play-sharp-fill
വിദേശത്ത് നിന്നും എത്തിയതാണെന്ന വിവരം മറച്ചുവയ്ക്കാൻ മലയാളികൾ ഹോംസ്റ്റേയിൽ ഒളിച്ചു താമസിച്ചു ;മലപ്പുറം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു

വിദേശത്ത് നിന്നും എത്തിയതാണെന്ന വിവരം മറച്ചുവയ്ക്കാൻ മലയാളികൾ ഹോംസ്റ്റേയിൽ ഒളിച്ചു താമസിച്ചു ;മലപ്പുറം സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

വയനാട് : വിദേശത്ത് നിന്നും എത്തിയ വിവരം മറച്ചുവയ്ക്കാൻ മലപ്പുറം സ്വദേശികൾ ഹോംസ്‌റ്റേയിൽ ഒളിച്ചു താമസിച്ചു. മലപ്പുറം സ്വദേശികളായവർ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലാണ് വിദേശത്ത് നിന്നുമെത്തിയ വിവരം മറച്ചുവയ്ക്കാൻ ഒളിച്ചുതാമസിച്ചത്.


വിദേശത്തുനിന്നു വന്നതാണെന്ന കാര്യം മറച്ചുവച്ചായിരുന്നു താമസം. വിവരം മറച്ച് വച്ച് ഒളിച്ചുതാമസിച്ച ഇവർക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിൽ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെയാണു വിവരം പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയൽജില്ലകളിൽനിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.കർണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചതോടെ, രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട് കനത്ത ജാഗ്രതയിലാണ്.