരണപ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് മുരളി തയ്യാറെടുക്കുന്നത്. ജയിച്ചിരിക്കണമെന്ന നിര്‍ദേശം നല്‍കിയതിനൊപ്പം നേമത്ത് പ്രചരണത്തിന് എത്തുമെന്ന ഉറപ്പും മുരളീധരന് രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സന്നദ്ധത അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കുമുന്നില്‍ പുതുപ്പള്ളിയില്‍ അരങ്ങേറിയ വൈകാരികപ്രകടനങ്ങള്‍ പുനര്‍വിചിന്തനത്തിന് ഇടനല്‍കി. ഹൈക്കമാന്‍ഡ് […]

വെളുപ്പിന് നാല് മണിക്ക് തന്നെ രാഹുല്‍ കടപ്പുറത്തെത്തി; നീല ടീ ഷര്‍ട്ട് ഊരി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടി; ബോട്ടില്‍ വച്ച് പാകം ചെയ്ത മീന്‍ കഴിച്ചു; രാഹുല്‍ ഗാന്ധി ഞങ്ങളില്‍ ഒരാളെന്ന് കടലിന്റെ മക്കള്‍

സ്വന്തം ലേഖകന്‍ കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ മത്സ്യബന്ധനത്തിന് പോയി രാഹുല്‍ ഗാന്ധി. പുലര്‍ച്ചെ നാലു മണിക്ക് തന്നെ രാഹുല്‍ കടപ്പുറത്തെത്തിയിരുന്നു. അഞ്ചു മണിയോടെ രാഹുല്‍ കടലിലേക്ക് ബോട്ടില്‍ പുറപ്പെട്ടു. വല വലിച്ചപ്പോള്‍ ധരിച്ചിരുന്ന നീല ടീഷര്‍ട്ട് ഊരി രാഹുല്‍ തൊഴിലാളികള്‍ക്കൊപ്പം വെള്ളത്തിലേക്ക് ചാടി. നന്നായി നീന്തിയ രാഹുല്‍ വല വലിച്ചു കയറ്റാനും സഹായിച്ചെന്ന് ബോട്ടിലുള്ളവര്‍ പറയുന്നു. ഒരു മണിക്കൂറാണ് രാഹുല്‍ കടലില്‍ ചെലവഴിച്ചത്. തൊഴിലാളികള്‍ക്കൊപ്പം ബോട്ടിലിരുന്ന് ഭക്ഷണവും കഴിച്ചു. അവരുടെ കുടുംബം, വരുമാനം, പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ച് അനുഭാവപൂര്‍വം ചോദിച്ചറിയുകയും ചെയ്തു. ‘ഞങ്ങള്‍ ഇന്ന് […]

കോണ്‍ഗ്രസിന്റെ സൈബര്‍ ആര്‍മി വരുന്നു; അഞ്ച് ലക്ഷം പേരെ റിക്രൂട്ട് ചെയ്യും; സൈബര്‍ മേഖലയില്‍ ബിജെപിക്കുള്ള മേധാവിത്വം ചെറുക്കും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സൈബര്‍ മേഖലയില്‍ ബിജെപിക്കുള്ള മേധാവിത്വം ചെറുക്കാന്‍ ആര്‍മി ഓഫ് ട്രൂത്ത് എത്തുന്നു. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സൈബര്‍ പോരാളികളെ റിക്രൂട്ട് ചെയ്യാനും തലപ്പത്തുള്ളത് രാഹുല്‍ ഗാന്ധിയാണ്. ”ഈ രാജ്യത്തിനെതിരായ ആക്രമണത്തിന്റെ നട്ടെല്ല് ഒരു ട്രോള്‍ സൈന്യമാണ്. വിദ്വേഷം, പക എന്നിവ പ്രചരിപ്പിക്കുന്നതിന് ആയിരക്കണക്കിന് ആളുകള്‍ക്ക് അതിനുള്ള പ്രതിഫലം ലഭിക്കുന്നുണ്ട്’. കഴിഞ്ഞദിവസം രാഹുലിന്റേതായി പുറത്തുവന്ന വിഡിയോ സന്ദേശത്തില്‍ പറയുന്നു. അനുകമ്ബ, സമാധാനം, ഐക്യം, വാല്‍സല്യം തുടങ്ങിയ ആശയങ്ങള്‍ സംരക്ഷിക്കുന്നതിനും ലിബറല്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും തനിക്ക് പോരാളികള്‍ ആവശ്യമാണെന്ന് രാഹുല്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. […]

വില്ലേജ് കുക്കിങ്ങ് ടീമിനൊപ്പം രാഹുല്‍ ഗാന്ധി; തമിഴ്‌നാട് സ്‌റ്റൈലില്‍ കൂണ്‍ ബിരിയാണി, കൂടെ കല്ലുപ്പിട്ട് രാഹുല്‍ ഉണ്ടാക്കിയ സാലഡും; ഒരു ദിവസം കൊണ്ട് വീഡിയോ കണ്ടത് 3 മില്ല്യണ്‍ ആളുകള്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ യൂട്യൂബ് ഫുഡ് ചാനലായ വില്ലേജ് കുക്കിങ് ടീമീനൊപ്പം കൂടി രാഹുല്‍ ഗാന്ധി. സംഘത്തിന് ഒപ്പം കൂണ്‍ ബിരിയാണി ആസ്വദിക്കുകയും ഉള്ളിയും തൈരും കല്ലുപ്പും ചേര്‍ത്ത് സാലഡ് ഉ ണ്ടാക്കുകയാണ് രാഹുല്‍ സാലഡ് ഉണ്ടാക്കുകയും ചെയ്യുന്ന വീഡിയോ ഒരു ദിവസത്തിനുള്ളില്‍ 24 ലക്ഷത്തിലേറെ പേരാണ് കണ്ടത്. കൂണ്‍ ബിരിയാണി തയ്യാറാക്കുകയായിരുന്നു വില്ലേജ് കുക്കിങ്ങ് ടീം. ഇവരുടെ അടുത്തേക്ക് നീല ടീ ഷര്‍ട്ടും പാന്റും ധരിച്ചാണ് രാഹുല്‍ വില്ലേജ് കുക്കിങ്ങിന് എത്തിയത്. ബിരിയാണിക്കൊപ്പം കഴിക്കാനുള്ള സാലഡ് തയ്യാറാക്കിയത് രാഹുലാണ്. താന്‍ വല്ലപ്പോഴും […]

എട്ട് മാസങ്ങൾക്ക് ശേഷം രാഹുൽഗാന്ധി സ്വന്തം മണ്ഡലത്തിലേക്ക് എത്തുന്നു ; കേരളത്തിലെത്തുന്നത് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി

സ്വന്തം ലേഖകൻ മലപ്പുറം: എട്ട് മാസങ്ങൾക്ക് ശേഷം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേരളത്തിൽ ഇന്ന് എത്തും. രാവിലെ പതിനൊന്നരയോടെ രാഹുൽ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ്കൺവീനർ എം.എം ഹസനും മറ്റ് കോൺഗ്രസ് നേതാക്കലും ചേർന്നായിരിക്കും വിമാനത്താവളത്തിൽ രാഹുലിനെ സ്വീകരിക്കുക. തുടർന്ന് റോഡ് മാർഗം ഉച്ചക്ക് പന്ത്രണ്ടരയോടെ മലപ്പുറത്ത് എത്തും. ജില്ലാ കളക്‌ട്രേറ്റിൽ കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും.രാത്രി സർക്കാർ ഗസ്റ്റ് ഹൗസിലായിരിക്കും രാഹുൽ തങ്ങുക. സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് രാഹുൽ […]

നരേന്ദ്രമോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ ; പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് രാഹുൽഗാന്ധിയടക്കമുള്ള നേതാക്കൾ

സ്വന്തം ലേഖകൻ   ന്യൂഡൽഹി: ആറുവർഷം കൊണ്ട് ലോകത്തെ കരുത്തരായ ഭരണാധികാരികളിൽ ഒരാളായി മാറിയ നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം. രാഷ്ട്ര സേവനത്തിനായി കുടുംബം വരെ വേണ്ടെന്ന് തീരുമാനിച്ചാണ് പൊതുജനങ്ങൾക്കിടയിലേക്ക് മോദി ഇറങ്ങിയത്. കഠിനാധ്വാനത്തിലൂടെയാണ് ഇന്ത്യയുടെ ജനനായകനായി മോദി ഉയർന്നത്. സംഘപരിവാർ വോട്ടർമാരുടെ ഹീറോയും 2014ൽ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതീകവുമായി മോദി ഉയരുകയായിരുന്നു. കൂടുതൽ തിളക്കമാർന്ന വിജയത്തോടെ 2019ൽ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി. ശ്രദ്ധേയമായ ഇടപെടലുകളിലൂടെ ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി നരേന്ദ്ര മോദി വളരുകയായിരുന്നു. […]

ഇന്ത്യൻ മണ്ണിൽ പിറന്നവരോട് ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ പറയാൻ മോദി ആരാണ് ? മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ കൽപറ്റ : ഇന്ത്യൻ മണ്ണിൽ പിറന്നവർക്ക് തങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയേക്കേണ്ടി വരുന്നത് ഏറ്റവും ദുഃഖകരമായ സാഹചര്യമാണ് മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ മണ്ണിൽ ജനിച്ച ഓരോരുത്തരോടും ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ പറയാൻ ആരാണ് നരേന്ദ്ര മോദിയെന്നും രാഹുൽ ചോദിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായി വയനാട്ടിൽ സംഘടിപ്പിച്ച റാലിക്ക് ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഇന്ത്യയിൽ ജനിച്ച് വീണവരോട് ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ പറയാൻ ആരാണ് മോഡിയെന്നും മോഡിക്ക് ആരാണ് അതിന് അധികാരം നല്കിയതെന്നും രാഹുൽ ചോദിക്കുന്നു. ഇന്ത്യക്കാരായി […]

സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഇല്ല ; മോദിയുടെ ബജറ്റ് യോഗങ്ങളെല്ലാം അതിസമ്പന്നരായ വ്യവസായ സുഹൃത്തുകൾക്ക് വേണ്ടി : രാഹുൽ ഗാന്ധി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പൊതുബജറ്റിന് മുന്നോടിയായുള്ള യോഗങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മോദിയുടെ വിപുലമായ ബജറ്റ് യോഗങ്ങൾ വ്യവസായ മുതലാളി സുഹൃത്തുകൾക്കും അതിസമ്പന്നർക്കും വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യം അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങളിൽ മോദിക്ക് യാതൊരു താത്പര്യമില്ലെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ കർഷകരും വനിതകളും യുവാക്കളും വിദ്യാർഥികളും തൊഴിലാളികളും ചെറുകിട വ്യവസായികളും അടങ്ങുന്ന വലിയൊരു വിഭാഗം നേരിടുന്ന പ്രശ്നങ്ങളും അവരുടെ ആശങ്കയും കേൾക്കാൻ മോദിക്ക് […]

രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരണെന്ന് കേട്ടിട്ടുണ്ട് : സേവാദളിനെതിരെ ആഞ്ഞടിച്ച് ഭാരതീയ ഹിന്ദു മഹാസഭ

  സ്വന്തം ലേഖകൻ ഡൽഹി: രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരാനാണെന്ന് കേട്ടിട്ടുണ്ട്.സേവാദളിനെതിരെ ആഞ്ഞടിച്ച് അഖില ഭാരതീയ ഹിന്ദുമഹാസഭ രംഗത്ത്. വീർസവർക്കറും നാഥുറാം ഗോഡ്‌സെയും തമ്മിൽ ശാരീരിക ബന്ധമുണ്ടായിരുന്നെന്നും, സവർക്കർ സ്വവർഗരതിക്കാരനാണെന്നുമുള്ള കോൺഗ്രസ് പോഷകസംഘടനയായ സേവാദളിന്റെ ആരോപണത്തിന് മറുപടിയുമായി ഹിന്ദു മഹാസഭ നേതാവ്. മഹാസഭ മുൻ പ്രസിഡന്റ് വീർസവർക്കർക്കെതിരായ ആരോപണങ്ങൾ അസംബന്ധമാണ്. രാഹുൽഗാന്ധി സ്വവർഗരതിക്കാരനാണെന്ന തരത്തിലുള്ള വാദങ്ങൾ തങ്ങളും കേട്ടിട്ടുണ്ടെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു. കോൺഗ്രസിന്റെ പോഷകസംഘടനയായ സേവാദൾ ഭോപ്പാലിൽ സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് സവർക്കറെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ അടങ്ങിയ ബുക്ക്‌ലെറ്റ് വിതരണം […]

രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പരാതി ; യുവമോർച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു

  സ്വന്തം ലേഖകൻ എടക്കര: രാഹുൽ ഗാന്ധി എം.പിയെ കാണാനില്ലെന്ന് പരാതി നൽകിയ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോത്തുകൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അഡ്വ. എൻ.എസ്. അജേഷ് എടക്കര സി.ഐയ്ക്ക് നൽകിയ പരാതിയിലാണ് കേസ്. ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് അജി തോമസ് പരാതി നൽകിയതെന്ന് കാണിച്ചാണ് അജേഷിന്റെ പരാതി. വയനാട് എം.പിയായ രാഹുൽ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. […]