എൻസിപി പനച്ചിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരുത്തുംമ്പാറ കവലയിൽ ഉഴവൂർ വിജയൻ അനുസ്മരണം നടത്തി

  സ്വന്തം ലേഖകൻ കോട്ടയം : പരുത്തുംമ്പാറ കവലയിൽ എൻസിപി പനച്ചിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻസിപി മുൻകാല സംസ്ഥാന പ്രസിഡന്റ്‌ ഉഴവൂർ വിജയന്റെ അനുസ്മരണം നടത്തി. എൻസിപി പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്‌ സോബി ചാക്കോ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം പി കെ ആനന്ദക്കുട്ടൻ യോഗം ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിമാർ റോമി ജോർജ് എബ്രഹാം, ഷൈജു തോമസ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ബിജി തോമസ്, എൻവൈസി ബ്ലോക്ക്‌ പ്രസിഡന്റ്‌ വിനീത് കുന്നംപള്ളി, ജിൻസൺ തോപ്പിൽ എന്നിവർ പങ്കെടുത്തു.

ഗ്രൂപ്പിസത്തിന് ഇരയായ ലതികാ സുഭാഷ് എന്‍.സി.പി.യിലേക്കോ? പി.സി. ചാക്കോയുമായി ചര്‍ച്ച നടത്തി; ലതികയുടെ വരവിനെ സ്വാഗതം ചെയ്ത് എ.കെ.ശശീന്ദ്രന്‍

സ്വന്തം ലേഖകൻ കോട്ടയം: കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസത്തിനിരയായി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച ഇന്ദിരാഭവന് മുന്നില്‍ തലമുണ്ഡനം ചെയ്ത മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് എന്‍.സി.പി.യില്‍ ചേര്‍ന്നേക്കും. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുമായി ലതിക ചര്‍ച്ച നടത്തി. ലതിക തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. ലതികയുടെ വരവിനെ സ്വാഗതം ചെയ്ത് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റുമിട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലതിക സുഭാഷ് കോണ്‍ഗ്രസുമായി അകന്നത്. തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും […]

മന്ത്രി ശശീന്ദ്രന്റെ പേര് പറഞ്ഞ് മോട്ടോർ വാഹന വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എൻ.സി.പി നേതാവ് പൊലീസ് പിടിയിൽ ; പതിനഞ്ചിലേറെ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: ഗതാഗത മന്ത്രി ശശീന്ദ്രനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് മോട്ടോർ വാഹന വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എൻസിപി നേതാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ കൊല്ലം പത്തനാപുരം മൂലക്കട ഷാജഹാൻ മൻസിലിൽ റ്റി അയൂബ്ഖാനെയാണ് പൊലീസ് പിടികൂടിയത്. ഗതാഗത മന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു എൻസിപി സംസ്ഥാന സമിതി അംഗത്തിന്റെ തട്ടിപ്പ്. എന്നാൽ മന്ത്രിയുമായി ഇയാൾക്കുള്ള ബന്ധത്തിന് തെളിവ് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് നിലപാട്. പുതിയതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം, കോന്നി തുടങ്ങിയ മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലെ […]

എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന്‍; ചെന്നിത്തല പാലായില്‍ എത്തും മുന്‍പ് ദേശീയ നേതൃത്വം തീരുമാനം ഉണ്ടാക്കണം; എ.കെ ശശീന്ദ്രന്‍ പാറ പോലെ എല്‍ഡിഎഫില്‍ തന്നെ നിന്നോട്ടെയെന്ന് പരിഹാസവും

സ്വന്തം ലേഖകന്‍ കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് പരസ്യമാക്കി മാണി സി കാപ്പന്‍. എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന്‍ അറിയിച്ചു. യുഡിഎഫ് ഘടകക്ഷിയായി തുടരും. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് എന്‍സിപി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫില്‍ തുടരുമെന്ന എ.കെ ശശീന്ദ്രന്റെ പ്രസ്താവനയോട്, അദ്ദേഹം പാറ പോലെ എല്‍ഡിഎഫില്‍ നിന്നോട്ടെയെന്ന് മാണി സി കാപ്പന്‍ പരിഹസിച്ചു. മുന്നണി മാറ്റത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ശശീന്ദ്രന്റെ നിലപാട് കൂടി അറിയണമെന്ന് ശരത് […]

ജോസ് കെ മാണി എത്തിയപ്പോള്‍ എന്‍സിപി ഇടത്പക്ഷത്തിന് അധികപ്പറ്റായി; മാണി സി കാപ്പനെ ലക്ഷ്യം വച്ച യുഡിഎഫിന് എന്‍സിപിയെ മുഴുവനായി കിട്ടുമെന്ന് സൂചന; പിണറായിയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ട് മടക്കാതെ പവാര്‍; വലിയ ട്വിസ്റ്റുകള്‍ ഉണ്ടായില്ലെങ്കില്‍ എന്‍സിപിയുടെ യുഡിഎഫ് പ്രവേശന പ്രഖ്യാപനം രണ്ട് ദിവസത്തിനകം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ ഇടതുപക്ഷം എന്‍ സി പിയോട് കാണിക്കുന്ന അവഗണനയില്‍ മനംനൊന്ത് ശരത് പവാര്‍. മുഖ്യന്ത്രി പിണറായിയുടെ ധാര്‍ഷ്യം എന്‍സിപിയെ ഇടതുപക്ഷത്ത് നിന്ന് അകറ്റും. കേരളത്തില്‍ എന്‍സിപി നേരിടുന്ന പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായിയുമായി ചര്‍ച്ച ചെയ്യാന്‍ നിയോഗിച്ചത് പ്രഫുല്‍ പട്ടേലിനെയാണ്. പാലായില്‍ സീറ്റ് പ്രതീക്ഷിക്കേണ്ടെന്നും രാജ്യസഭാ സീറ്റ് തരില്ലെന്നുമാണ് ഇടതു മുന്നണിയുടെ നിലപാട്. ഇത് എന്‍സിപിക്ക് ക്ഷീണമായിട്ടുണ്ട്. മാണി സി കാപ്പനെ കുട്ടനാട്ടില്‍ മത്സരിപ്പിക്കണമെന്ന പിണറായി വിജയന്റെ ഉപദേശം എന്‍സിപിക്ക് സ്വീകാര്യമല്ല. ഈ സാഹചര്യത്തിലാണ് വലതു പക്ഷത്തേക്ക് മാറാന്‍ തീരുമാനമായത്. […]

മത്സരിക്കാൻ ‘കൈപ്പത്തി’വേണ്ട…! എന്ത് വന്നാലും പാലാ വിട്ടു കൊടുക്കില്ല, പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പിൽ പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാടിൽ ഉറച്ച് മാണി സി.കാപ്പൻ. തെരഞ്ഞടുപ്പിൽ പാലാ സീറ്റ് എന്ത് വന്നാലും വിട്ടുകൊടുക്കില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാറിനോട് നിലവിലെ സംസ്ഥാനത്തെ സാഹചര്യം വിവരിച്ചതായും അദ്ദേഹം അനുഭാവപൂർണമായ നിലപാടാണ് കൈക്കൊണ്ടതെന്നും കാപ്പൻ വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുളള പ്രഫുൽ പട്ടേൽ നിലവിൽ ദോഹയിലാണ്. പട്ടേൽ തിരികെയെത്തിയ ശേഷം ശരദ്പവാറും അദ്ദേഹവുമായി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച […]

കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ കാപ്പന് മത്സരിക്കാം; ഐശ്വര്യയാത്ര കോട്ടയത്ത് എത്തും മുന്‍പ് നിലപാട് അറിയിക്കണം; വാഗ്ദാനവുമായി കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ കോട്ടയം: എന്‍സിപിയെയും മാണി സി കാപ്പനെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് നേതൃത്വം. എന്‍ സി പി ഒറ്റക്കെട്ടായി യു ഡി എഫിലേക്ക് വന്നാല്‍ അഞ്ച് സീറ്റുകള്‍വരെ നല്‍കാമെന്നാണ് വാഗ്ദാനം. മാണി സി കാപ്പന്‍ ഒറ്റക്കാണ് വരുന്നതെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ കാപ്പന് മത്സരിക്കാമെന്നും കോണ്‍ഗ്രസ് ഉപാധിവെച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യു ഡി എഫിലേക്ക് പോകാനാണ് മാണി സി കാപ്പന്റെ തീരുമാനമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാലായിലെ അനുയായികളെ ഇത് സംബന്ധിച്ച തീരുമാനം കാപ്പന്‍ അറിയിച്ചിട്ടുണ്ട്. ചെന്നിത്തലയുടെ […]

പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും മാറും; നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശരത് പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും മാറുമെന്ന് മാണി സി കാപ്പന്‍. പ്രഫുല്‍ പട്ടേല്‍ വന്ന ശേഷം മാത്രമാകും യുഡിഎഫുമായി ചര്‍ച്ച നടത്തണോ എന്ന കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു. ഇതോടെ പാലാസീറ്റിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തുകയാണ് മാണി സി കാപ്പന്‍. നേരത്തെ മത്സരിച്ചു കൊണ്ടിരുന്ന നാല് സീറ്റിലും എന്‍ സി പി തന്നെ മത്സരിക്കും എന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല്‍പ്പത് കൊല്ലമായി എന്‍സിപി ഇടത് പക്ഷത്തിന്റെ ഭാഗമാണെന്നും അതില്‍ മാറ്റമില്ലെന്നും എന്‍ സി […]

പാലാ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല; ഇടത് മുന്നണിയില്‍ തുടരും; എന്‍സിപി ദേശീയ നേതൃത്വം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എന്‍സിപി ഇടത് മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേല്‍. പാലാ സീറ്റ് സംബന്ധിച്ച ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ എന്‍സിപി കേന്ദ്രനേതൃത്വം ഉടന്‍ കാണും. പാലാ ഉള്‍പ്പെടെയുള്ള നാല് സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ശരത് പവാറാണ് പ്രഫുല്‍ പാട്ടേലിനെ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റു ഇടത് നേതാക്കളുമായും ഉടന്‍ കേരളത്തിലെത്തി ചര്‍ച്ച നടത്തുമെന്നും പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് പാലാ സീറ്റ് അനുവദിച്ചില്ലെങ്കില്‍ വിജയസാധ്യതയുള്ള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും […]

ഓവര്‍സീസ് എന്‍.സി.പി കുവൈറ്റ്, ഡി.പി. ത്രിപാഠി അനുസ്മരണം നടത്തി

സ്വന്തം ലേഖകന്‍ കുവൈറ്റ് സിറ്റി: എന്‍.സി.പി ഓവര്‍സീസ് സെല്ലിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയും, രാജ്യസഭ എം പി യുമായിരുന്ന ഡി.പി. ത്രിപാഠിയുടെ ഒന്നാം ചരമവാര്‍ഷികം, ഓവര്‍സീസ് എന്‍ സി പി ദേശീയ കമ്മറ്റി ആചരിച്ചു. ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡണ്ട് ബാബു ഫ്രാന്‍സീസ് അനുസ്മരണ പ്രഭാഷണം നടത്തി. സണ്ണി മിറാന്‍ഡ, മാത്യു ജോണ്‍, ബിജു സ്റ്റീഫന്‍, രവി മണ്ണായത്ത് എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളും ബിജു ബാനു, പ്രസൂണ്‍ എന്നിവരും പങ്കെടുത്തു. ട്രഷറര്‍ രവീന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് […]