അഞ്ഞൂറ് രൂപ നഷ്ടപ്പെട്ടതിനെചൊല്ലി ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം : കറിക്കത്തികൊണ്ടുള്ള കുത്തേറ്റ് ഒരാൾ ആശുപത്രിയിൽ ; സംഭവം മലപ്പുറത്ത്

അഞ്ഞൂറ് രൂപ നഷ്ടപ്പെട്ടതിനെചൊല്ലി ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം : കറിക്കത്തികൊണ്ടുള്ള കുത്തേറ്റ് ഒരാൾ ആശുപത്രിയിൽ ; സംഭവം മലപ്പുറത്ത്

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: അഞ്ഞൂറ് രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷം അവസാനിച്ചത് കത്തിക്കുത്തിൽ.മലപ്പുറത്താണ് ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചത്.

സംഭവത്തിൽ കത്തികൊണ്ടുള്ള കുത്തേറ്റ് ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ റോഡിൽ യാറം പടിയിൽ സ്വകാര്യ കെട്ടിടത്തിന് മുകളിൽ താമസിക്കുന്ന ബീഹാർ വൈശാലി ജില്ലക്കാരനായ സന്തോഷ് കുമാർ (25)നാണ് പരിക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന ബീഹാർ സ്വദേശി കുടിയായ രാജാസഹാനി (25) പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകാണ്. വ്യാഴാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

രാജാ സഹാനിയുടെ 500 രൂപ നഷ്ടപ്പട്ടതാണ് തർക്കത്തിന് കാരണം. തർക്കത്തിനൊടുവിൽ ഇയാൾ കറിക്കത്തി ഉപയോഗിച്ച് സന്തോഷ് കുമാറിനെ കുത്തുകയായിരുന്നു . നെഞ്ചിൽ കുത്തേറ്റ ഇയാളെ പൊലിസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

സംഭവത്തിൽ രാജാ സഹാനിക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.