ജോസ് കെ.മാണി പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും ; മുന്നോടിയായി എം.പി സ്ഥാനം രാജി വയ്ക്കും : മുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള തീരുമാനവുമായി എൻ.സി.പി

സ്വന്തം ലേഖകൻ കോട്ടയം: ഇടത് മുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ മാണി പാലായിൽ മത്സരിക്കും. ഇതിന് മുന്നോടിയായി രാജ്യസഭ എം.പി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കും. കുട്ടനാട് സീറ്റ് എൻ.സി.പിയിൽ നിന്ന് സി പി എം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു. ഇതിന് പിന്നാലെ എൽ.ഡി.എഫ് വിടാൻ എൻ.സി.പി തീരുമാനമെടുത്തു. ഇതുമായി ബന്ധപ്പെട്ട് എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അതേസമയം മുന്നണിമാറ്റം എ കെ ശശീന്ദ്രൻ വിഭാഗം ഇതുവരെ അംഗീകരിച്ചിട്ടില്ല. അവരെയും ഒപ്പം കൂട്ടാനുളള ശ്രമമാണ് നടക്കുന്നതെന്നാണ് എൻ സി […]

നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് എൻ.സി.പി യു.ഡി.എഫിലേക്കെന്ന് സൂചന ; എൻ.സി.പി ആവശ്യപ്പെട്ടിരിക്കുന്നത് നാല് സീറ്റുകൾ

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി എൻ.സി.പി. യു.ഡി.എഫിലേക്കെന്ന് സൂചന. മുതിർന്ന കോൺഗ്രസ് നേതാക്കൾ എൻ.സി.പി. നേതാക്കളുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായാണു വിവരം.പാലാ സീറ്റിൽ സി.പി.എം. പിന്തുണയോടെ കേരള കോൺഗ്രസ്(എം) ജോസ് പക്ഷം അവകാശവാദം ഉറപ്പിച്ചതോടെയാണ് എൻ.സി.പിമുന്നണി മാറ്റത്തിന് തയാറെടുത്തിരിക്കുന്നത്. എൻ.സി.പി. ദേശീയ നേതൃത്വത്തിന്റെകൂടി പിന്തുണയോടെയാണ് നീക്കം. ഇതിനായി നാലു സീറ്റുകളാണ് എൻ.സി.പി ആവശ്യപ്പെട്ടിരിക്കുന്നത്. പാലായ്ക്കു പുറമേ കുട്ടനാട്, കായംകുളം സീറ്റുകളും മലബാറിൽ ഒരു സീറ്റും വേണമെന്നാണ് ആവശ്യം. കുട്ടനാട് േേജാസഫ് വിഭാഗം വിട്ടുനൽകിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റ് വേണമെന്നാണ് ആവശ്യം. […]

തോമസ് ചാണ്ടിക്കും വിജയൻ പിള്ളയ്ക്കും പിൻഗാമികൾ ഉണ്ടാകില്ല: കോവിഡ് കൊണ്ടു പോയത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ: രാഷ്ട്രീയ പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ട് മൂന്ന് മുന്നണികളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പാണ്. കുട്ടാനാടും ചവറയിലും ഇപതെരഞ്ഞെടുപ്പുകൾ നടക്കാനുമുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്് മുൻപ് കേരളത്തിലെ ഒരു രാഷട്രീയ പാർട്ടിയും ആഗ്രഹിക്കുന്നില്ല. പത്യേകിച്ച് ഭരണ മുന്നണി. കുട്ടനാട്ട് തോമസ് ചാണ്ടിയും ചവറയിൽ വിജയൻ പിള്ളയും മുൻപ് ജയിച്ചത് സ്വന്തം മികവിലാണ്. രണ്ട് പേരും മരിക്കുമ്പോൾ പകരക്കാരനെ കണ്ടെത്തി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പോലും ഇടതു മുന്നണിക്ക് കഴിയാത്ത സ്ഥിതിയുണ്ട്. ഇതിനിടെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ മെയ് മൂന്നു വരെ നീട്ടിയതോടെ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള […]

‘കുട്ടനാട് സീറ്റ് വിൽപ്പനയ്ക്ക് ‘ സ്ഥാനാർത്ഥിയെ നിർണയിക്കാൻ നേതൃയോഗം നടക്കാനിരിക്കെ കൊച്ചിയിൽ എൻസിപിയെ പരിഹസിച്ച് ഫ്‌ളെക്‌സ് ബോർഡുകൾ

സ്വന്തം ലേഖകൻ കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥിയെ നിർണയിക്കാൻ കൊച്ചിയിൽ എൻ.സി.പി നേതൃയോഗം നടക്കാനിരിക്കെ കുട്ടനാട് സീറ്റ് വിൽപനയ്ക്ക് എന്ന് പരിഹസിച്ച് നഗരത്തിൽ വ്യാപക ഫ്‌ളെക്‌സ് ബോർഡുകളും പോസ്റ്ററുകളും. സ്ഥാനാർത്ഥി നിർണയത്തിനായി എൻ.സി.പിയുടെ നേതൃയോഗം നടക്കേണ്ട ഹോട്ടലിന് പുറത്തും ഇത്തരം ഫ്‌ളെക്‌സുകളും പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുട്ടനാട് സീറ്റിന് പുറമേ എൻസിപിക്ക് ഇടതുമുന്നണി നൽകിയ സ്ഥാനമാനങ്ങളെല്ലാം ഇത്തരത്തിൽ പണം വാങ്ങി വിൽക്കാൻ വച്ചിരിക്കുകയാണെന്നും പോസ്റ്ററിലുണ്ട്. ഗുരുവായൂർ ദേവസ്വം ബോർഡ്, കെഎസ്എഫ്ഇ, പിഎസ്‌സി തുടങ്ങി എൻസിപിക്ക് ലഭിച്ച സ്ഥാനമാനങ്ങളെല്ലാം പണം വാങ്ങി കൈമാറുകയാണ് ചെയ്യുന്നതെന്ന ആക്ഷേപമാണ് പോസ്റ്റുകളിലുള്ളത്. […]

പശുവാണ് പ്രധാനം ; പശുവിനെ കൊല്ലുന്ന കടുവയ്ക്കും മനുഷ്യന് നൽകുന്ന ശിക്ഷ നൽകണം: എം.എൽ.എ ചർച്ചിൽ അലിമാവോ

സ്വന്തം ലേഖകൻ പനാജി: പശുവാണ് പ്രധാനം, പശുവിനെ കൊല്ലുന്ന കടുവയേയും മനുഷ്യനേപ്പോലെ ശിക്ഷിക്കണമെന്ന പരാമർശവുമായി എൻ.സി.പി എം.എൽ.എ ചർച്ചിൽ അലിമാവോ. ഗോവയിലെ മഹാദയി വന്യജീവി സങ്കേതത്തിൽ വെച്ച് കടുവയേയും അതിന്റെ മൂന്ന് കുട്ടികളെയും പ്രദേശവാസികൾ കൊന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന ചർച്ചക്കിടെയാണ് ചർച്ചിൽ അലിമാവോ പശുപരാമർശം നടത്തിയത്. എന്നാൽ വളർത്ത് കാലികളെ ആക്രമിച്ചതിനെ തുടർന്നാണ് പ്രദേശവാസികൾ കടുവകളെ ആക്രമിച്ചതെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകവേ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. കടുവയുടെ ആക്രമണത്തിൽ പശുക്കളെ നഷ്ടപ്പെട്ടവർക്ക് അടിയന്തര ധനസഹായം നൽകണമെന്നും അലിമാവോ ആവശ്യപ്പെട്ടു. […]

എ.കെ ശശീന്ദ്രൻ മന്ത്രിയായി തന്നെ തുടരും; ടി.പി പീതാംബരൻ എൻ.സി.പി സംസ്ഥാന അധ്യക്ഷൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: എ.കെ ശശീന്ദ്രൻ മന്ത്രിയായി തന്നെ തുടരും. ടി.പി പിതാംബരനെ എൻസിപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് എൻസിപി സംസ്ഥാന അധ്യക്ഷന്റെ ചുമതല താത്കാലികമായി വഹിച്ചുവരികയായിരുന്നു ടിപി പീതാംബരൻ. പ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എൻസിപിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് കേന്ദ്രനേതൃത്വം പ്രശ്‌നത്തിൽ ഇടപെട്ടത്. ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ മന്ത്രിയാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. രാജിവെക്കുന്ന ശശീന്ദ്രനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ എൻസിപി കേന്ദ്ര നേതൃത്വം തയ്യാറിയില്ല. കുട്ടനാട് […]

മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സ്വന്തം ലേഖകൻ മുബൈ : മഹാവികാസ് അഘാടി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം തിങ്കളാഴ്ച . അജിത് പവാർ ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുക എന്നാണ് സൂചന. കോൺഗ്രസിൽ നിന്ന് പത്ത് പേരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ക്യാബിനറ്റ് മന്ത്രിമാരുൾപ്പെടെ 36 പേർ ഇന്ന് ചുമതലയേൽക്കും. മുൻ മുഖ്യമന്ത്രി അശോക് ചവാൻ ക്യാബിനറ്റ് മന്ത്രിയാകും. മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായേക്കും. നവംബർ 28നാണ് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ […]