ജോസ് കെ മാണി എത്തിയപ്പോള്‍ എന്‍സിപി ഇടത്പക്ഷത്തിന് അധികപ്പറ്റായി; മാണി സി കാപ്പനെ ലക്ഷ്യം വച്ച യുഡിഎഫിന് എന്‍സിപിയെ മുഴുവനായി കിട്ടുമെന്ന് സൂചന; പിണറായിയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ട് മടക്കാതെ പവാര്‍; വലിയ ട്വിസ്റ്റുകള്‍ ഉണ്ടായില്ലെങ്കില്‍ എന്‍സിപിയുടെ യുഡിഎഫ് പ്രവേശന പ്രഖ്യാപനം രണ്ട് ദിവസത്തിനകം

ജോസ് കെ മാണി എത്തിയപ്പോള്‍ എന്‍സിപി ഇടത്പക്ഷത്തിന് അധികപ്പറ്റായി; മാണി സി കാപ്പനെ ലക്ഷ്യം വച്ച യുഡിഎഫിന് എന്‍സിപിയെ മുഴുവനായി കിട്ടുമെന്ന് സൂചന; പിണറായിയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ട് മടക്കാതെ പവാര്‍; വലിയ ട്വിസ്റ്റുകള്‍ ഉണ്ടായില്ലെങ്കില്‍ എന്‍സിപിയുടെ യുഡിഎഫ് പ്രവേശന പ്രഖ്യാപനം രണ്ട് ദിവസത്തിനകം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കേരളത്തിലെ ഇടതുപക്ഷം എന്‍ സി പിയോട് കാണിക്കുന്ന അവഗണനയില്‍ മനംനൊന്ത് ശരത് പവാര്‍. മുഖ്യന്ത്രി പിണറായിയുടെ ധാര്‍ഷ്യം എന്‍സിപിയെ ഇടതുപക്ഷത്ത് നിന്ന് അകറ്റും. കേരളത്തില്‍ എന്‍സിപി നേരിടുന്ന പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായിയുമായി ചര്‍ച്ച ചെയ്യാന്‍ നിയോഗിച്ചത് പ്രഫുല്‍ പട്ടേലിനെയാണ്. പാലായില്‍ സീറ്റ് പ്രതീക്ഷിക്കേണ്ടെന്നും രാജ്യസഭാ സീറ്റ് തരില്ലെന്നുമാണ് ഇടതു മുന്നണിയുടെ നിലപാട്. ഇത് എന്‍സിപിക്ക് ക്ഷീണമായിട്ടുണ്ട്.

മാണി സി കാപ്പനെ കുട്ടനാട്ടില്‍ മത്സരിപ്പിക്കണമെന്ന പിണറായി വിജയന്റെ ഉപദേശം എന്‍സിപിക്ക് സ്വീകാര്യമല്ല. ഈ സാഹചര്യത്തിലാണ് വലതു പക്ഷത്തേക്ക് മാറാന്‍ തീരുമാനമായത്. രണ്ട് ദിവസത്തിന ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. മാണി സി കാപ്പനെ മാത്രം ലക്ഷ്യമിട്ട് യുഡിഎഫ് ഇട്ട ചൂണ്ടയില്‍ എന്‍സിപയാണ് കൊത്തിയത്. പിജെ ജോസഫ് ഇടതു പക്ഷത്തുള്ളപ്പോള്‍ പോലും ലഭിക്കാത്ത വിജയമാണ് ജോസ് കെ മാണി ഇടത്പക്ഷത്തിന് സമ്മാനിച്ചത്. ഈ സാഹചര്യത്തിലാണ് പാലാ സീറ്റ് നല്‍കില്ലെന്ന് എന്‍സിപി നേതൃത്വത്തെ പിണറായി അറിയിച്ചതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററുമായും മാണി കാപ്പനുമായും ശരത് പവാര്‍ മത്സരിച്ചിരുന്നു. മാറ്റം അനിവാര്യതയാണെന്ന് ശരത് പവാറിന്റെ തീരുമാനം. എന്ത് വന്നാലും പാലാ വിട്ടുകൊടുക്കില്ലെന്നാണ് മാണി സി കാപ്പന്റെ നിലപാട്. വലിയ ട്വിസ്റ്റുകള്‍ ഉണ്ടായില്ലെങ്കില്‍ എന്‍സിപിയുടെ മുന്നണിമാറ്റം ഉടന്‍ പ്രതീക്ഷിക്കാം.

മന്ത്രി എകെ ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസില്‍ ലയിച്ച് എല്‍ഡിഎഫില്‍ തുടരുമെന്നാണ് സൂചന.ഇടതു പക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് എലത്തൂര്‍. ഇവിടുത്തെ എംഎല്‍എയാണ് ശശീന്ദ്രന്‍. ഈ സീറ്റ് ഇനി സിപിഎം ശശീന്ദ്രന് കൊടുക്കില്ല. പകരം കണ്ണൂരില്‍ മത്സരിപ്പിക്കും. കണ്ണൂരില്‍ കേരളാ കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് എംഎല്‍എ. മന്ത്രിയായ കടന്നപ്പള്ളിക്ക് ഇനി മത്സരിക്കാന്‍ താല്‍പ്പര്യമില്ല.

കുട്ടനാടും എന്‍സിപിയുടെ സിറ്റിങ് സീറ്റാണ്. തോമസ് ചാണ്ടിയുടെ മരണത്തോടെ ഈ സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ മത്സരിപ്പിക്കാനായിരുന്നു ധാരണ. ആരാണോ സീറ്റ് നല്‍കുന്നത് അവര്‍ക്കൊപ്പം നില്‍ക്കാനാണ് തോമസ് ചാണ്ടിയുടെ സഹോദരന്റെ തീരുമാനം. പിജെ ജോസഫ് ഈ സീറ്റ് വിട്ടുകൊടുക്കുമെന്നും സൂചനയുണ്ട്.

ഇടതു പക്ഷ രാഷ്ട്രീയത്തില്‍ കാപ്പന്റെ ആവശ്യമില്ലെന്നാണ് പിണറായിയുടെ പക്ഷം. ജോസ് കെ മാണി എത്തയതോടെ എന്‍സിപി ഇടത്പക്ഷത്തിന് അധികപ്പറ്റായി. ഈ സാഹചര്യത്തിലാണ് പാലായില്‍ തന്നെ മത്സരിക്കുമെന്ന് നിലപാട് ആവര്‍ത്തിച്ച് മാണി സി. കാപ്പന്‍ രംഗത്തു വരുന്നത്. ദേശീയ അദ്ധ്യക്ഷന്റെ തീരുമാനം അനുസരിക്കുമെന്ന് കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാണി സി കാപ്പനെ മുസ്ലിം ലീഗും പിജെ ജോസഫ് പക്ഷവും സ്വാഗതം ചെയ്തിട്ടുണ്ട്. കെ മുരളീധരന്‍ എംപിയും സ്വാഗതം ചെയ്തു. അടുത്ത ഞായറാഴ്ചയാണ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയിലെത്തുക. ആ വേളയില്‍ എന്‍സിപി പ്രവര്‍ത്തകര്‍ യുഡിഎഫ് പരിപാടിയില്‍ പങ്കെടുക്കും. മണി സി കാപ്പന്‍ ഇതുസംബന്ധിച്ച് അനുയായികളെ അറിയിച്ചു എന്നാണ് വിവരം.