ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; സൗജത്തിന്റെ നെറ്റിയിൽ ചതവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; തലയ്ക്കുള്ളിലെ ബ്ലീഡിങ് ആണ് മരണകാരണം ; കാമുകൻ ബഷീറിന്റെ മൊഴി രേഖപ്പെടുത്തും

Spread the love

മലപ്പുറം : ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരിച്ച സൗജത്തിന്റെ വലത് നെറ്റിയുടെ ഉള്ളിൽ ചതവുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് . തലയ്ക്ക് ഉള്ളിലെ ബ്ലീഡിങാണ് മരണ കാരണം എന്നും പോസ്റ്റ്മോ‍ർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

video
play-sharp-fill

കഴിഞ്ഞ ദിവസമാണ് സൗജത്തിനെ മരിച്ച നിലയിലും കാമുകൻ ബഷീറിനെ വിഷം കഴിച്ച നിലയിലും കണ്ടെത്തിയത്. ഷാൾ കഴുത്തിൽ മുറുകിയ നിലയിൽ കണ്ടെത്തിയ സൗജത്തിന്റെ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന കാമുകൻ ബഷീറിന്റെ മൊഴി പൊലീസ് എടുക്കും. സംഭവ ദിവസം ഇയാളുടെ മൊബൈൽ ലൊക്കേഷനും പൊലീസ് പരിശോധിക്കുന്നുണ്ട്.

2018 ലാണ് കാമുകൻ ബഷീറിനൊപ്പം ചേർന്ന് സൗജത്ത് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലക്കേസിൽ അറസ്റ്റിലായ ഇരുവരും ജാമ്യത്തിലിറങ്ങി വാടക വീടുകളിൽ താമസിച്ചു വരികയായിരുന്നു . ഇതിനിടെയാണ് സൗജത്തിനെ മരിച്ച നിലയിലും കാമുകൻ ബഷീറിനെ വിഷം കഴിച്ച നിലയിലും കണ്ടെത്തിയത്. സൗജത്ത് ,കഴിഞ്ഞ കുറച്ച് നാളുകളായി മറ്റൊരാൾക്ക് ഒപ്പമാണ് താമസിച്ച് വന്നിരുന്നത്. ഇയാളാണ് സൗജത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിനെ വിവരമറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group