മന്ത്രി ശശീന്ദ്രന്റെ പേര് പറഞ്ഞ് മോട്ടോർ വാഹന വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എൻ.സി.പി നേതാവ് പൊലീസ് പിടിയിൽ ; പതിനഞ്ചിലേറെ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ്

മന്ത്രി ശശീന്ദ്രന്റെ പേര് പറഞ്ഞ് മോട്ടോർ വാഹന വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എൻ.സി.പി നേതാവ് പൊലീസ് പിടിയിൽ ; പതിനഞ്ചിലേറെ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊല്ലം: ഗതാഗത മന്ത്രി ശശീന്ദ്രനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് മോട്ടോർ വാഹന വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എൻസിപി നേതാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ കൊല്ലം പത്തനാപുരം മൂലക്കട ഷാജഹാൻ മൻസിലിൽ റ്റി അയൂബ്ഖാനെയാണ് പൊലീസ് പിടികൂടിയത്.

ഗതാഗത മന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു എൻസിപി സംസ്ഥാന സമിതി അംഗത്തിന്റെ തട്ടിപ്പ്. എന്നാൽ മന്ത്രിയുമായി ഇയാൾക്കുള്ള ബന്ധത്തിന് തെളിവ് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി ആരംഭിച്ച ചടയമംഗലം, പത്തനാപുരം, കോന്നി തുടങ്ങിയ മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലെ നിയമനങ്ങളുടെ മറവിലായിരുന്നു അയൂബ്ഖാൻ തട്ടിപ്പ് നടത്തിയിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് മിക്കവരുടേയും പക്കൽ നിന്നും 25,000 രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് വാങ്ങിയിരുന്നത്.

എൻസിപി സംസ്ഥാന സമിതി അംഗമെന്ന നിലയിൽ ഗതാഗത മന്ത്രിയുമായും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുമായും അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എന്നാൽ മന്ത്രി ബന്ധത്തിന് തെളിവില്ലെന്ന് പൊലീസ് പറയുന്നു.

പതിനഞ്ചോളം പേർ ഇതിനോടകം പൊലീസിൽ പരാതിയുമായി രംഗത്ത് വന്നു. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.