പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും മാറും; നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍

പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും മാറും; നിലപാട് മയപ്പെടുത്തി മാണി സി കാപ്പന്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ശരത് പവാര്‍ പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും മാറുമെന്ന് മാണി സി കാപ്പന്‍. പ്രഫുല്‍ പട്ടേല്‍ വന്ന ശേഷം മാത്രമാകും യുഡിഎഫുമായി ചര്‍ച്ച നടത്തണോ എന്ന കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു. ഇതോടെ പാലാസീറ്റിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തുകയാണ് മാണി സി കാപ്പന്‍.

നേരത്തെ മത്സരിച്ചു കൊണ്ടിരുന്ന നാല് സീറ്റിലും എന്‍ സി പി തന്നെ മത്സരിക്കും എന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല്‍പ്പത് കൊല്ലമായി എന്‍സിപി ഇടത് പക്ഷത്തിന്റെ ഭാഗമാണെന്നും അതില്‍ മാറ്റമില്ലെന്നും എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി പീതാംബരന്‍ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായില്‍ ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് പാര്‍ട്ടി തീരുമാനിക്കും. പാലയ്ക്ക് പകരം രാജ്യസഭ സീറ്റ് എന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും ടി പി പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു.