ലെഗ്ഗിങ്സ് മോശം വസ്ത്രമോ? ലെഗ്ഗിങ്സ് ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയുടെ ശകാരം ;പരാതി നൽകി അധ്യാപിക ; പ്രതികരിക്കാൻ തയ്യാറാകാതെ പ്രധാനാധ്യാപിക ; നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ

മലപ്പുറം : ലെഗ്ഗിങ്സ് ധരിച്ചു സ്കൂളിൽ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്നു അധ്യാപികയുടെ പരാതി. മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥനാണ് പ്രധാനാധ്യാപികക്കെതിരെ ഡിഇഒയ്ക്ക് പരാതി നൽകിയത്. സ്ക്കൂളിലെ ഹിന്ദി അധ്യാപികയായ സരിത. അധ്യാപകർ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുക്കുമ്പോൾ മാന്യമായി വസ്ത്രം ധരിക്കാൻ കുട്ടികളോട് എങ്ങനെ പറയുമെന്ന് ചോദിച്ചതയും പരാതിയിൽ പറയുന്നു. കുട്ടികൾ യൂണിഫോം ധരിക്കാത്തത് താൻ ലെഗിൻസ് ധരിക്കുന്നത് കൊണ്ടാണെന്ന് പ്രധാനാധ്യാപിക കുറ്റപ്പെടുത്തിയെന്നു അധ്യാപിക പറയുന്നു . പ്രധാനാധ്യാപികയുടെ വാക്കുകൾ മാനസികപ്രയാസം ഉണ്ടാക്കി, തുടർന്നാണ് പ്രധാനാധ്യാപികക്കെതിരെ […]

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; സൗജത്തിന്റെ നെറ്റിയിൽ ചതവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; തലയ്ക്കുള്ളിലെ ബ്ലീഡിങ് ആണ് മരണകാരണം ; കാമുകൻ ബഷീറിന്റെ മൊഴി രേഖപ്പെടുത്തും

മലപ്പുറം : ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരിച്ച സൗജത്തിന്റെ വലത് നെറ്റിയുടെ ഉള്ളിൽ ചതവുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് . തലയ്ക്ക് ഉള്ളിലെ ബ്ലീഡിങാണ് മരണ കാരണം എന്നും പോസ്റ്റ്മോ‍ർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് സൗജത്തിനെ മരിച്ച നിലയിലും കാമുകൻ ബഷീറിനെ വിഷം കഴിച്ച നിലയിലും കണ്ടെത്തിയത്. ഷാൾ കഴുത്തിൽ മുറുകിയ നിലയിൽ കണ്ടെത്തിയ സൗജത്തിന്റെ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ […]

വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പൊലീസ് പിടികൂടി; പണം പിടികൂടിയത് വാഹന പരിശോധനയിൽ ; വാഹനത്തിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്

മലപ്പുറം: അരീക്കോട് മതിയായ രേഖകളില്ലാതെ വാഹനത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പൊലീസ് പിടികൂടി. വാലില്ലാപ്പുഴ പൂഴിക്കുന്നിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി പാമ്പങ്ങൽ വീട്ടിൽ ഷമീറലിയെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

പ്രതിഷേധം നടത്തിയിട്ടും ഫലം കണ്ടില്ല ; മലപ്പുറത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം ; രണ്ടു കുട്ടികളടക്കം അഞ്ചുപേർക്ക് കടിയേറ്റു

മലപ്പുറം: തിരൂർ പുല്ലൂരിൽ 5 പേരെ തെരുവ് നായ കടിച്ചു. രണ്ട് കുട്ടികൾക്കും, മൂന്ന് മുതിർന്നവർക്കുമാണ് കടിയേറ്റത്. മുഖത്തും, കാലിലുമായാണ് എല്ലാവർക്കും പരിക്കേറ്റത്. എല്ലാവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. തെരുവ് നായകളുടെ ആക്രമണം പതിവാവുകയാണ് സംസ്ഥാനത്ത്. ഇന്നലെ മലപ്പുറത്ത് ഈ വിഷയത്തിൽ ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നായയുടെ ആക്രമണത്തിന് ഇരയായ കുട്ടിയുടെ പിതാവും ബന്ധുക്കളുമടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം നടന്നത്.

മലപ്പുറം താനൂരിൽ നാല് വയസുകാരനെ തെരുവ് നായ്കൾ കടിച്ചു കീറി: തലയും മുതുകിലും കടിച്ചെടുത്ത നിലയിൽ; കുട്ടിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

മലപ്പുറം:  മലപ്പുറം താനൂർ താനാളൂരിൽ നാല് വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി. വട്ടത്താണി കുന്നത്തുപറമ്പിൽ റഷീദിൻ്റെ മകൻ  മുഹമ്മദ് റിസ്വാനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നായ്ക്കളുടെ ആക്രമണത്തിൽ ശരീരമാകെ മുറിവേറ്റ്  ബോധരഹിതനായ അവസ്ഥയിൽ കുട്ടിയെ കണ്ടെത്തുക ആയിരുന്നു. തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കൾ കടിച്ചുകീറിയ നിലയിലാണ്. നാളെ കുട്ടിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഉച്ചയോടെ വീടിന് പുറത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങിയ കുട്ടിയ ആറ് നായകൾ ചേർന്ന് […]

ഇതര സംസ്ഥാന തൊഴിലാളികളോടും ക്രൂരത, ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പണിയെടുപ്പിച്ചശേഷം മൊബൈലും പണവുമായി യുവാവ് മുങ്ങി; സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മലപ്പുറം : മലപ്പുറത്ത്‌ ഇതര സംസ്ഥാന തൊഴിലാളികളെ പറ്റിച്ച് മൊബൈലും പണവും കവർന്നു. ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പണി എടുപ്പിച്ചതിന് ശേഷമാണ് കവർച്ച നടത്തിയത്. ജോലിയുണ്ടെന്ന് പറഞ്ഞു മൂന്നു യുവാക്കളെ ഒരു യുവാവ് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. രാമപുരത്തെ ഉടമയില്ലാത്ത ഒരു വീട്ടിലാണ് ഇയാൾ തൊഴിലാളികളെ എത്തിച്ചത്. യുവാക്കളെ ജോലിക്ക് കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒഴിഞ്ഞ വീട്ടിൽ പണി നടക്കുന്നു എന്ന് നാട്ടുകാർ ഉടമയെ വിളിച്ചു അറിയിക്കുകയായിരിന്നു. ഒരു മാസമായി ജോലി ഇല്ലാത്ത തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചതെന്ന് […]

പോക്‌സോ കേസ് ഇര മൂന്നാം തവണയും പീഡനത്തിനിരയായി; 13 വയസ്സ് മുതല്‍ ലൈംഗികാതിക്രമം നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ബന്ധു

സ്വന്തം ലേഖകന്‍ മലപ്പുറം: പോക്സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. 13 വയസ് മുതല്‍ ലൈംഗികാതിക്രമം നേരിടുന്ന 17കാരി ഇത് മൂന്നാം തവണയാണ് പീഡനത്തിന് ഇരയായത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സുരക്ഷിതയാണ് എന്ന ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ഭയ ഹോമില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചയച്ച പെണ്‍കുട്ടിക്കാണ് വീണ്ടും ദുരനുഭവം ഉണ്ടായത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് സംഭവം. 2016ലും 2017ലും പീഡനത്തിന് ഇരയായി നിര്‍ഭയ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയാണ് വീണ്ടും പീഡനത്തിന് […]

അഞ്ഞൂറ് രൂപ നഷ്ടപ്പെട്ടതിനെചൊല്ലി ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം : കറിക്കത്തികൊണ്ടുള്ള കുത്തേറ്റ് ഒരാൾ ആശുപത്രിയിൽ ; സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകൻ മലപ്പുറം: അഞ്ഞൂറ് രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷം അവസാനിച്ചത് കത്തിക്കുത്തിൽ.മലപ്പുറത്താണ് ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ കത്തികൊണ്ടുള്ള കുത്തേറ്റ് ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ റോഡിൽ യാറം പടിയിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ താമസിക്കുന്ന ബീഹാർ വൈശാലി ജില്ലക്കാരനായ സന്തോഷ് കുമാർ (25)നാണ് പരിക്ക്. സംഭവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന ബീഹാർ സ്വദേശി കുടിയായ രാജാസഹാനി (25) പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകാണ്. വ്യാഴാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് […]

വിദേശത്ത് നിന്നും എത്തിയതാണെന്ന വിവരം മറച്ചുവയ്ക്കാൻ മലയാളികൾ ഹോംസ്റ്റേയിൽ ഒളിച്ചു താമസിച്ചു ;മലപ്പുറം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ വയനാട് : വിദേശത്ത് നിന്നും എത്തിയ വിവരം മറച്ചുവയ്ക്കാൻ മലപ്പുറം സ്വദേശികൾ ഹോംസ്‌റ്റേയിൽ ഒളിച്ചു താമസിച്ചു. മലപ്പുറം സ്വദേശികളായവർ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലാണ് വിദേശത്ത് നിന്നുമെത്തിയ വിവരം മറച്ചുവയ്ക്കാൻ ഒളിച്ചുതാമസിച്ചത്. വിദേശത്തുനിന്നു വന്നതാണെന്ന കാര്യം മറച്ചുവച്ചായിരുന്നു താമസം. വിവരം മറച്ച് വച്ച് ഒളിച്ചുതാമസിച്ച ഇവർക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിൽ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെയാണു വിവരം പുറത്തുവന്നത്. അതേസമയം രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയൽജില്ലകളിൽനിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.കർണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും […]

നിർത്താതെ പോയ ബസ് തടഞ്ഞ വിദ്യാർത്ഥികൾക്ക് നേരെ ബസ് ഓടിച്ച് കയറ്റി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ മലപ്പുറം: നിർത്താതെ പോയ ബസ് തടഞ്ഞ വിദ്യാർഥികൾക്ക് നേരേ സ്വകാര്യ ജീവനക്കാർ ബസ് ഓടിച്ചുകയറ്റി. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മലപ്പുറം അരീക്കോട് ഐടിഐയ്ക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മലപ്പുറം അരീക്കോഡ് ഐ.ടി.ഐ ബസ് സ്റ്റോപ്പിൽ നിർത്താതിരുന്ന സ്വകാര്യ ബസാണ് വിദ്യാർഥികൾ ചേർന്ന് നടുറോഡിൽ തടഞ്ഞത്. തുടർന്ന് ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമായി. ഇതിൽ പ്രകോപിതനായ ബസ് ഡ്രൈവർ മുന്നിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് നേരേ ബസ് ഓടിച്ചുകയറ്റുകയായിരുന്നു. വിദ്യാർത്ഥികളിൽ ചിലർ കുതറിമാറിയെങ്കിലും ഒരാൾ ബസിന്റെ മുൻവശത്ത് കുടുങ്ങി. ബസിന് […]