എൻസിപി പനച്ചിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരുത്തുംമ്പാറ കവലയിൽ ഉഴവൂർ വിജയൻ അനുസ്മരണം നടത്തി

 

സ്വന്തം ലേഖകൻ

കോട്ടയം : പരുത്തുംമ്പാറ കവലയിൽ എൻസിപി പനച്ചിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻസിപി മുൻകാല സംസ്ഥാന പ്രസിഡന്റ്‌ ഉഴവൂർ വിജയന്റെ അനുസ്മരണം നടത്തി.

എൻസിപി പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്‌ സോബി ചാക്കോ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം പി കെ ആനന്ദക്കുട്ടൻ യോഗം ഉത്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറിമാർ റോമി ജോർജ് എബ്രഹാം, ഷൈജു തോമസ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ബിജി തോമസ്, എൻവൈസി ബ്ലോക്ക്‌ പ്രസിഡന്റ്‌ വിനീത് കുന്നംപള്ളി, ജിൻസൺ തോപ്പിൽ എന്നിവർ പങ്കെടുത്തു.