കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ കാപ്പന് മത്സരിക്കാം; ഐശ്വര്യയാത്ര കോട്ടയത്ത് എത്തും മുന്‍പ് നിലപാട് അറിയിക്കണം; വാഗ്ദാനവുമായി കോണ്‍ഗ്രസ്

കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ കാപ്പന് മത്സരിക്കാം; ഐശ്വര്യയാത്ര കോട്ടയത്ത് എത്തും മുന്‍പ് നിലപാട് അറിയിക്കണം; വാഗ്ദാനവുമായി കോണ്‍ഗ്രസ്

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: എന്‍സിപിയെയും മാണി സി കാപ്പനെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് നേതൃത്വം. എന്‍ സി പി ഒറ്റക്കെട്ടായി യു ഡി എഫിലേക്ക് വന്നാല്‍ അഞ്ച് സീറ്റുകള്‍വരെ നല്‍കാമെന്നാണ് വാഗ്ദാനം. മാണി സി കാപ്പന്‍ ഒറ്റക്കാണ് വരുന്നതെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ കാപ്പന് മത്സരിക്കാമെന്നും കോണ്‍ഗ്രസ് ഉപാധിവെച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

യു ഡി എഫിലേക്ക് പോകാനാണ് മാണി സി കാപ്പന്റെ തീരുമാനമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാലായിലെ അനുയായികളെ ഇത് സംബന്ധിച്ച തീരുമാനം കാപ്പന്‍ അറിയിച്ചിട്ടുണ്ട്. ചെന്നിത്തലയുടെ ഐശ്വര്യയാത്രയുടെ ഭാഗമാന്‍ പാലായിലെ കാപ്പന്‍ അനുകൂലികള്‍ എത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ ഐശ്വര്യയാത്ര കോട്ടയത്ത് എത്തുന്നതിന് മുന്‍പ് കാപ്പന്‍ തീരുമാനം അറിയിക്കണമെന്ന് യുഡിഎഫ് നേതൃത്വം അറിയിക്കണം. ഐശ്വര്യയാത്ര കോട്ടയം പിന്നിട്ടാല്‍ പിന്നീട് ഒരു ചര്‍ച്ചക്കുമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കാപ്പനെ അറിയിച്ചതായാണ് വിവരം. ഇതോടെ ഇന്ന് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നിലപാട് അറിയിക്കാന്‍ കാപ്പന്‍ ബാധ്യസ്ഥനായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group