play-sharp-fill
നിർത്താതെ പോയ ബസ് തടഞ്ഞ വിദ്യാർത്ഥികൾക്ക് നേരെ ബസ് ഓടിച്ച് കയറ്റി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

നിർത്താതെ പോയ ബസ് തടഞ്ഞ വിദ്യാർത്ഥികൾക്ക് നേരെ ബസ് ഓടിച്ച് കയറ്റി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

മലപ്പുറം: നിർത്താതെ പോയ ബസ് തടഞ്ഞ വിദ്യാർഥികൾക്ക് നേരേ സ്വകാര്യ ജീവനക്കാർ ബസ് ഓടിച്ചുകയറ്റി. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മലപ്പുറം അരീക്കോട് ഐടിഐയ്ക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.


മലപ്പുറം അരീക്കോഡ് ഐ.ടി.ഐ ബസ് സ്റ്റോപ്പിൽ നിർത്താതിരുന്ന സ്വകാര്യ ബസാണ് വിദ്യാർഥികൾ ചേർന്ന് നടുറോഡിൽ തടഞ്ഞത്. തുടർന്ന് ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമായി. ഇതിൽ പ്രകോപിതനായ ബസ് ഡ്രൈവർ മുന്നിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് നേരേ ബസ് ഓടിച്ചുകയറ്റുകയായിരുന്നു. വിദ്യാർത്ഥികളിൽ ചിലർ കുതറിമാറിയെങ്കിലും ഒരാൾ ബസിന്റെ മുൻവശത്ത് കുടുങ്ങി. ബസിന് മുന്നിൽ തൂങ്ങിപ്പിടിച്ച് നിന്നാണ് ഈ വിദ്യാർഥി അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഈ വിദ്യാർഥിയുമായി ഏകദേശം 150 മീറ്ററോളം ദൂരം ബസ് സഞ്ചരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ഇടിപ്പിച്ച് കൊലപ്പെടുത്താനാണ് ജീവനക്കാർ ശ്രമിച്ചതെന്ന് വിദ്യാർഥികൾ ആരോപിച്ചു. വിദ്യാർഥികൾ ബസ് തടഞ്ഞ് ജീവനക്കാരെ മർദിച്ചതായും ബസ് തല്ലിത്തകർത്തെന്നുമാണ് ബസ് ഉടമയുടെ ആരോപണം. സംഭവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.