” രാഹുൽ അജയ്യൻ, ആർക്കും തടയാനാകില്ല”..! എഐസിസി ആസ്ഥാനത്ത് ആഘോഷം..! കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ..!

സ്വന്തം ലേഖകൻ ബെംഗളൂരു: ലീഡ് കേവല ഭൂരിപക്ഷത്തിന് മുകളില്‍ ഉയര്‍ന്നതോടെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഘോഷം തുടങ്ങി. കോണ്‍ഗ്രസ് പതാക ഉയര്‍ത്തി തെരുവില്‍ പ്രവര്‍ത്തകര്‍ ആഘോഷം പങ്കിടുകയാണ്. ഡല്‍ഹി എഐസിസി ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനം ആരംഭിച്ച് കഴിഞ്ഞു. അതിനിടെ രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് ‘അജയ്യന്‍’ എന്ന് കോണ്‍ഗ്രസ് പങ്കുവെച്ചു.’ഞാന്‍ അജയ്യനാണ്. ഇപ്പോള്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അതെ, ഇന്ന് എന്നെ തടയാനാവില്ല’ എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. അതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരോട് ബെംഗളൂരുവിലേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാനം […]

അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും..! ഹര്‍ജി പരിഗണിക്കുക പുതിയ ബെഞ്ച്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. പുതിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി. 2019 ല്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോലാറില്‍ പ്രസംഗിക്കുന്നതിനിടെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാണ് കേസ്. ജസ്റ്റിസ് ഗീതാ ഗോപിനാഥായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രാന്‍ വഴി ചീഫ് ജസ്റ്റിസിനെ അറിയിച്ച് ജസ്റ്റിസ് പിന്മാറുകയായിരുന്നു. സൂറത്ത് കോടതിയുടെ ശിക്ഷാവിധി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന തന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് […]

രാഹുലിനെ അയോഗ്യനാക്കിയ കോടതിവിധിക്കെതിരെ കോണ്‍ഗ്രസ് നാളെ ഗുജറാത്ത് ഹൈക്കോടതിയിലേക്ക്

സ്വന്തം ലേഖകൻ ദില്ലി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും. മോദി’ പരാമര്‍ശത്തിലെ സൂറത്ത് സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയാണ് കോണ്‍ഗ്രസ് മേല്‍ കോടതിയെ സമീപിക്കുന്നത് .സെഷന്‍സ് കോടതി വിധിയില്‍ അപാകതയുണ്ടെന്നും പരാതിക്കാരന്‍ പ്രധാനമന്ത്രി അല്ലെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ഹൈക്കോടതിയെ സമീപിക്കുക. പാറ്റ്ന കോടതിയുടെ വിധിക്കെതിരെ ഇതിനോടകം കോണ്‍ഗ്രസ് ബീഹാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അപകീര്‍ത്തി കേസില്‍ ഈ മാസം 25ന് രാഹുല്‍ നേരിട്ട് ഹാജരാക്കണം എന്നാണ് പാറ്റ്ന ക്കോടതിയുടെ നിര്‍ദ്ദേശം.സുശീല്‍ കുമാര്‍ മോദിയുടെ […]

‘ഈ വീട്ടിലെ ഓര്‍മ്മകള്‍ക്ക് ജനങ്ങളോട് കടപ്പാട്..! ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുൽ ; നിർദ്ദേശങ്ങൾ പാലിക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഔദ്യോഗിക വസതി ഒഴിയാമെന്നറിയിച്ച് രാഹുല്‍ ഗാന്ധി. ഒരുമാസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്ന നിര്‍ദേശം പാലിക്കുമെന്ന് കാണിച്ച് ഡെപ്യൂട്ടി സെക്രട്ടറി ഡോ.മോഹിത് രാജന് രാഹുല്‍ ഗാന്ധി കത്തയച്ചു. കത്തില്‍ അടങ്ങിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘കഴിഞ്ഞ 4 തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍, അവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത് ജനങ്ങളോടാണ്. തീര്‍ച്ചയായും, നിങ്ങളുടെ കത്തില്‍ അടങ്ങിയിരിക്കുന്ന വിശദാംശങ്ങള്‍ ഞാന്‍ പാലിക്കും’- രാഹുല്‍ മറുപടി കത്തില്‍ വ്യക്തമാക്കി. 2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി […]

പാർലമെൻ്റിൽ കറുപ്പണിഞ്ഞെത്തി പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം;പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ ‘സർപ്രൈസ് എൻട്രി’

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിലെ പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസിൻ്റെ ‘സർപ്രൈസ് എൻട്രി’. തൃണമൂലിനെ പ്രതിനിധീകരിച്ച് പ്രസൂൺ ബാനർജിയും ജവഹർ സിർക്കറും പങ്കെടുത്തു. 17 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ കറുത്ത വസ്ത്രവും കറുത്ത മാസ്കും അണിഞ്ഞെത്തി. […]

അഹങ്കാരിയായ പ്രധാനമന്ത്രിയെ ജനങ്ങൾ തിരിച്ചറിയും, നരേന്ദ്ര മോദി ഭീരുവും അഹങ്കാരിയും, ധൈര്യമുണ്ടെങ്കിൽ കേസ് എടുക്കൂ! വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

സ്വന്തം ലേഖകൻ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരുവും അഹങ്കാരിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ പ്രധാനമന്ത്രിയെ ജനങ്ങള്‍‌ തിരിച്ചറിയും. ഇങ്ങനെ പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാന്‍ പ്രിയങ്ക ഗാന്ധി വെല്ലുവിളിച്ചു. രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. പിതാവ് രാജീവ് ഗാന്ധിയുടെ അന്ത്യയാത്രയും പ്രിയങ്ക ഗാന്ധി ഓര്‍മിച്ചു. രാഹുൽ ഗാന്ധി വിലാപ യാത്രയുടെ മുന്നിൽ നടന്നത് 32 വർഷങ്ങൾക്ക് മുൻപാണ്. ആ രക്തസാക്ഷിയായ പിതാവിനെ പല തവണ സഭകളിൽ അപമാനിച്ചു. ആ രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് […]

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ പരക്കെ സംഘർഷം; 300 പ്രവർത്തകർക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോഴിക്കോട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ആര്‍പിഎഫ് എസ്ഐ ഷിനോജ് കുമാറിന്റെ പരാതിയിലാണ് കേസ്. എസ്ഐക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഇന്നലയുണ്ടായ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച്, സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്താനിരിക്കുകയാണ്. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം […]

എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത്…! മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു രണ്ടു വര്‍ഷം തടവ്..! അപ്പീല്‍ നല്‍കുന്നതിന് 30 ദിവസം ജാമ്യം

സ്വന്തം ലേഖകൻ സൂറത്ത്:മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി.അപ്പീല്‍ നല്‍കുന്നതിനായി രാഹുല്‍ ഗാന്ധിക്കു 30 ദിവസത്തെ ജാമ്യം അനുവദിച്ചു. രാഹുല്‍ കുറ്റക്കാരനെന്ന് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള കേസിലാണ് വിധി. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി. വിധി പറയുന്നതിനു മുമ്പായി […]

അദാനിയും മോദിയും ഒന്ന്; വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു; അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാര്‍ നയങ്ങൾ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ ദില്ലി: ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് കോണ്‍ഗ്രസ് പ്ലീനറി വേദിയില്‍ രാഹുല്‍ ഗാന്ധി.കേന്ദ്ര സര്‍ക്കാര്‍ അദാനിയുടെ രക്ഷകരാകുന്നു. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തൻ്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. വിമര്‍ശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയില്‍ പോലും അദാനിയുടെ ഷെല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഷെല്‍ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലളിതമായ ചോദ്യങ്ങളാണ് താന്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് […]

കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും മനസ് തുറന്ന് രാഹുല്‍ ഗാന്ധി; ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ ഡല്‍ഹി: കുടുംബത്തെക്കുറിച്ചും മക്കളെ കുറിച്ചുള്ള സ്വപ്നങ്ങൾ പങ്ക് വച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയുടെയും , ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങളുള്ള ഒരാളുമായി ജീവിതം പങ്കിടാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിനു പിന്നാലെയാണ് കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ വെളിപ്പെടുത്തിയത്. ഒരു ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇതുവരെ വെളിപ്പെടുത്താത്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വിവാഹിതനാകുന്നതിനെ കുറിച്ചും, കുട്ടികളുണ്ടാവുന്നതിനെക്കുറിച്ചുമെല്ലാം താന്‍ ചിന്തിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്ന രാഹുല്‍ 52ാം വയസ്സിലും അവിവാഹിതനായി തുടരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും മറുപടി നല്‍കുന്നു. എന്ത്കൊണ്ടെന്ന മറുപടി നല്‍കാന്‍ തനിക്ക് ഉറപ്പില്ലെന്നാണ് രാഹുല്‍ […]