സുരക്ഷാ പ്രശ്‌നം; ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവെച്ചു

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തത്ക്കാലികമായി നിര്‍ത്തിവെച്ചു. ജമ്മുകശ്മീരിലെ ബെനിഹാലില്‍വെച്ചാണ് യാത്ര നിര്‍ത്തിയത്. സുരക്ഷ ഉറപ്പാക്കിയശേഷമേ യാത്ര പുനരാരംഭിക്കുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ യാത്ര കശ്മീര്‍ താഴ്‌വരയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് ബെനിഹാലില്‍വെച്ച് നിര്‍ത്തിയത്. ഇതോടെ രാഹുലിനെ കാറിലേക്കും മാറ്റി. സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ യാത്ര പുനരാരംഭിക്കുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യാത്ര തുടരാന്‍ രാഹുല്‍ ആഗ്രഹിച്ചാലും ഞങ്ങള്‍ അത് അനുവദിക്കില്ലെന്നും ഉന്നത സുരക്ഷാ […]

ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാനം എന്ന പദവി തിരികെ കൊണ്ടുവരും; രാഹുൽ ഗാന്ധി;നിര്‍ണായക പ്രഖ്യാപനം ഭാരത് ജോഡോ യാത്രയ്ക്കിടയിൽ

സ്വന്തം ലേഖകൻ ദില്ലി : കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയ ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാനം എന്ന പദവി തിരികെ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജമ്മുകശ്മീരില്‍ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്‍വലിക്കുകയായിരുന്നു. ഇതിന് എതിരെ പ്രതിപക്ഷ കക്ഷികള്‍ […]

ഭാരത് ജോഡോ യാത്രയ്ക്കിടയിൽ സുരക്ഷാ വീഴ്ച്ച; രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കൻ ശ്രമിച്ച് യുവാവ്;രാഹുലിന്റെ സുരക്ഷയെക്കുറിച്ച്‌ ആശങ്കയുയരുന്ന സാഹചര്യത്തിൽ പുതിയ സംഭവം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ആലിംഗനം ചെയ്യാന്‍ യുവാവിന്റെ ശ്രമം. പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം നടക്കുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് മഞ്ഞ ജാക്കറ്റ് ധരിച്ച ഒരാള്‍ ഓടിയെത്തി രാഹുലിനെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേർന്ന് യുവാവിനെ തള്ളിമാറ്റി. പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് സംഭവം. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ് നൽകിയിരുന്നു. കശ്മീരിലെ ചില ഭാഗങ്ങളില്‍ കാല്‍നടയാത്ര ഉചിതമല്ലെന്നും കാറില്‍ സഞ്ചരിക്കണമെന്നും […]

എട്ട് നിലയിൽ പൊട്ടി പണ്ടാരമടങ്ങിയതിൻ്റെ നാണക്കേട് മാറിയില്ല; രാഹുൽ ഗാന്ധി താമസിച്ച ആഡംബര ഹോട്ടലിൻ്റെ വാടക നല്കാതെ കോൺഗ്രസ്; ആകെ നാറി നാശമായി കേരളത്തിലെ കോൺഗ്രസ്

സ്വന്തം ലേഖകൻ  കൊല്ലം: എട്ടു നിലയിൽ പൊട്ടിയതിൻ്റെ നാണക്കേട് മാറും മുൻപ് അടുത്ത മാനക്കേട് കോൺഗ്രസിനെ തേടിയെത്തി. പൊട്ടിത്തെറികള്‍ സാധാരണയായിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസില്‍. ആകെയുള്ളത് 21 പേർ ,എന്നിട്ടും പ്രതിപക്ഷ നേതാവിനേ പോലും തിരഞ്ഞെടുക്കാൻ ദിവസങ്ങളെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുല്‍ഗാന്ധി താമസിച്ച കൊല്ലത്തെ ആഡംബര ഹോട്ടല്‍മുറിയുടെ വാടക അടച്ചില്ലെന്ന കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫെയ്സ്ബുക്ക് പോസ്ററാണ് ഇപ്പോൾ വൈറലായി മാറിയത്. ലക്ഷങ്ങള്‍ പിരിച്ചിട്ടും, മത്സ്യത്തൊഴിലാളി സംഗമത്തിനായി നിര്‍മിച്ച സ്റ്റേജിനും ഉപയോഗിച്ച മൈക്ക് സെറ്റിനും പണം നല്‍കിയില്ലെന്ന് പോസ്റ്റില്‍ […]

അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം ഈസ്റ്റർ ആഘോഷിച്ച് രാഹുൽ ഗാന്ധി ; വീഡിയോ കോളിലൂടെ അതിഥിയായി പങ്കുചേർന്ന് പ്രിയങ്കാ ഗാന്ധിയും

സ്വന്തം ലേഖകൻ കൽപറ്റ: തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പ്രവർത്തകർക്ക് ആവേശം നൽകിക്കൊണ്ട് രാഹുൽ ഗാന്ധി കേരളത്തിൽ നേതൃ സ്ഥാനത്ത് തന്നെയുണ്ട്. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന്, രാവിലെ തിരുനെല്ലി ക്ഷേത്രം സന്ദർശിച്ച രാഹുൽ പിന്നീട് എത്തിയത് കൽപറ്റയിലുള്ള ജീവൻ ജ്യോതി ചിൽഡ്രൻസ് ഹോമിലായിരുന്നു. ഈസ്റ്റർ ദിനത്തിൽ ജീവൻ ജ്യോതിയിലെ കുട്ടികൾക്കൊപ്പമായിരുന്നു രാഹുൽ ഗാന്ധിയുടെ ഉച്ച ഭക്ഷണം കഴിച്ചത്. കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച രാഹുൽ, വീഡിയോ കോൾ വഴി സഹോദരി പ്രിയങ്കാ ഗാന്ധിയേയും അതിഥിയായി കൂട്ടി. കുട്ടികളുമായി പ്രിയങ്ക സംസാരിക്കുന്നത് രാഹുൽ […]

പരാമർശം അനുചിതം ആയിരുന്നു, പ്രസ്താവന പിൻവലിക്കുന്നു ; വാവിട്ട വാക്കിൽ ഉലഞ്ഞതോടെ മൈക്കിന് മുന്നിലെത്തി മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ് ; പ്രതിഷേധം കടുത്തതോടെ ജോയ്‌സ് മാപ്പ് പറഞ്ഞ് തടിയൂരിയത് എ. വിജയരാഘവൻ രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമർശം ബൂമറാങ്ങായി ആവർത്തിക്കാതിരിക്കാൻ 

സ്വന്തം ലേഖകൻ  ഇടുക്കി: രാഹുൽ ഗാന്ധിയ്‌ക്കെതിരായ അശ്ലീല പരാമർശത്തിൽ മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ് രംഗത്ത്. പരാമർശം അനുചിതം ആയിരുന്നെന്നും പ്രസ്താവന പരസ്യമായി പിൻവലിച്ച് മാപ്പ് പറയുന്നുവെന്നുമാണ്  ജോയ്‌സ് ജോർജിന്റെ പ്രതികരണം. ഇന്ന് തെരഞ്ഞെടുപ്പു പ്രചരണ വേദിയിൽ വെച്ച് മൈക്കിന് മുന്നിലെത്തി പരസ്യമായാണ് ജോയിസ് മാപ്പു പറഞ്ഞത്. പരാമർശത്തിന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ജോയിസിന്റെ ഖേദ പ്രകടനം. വിവാദത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയും ജോയിസിനെ തള്ളിപ്പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ വിജയരാഘവൻ രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമർശം തിരിച്ചടിച്ചതും പോലെ […]

എന്റെ പൊന്നുമക്കളെ രാഹുൽഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നും പോയേക്കല്ല്, അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല ; രാഹുലിനെതിരെ അശ്ലീല പരാമർശവുമായി ജോയ്‌സ് ജോർജ് ; കുലുങ്ങി ചിരിച്ച് മന്ത്രി എം.എം മണിയും : വിവാദ പരാമർശം നടത്തിയ ജോയ്സിനെതിരെ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകൻ ഇടുക്കി : രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നും രാഹുൽ കഴിച്ചിട്ടില്ലെന്നുമാണ് ജോയിസ് ജോർജ് പറഞ്ഞത്. രാഹുൽ കോളജുകളിൽ വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനെ ചൂണ്ടിക്കാണിച്ചായിരുന്നു ജോയ്‌സ് ജോർജ് മോശം പരമാർശം നടത്തിയത്. ജോയ്‌സ് അശ്ലീല പരാമർശം നടത്തിയത് ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കുന്നിതിനിടയിലാണ്. ജോയ്‌സ് വിവാദ പരാമർശങ്ങൾ നടത്തിയപ്പോൾ മന്ത്രി […]

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി നാളെ പൂഞ്ഞാർ മണ്ഡലത്തിൽ ; എരുമേലിയിൽ റോഡ് ഷോ; യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ

തേർഡ് ഐ ബ്യൂറോ എരുമേലി: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ എരുമേലിയിൽ എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് വലിയമ്പലത്തിനു മുന്നിൽ റാന്നിയിൽ നിന്നും റോഡു മാർഗം എത്തിച്ചേരുന്ന രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥി ടോമി കല്ലാനിയും നേതാക്കളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ടൗണിലേക്ക് റോഡ് ഷോ നടത്തും. പതിനായിരത്തിലധികം പ്രവർത്തകരുടെ അകമ്പടിയോടെയാകും റോഡ് ഷോ. സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എ.ഐ.സി.സി, […]

കോൺഗ്രസിന്റെ ഹോർഡിങ്ങുകൾ എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചപ്പോൾ നിസ്സഹായനായി മന്ദഹസിക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ ; പി.ആർ വർക്കിന് വേണ്ടി 800 കോടിയാണ് ദരിദ്ര നാരായണന്മാരുടെ ഈ നാട്ടിൽ എൽ.ഡി.എഫ് മുടക്കിയത് : പ്രചരണത്തിനായി പരസ്യ ബോർഡുകൾ വയ്ക്കാൻ പോലും പണമില്ലാത്ത അവസ്ഥയാണ് കോൺഗ്രസിനുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണത്തിനായി ഹോർഡിങ്ങുകൾ പോലും വെയ്ക്കാൻ പണമില്ലാത്ത അവസ്ഥയാണ് നിലവിൽ കോൺഗ്രസിനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രചരണത്തിനെത്തിയ രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തിയപ്പോൾ നമ്മുടെ ഹോർഡിങ്ങുകൾ (വലിയ പരസ്യ ബോർഡുകൾ) എവിടെയെന്ന് ചോദിച്ചു. എന്നാൽ മറുപടിയില്ലാതെ നിസ്സഹായനായി മന്ദഹസിക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞത്. എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ചോദിച്ചപ്പോൾ രാഹുൽ ഗാന്ധി തലതാഴത്തുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നിസ്സഹായ അവസ്ഥയും എനിക്കറിയാം. സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ. എങ്കിലും ഞങ്ങൾക്ക് ജനങ്ങളിൽ വിശ്വാസമുണ്ട് […]

രാഹുൽ ഗാന്ധിക്ക് കോട്ടയത്ത് ഉജ്ജ്വല വരവേൽപ്പ് : ഒരോരുത്തരുടെയും അക്കൗണ്ടിൽ 6000 രൂപ ഉറപ്പുവരുത്തും ; നിങ്ങൾ നിങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാനാണ് ഞങ്ങൾ പറയുന്നതെന്ന് രാഹുൽ ഗാന്ധി

തേർഡ് ഐ ബ്യൂറോ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടപ്പ് പ്രചരണത്തിനായി കോട്ടയത്ത് എത്തിയ കോൺഗ്രസ് നേതാവ് രാബുൽ ഗാന്ധിക്ക് കോട്ടയത്ത് ഉജ്ജ്വല വരവേൽപ്പ് . ഇന്നത്തെ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പരുത്തുംപാറയിലെ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. കൊച്ചു കുട്ടികളുടെ ഉൾപ്പെടെയുള്ള അവസ്ഥ ആശങ്കാജനകമാണ് .സർക്കാരിന്റെ ബാധ്യതയാണ് കുരുന്നു തലമുറകളുടെ ഭാവി സുരക്ഷിതമാക്കുക എന്നത്. എന്നാൽ ഇന്ന് കേരളത്തിൽ അത് നടക്കുന്നില്ല ആർ എസ് എസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാനാണ് അവർ പറയുന്നത്. നിങ്ങൾ നിങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കൂ എന്നാണ് […]