മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം..! ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു..!

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു. പുലർച്ചെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. ഇരുനില കെട്ടിടത്തിൽ മുഴുവനായും തീപടർന്നു പിടിക്കുകയായിരുന്നു. അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. എഞ്ചിൻ ഓയിൽ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ കാരണം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണക്കാൻ പരിശ്രമം നടക്കുകയാണ്. തീ […]

ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാവിനെ കഠിനതടവിന് ശിക്ഷ വിധിച്ച് കോടതി; അഞ്ചു വർഷത്തോളം ജനൽ കമ്പിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നും യുവതിയുടെ പരാതി

സ്വന്തം ലേഖകൻ മലപ്പുറം: ഭാര്യയെ അതിക്രൂരമായി ബലാൽസംഗം ചെയ്ത ഭർത്താവിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മൽ മുഹമ്മദ് റിയാസ് (36)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഭർതൃപിതാവ് അബ്ദു (63), മൂന്നാം പ്രതി ഭർതൃമാതാവ് നസീറ (42) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 2005 മാർച്ച് 15നായിരുന്നു […]

പ്രണയിച്ച് വിവാഹം, ഭര്‍ത്താവ് നിരവധി സ്ത്രീകളുമായി കറങ്ങി നടക്കുന്നു’; യുവാവിനെ പിടികൂടി ഭാര്യയും ബന്ധുക്കളും, യുവാവ് ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ മലപ്പുറം: സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ഉപദ്രവിച്ച യുവാവ് ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റില്‍. മലപ്പുറം വഴിക്കടവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണല്‍പ്പാടത്ത് താമസിച്ചിരുന്ന ആലായി നൗഫല്‍ ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്. പ്രതിയെ നിലമ്പൂർ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി. പ്രണയിച്ച്‌ വിവാഹം കഴിച്ച യുവതിയെ പ്രതി നിരന്തരം ഉപദ്രവിക്കുക പതിവായിരുന്നു. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്ന് വ്യക്തമായതോടെ യുവതി ഇക്കാര്യം ചോദ്യം ചെയ്തു. ഇതോടെ യുവാവ് ഭാര്യയെ പതിവായി ഉപദ്രവിക്കാന്‍ ആരംഭിച്ചു. ഇതിനിടെ മറ്റ് സ്ത്രീകളോടൊപ്പം […]

ജനിച്ചത് പെരുന്തൽമണ്ണയിലെ വാടക വീട്ടിൽ, ജനന സർട്ടിഫിക്കറ്റിൽ ജനനസ്ഥലം ‘ലണ്ടൻ’, പെരിന്തല്‍മണ്ണയിലെ വാടക വീട് ലണ്ടനിലായത് എങ്ങനെയെന്നറിയാതെ അമ്മയും മകനും; കൈമലര്‍ത്തി ഉദ്യോഗസ്ഥരും

സ്വന്തം ലേഖകൻ മലപ്പുറം: പെരിന്തല്‍മണ്ണ സ്വദേശിനിയായ രമാദേവി എന്ന സോണി ഡാനിയേലിന്റെ ഏക മകന്‍ റോണി എം.ഡിയുടെ ജനന സര്‍ട്ടിഫിക്കറ്റിൽ ലണ്ടന്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയതായി പരാതി. മാതാപിതാക്കള്‍ ഇതുവരെ വിദേശത്ത് പോയിട്ടില്ല. എന്നിട്ടും ജനന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച്‌ ഇവരുടെ മകന്‍ ജനിച്ചത് ലണ്ടനില്‍. എന്നാൽ ഇത് തിരുത്തുന്നതിന് ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ട് എന്നാണ് മുൻസിപ്പാലിറ്റി അധികൃതർ പറയുന്നത്. കുറച്ചു വര്‍ഷങ്ങളായി ഖത്തറിലാണ് റോണി. മകന് അമേരിക്കയിലേക്കുള്ള ജോലി മാറ്റത്തിനാണ് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ ജനിച്ച വര്‍ഷം1-1-1985 എന്നാണ്. ജനനസ്ഥലമാകട്ടെ ലണ്ടന്‍. […]

വിജേഷിന് ഇത് പുതുജീവൻ…! കൂട്ടുകാരോടൊപ്പം കേരളാകുണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറിങ്ങിയ യുവാവ് മുങ്ങിതാഴ്നു ; പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്കെത്തിക്കാനാകാതെ അലമുറയിട്ട് സുഹൃത്തുക്കൾ ; ഒടുവിൽ രക്ഷകനായത് സ്വകാര്യ ബസ് ഡ്രൈവർ

സ്വന്തം ലേഖകൻ മലപ്പുറം: തമിഴ്നാട് സ്വദേശിയായ വിജേഷിന് ഇത് പുതുജന്മമാണ്. വെള്ളച്ചട്ടത്തില്‍ മുങ്ങിതാഴ്ന്ന വിജേഷിനെ മരണക്കയത്തില്‍ നിന്നും പിടിച്ച് കയറ്റി രക്ഷകനായത് ബസ് ഡ്രൈവറായ ഫസലുദ്ദീനും. ആ സംഭവം ഇങ്ങനെ തമിഴ്നാട്ടില്‍നിന്നുള്ള അഞ്ചംഗസംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് കരുവാരക്കുണ്ട് കേരളാകുണ്ട്  വെള്ളച്ചാട്ടത്തിലെത്തിയത്.  കൂട്ടുകാരോടൊപ്പം കുളിക്കാനിറിങ്ങിയ വിജേഷ്  നീന്തലറിയാത്തതിനാല്‍ ആഴമില്ലാത്ത ഭാഗത്തേക്കിറങ്ങി. ഇതിനെടെ  തെന്നിനീങ്ങി ആഴമുള്ള ഭാഗത്തെത്തിയതോടെ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഒരുവിധം വലിച്ച് കരയ്ക്കടുപ്പിച്ചെങ്കിലും ക്ഷീണിതനായ വിജേഷിനെ കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്കെത്തിക്കാന്‍ അവര്‍ക്കായില്ല. വിജേഷ് ശാരീരിക അസ്വസ്ഥതകൾ കൂടി പ്രകടിപ്പിച്ചതോടെ മുകളിൽ എത്തിക്കാൻ യാതൊരു വഴിയുമില്ലാതെ സുഹൃത്തുക്കൾ […]

മലപ്പുറത്ത് ലഹരി മരുന്ന് കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ മലപ്പുറം: ലഹരിമരുന്നായ എംഡിഎംഎ പിടിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒറ്റപ്പാലം അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെയാണ് മഞ്ചേരി NDPS കോടതി ജഡ്ജ് എന് പി ജയരാജ് ശിക്ഷിച്ചത്. 2021 നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ പാതാക്കര പി ടി എം ഗവണ്‍മെന്‍റ് കോളേജിന് സമീപത്തു വെച്ച്‌ മുഹമ്മദ് ഷാഫിയില്‍നിന്നും മയക്കു മരുന്ന് ഇനത്തില് പെട്ട 52.2 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ പൊലീസ് പിടിച്ചെടുക്കുയായിരുന്നു. പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. […]

അനാഥരായ 3 പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച്‌ ലൈഫ് മിഷന്‍; മൂത്തകുട്ടിക്ക് കുടുംബമില്ലെന്ന് വിചിത്രവാദം

സ്വന്തം ലേഖകൻ മലപ്പുറം: ഒരിഞ്ച് ഭൂമിയില്ലാത്ത പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനാഥരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച്‌ ലൈഫ് മിഷന്‍ അധികൃതര്‍. ലൈഫ് പദ്ധതി ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ല എന്ന തടസവാദമാണ് ഉന്നയിക്കുന്നത്. താനൂര്‍ നന്നപ്ര പഞ്ചായത്തിലെ പെണ്‍കുട്ടികളുടെ ദയനീവസ്ഥ മനസിലാക്കി മൂന്നു സെന്റ് സ്ഥലം അയല്‍വാസി വിട്ടു നല്‍കിയിട്ടും ഫലമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. രേഷ്മ, രശ്മി ഇളയവള്‍ കൃഷ്ണപ്രിയ. ഈ സഹോദരികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മാതാപിതാക്കളെ നഷ്ടമായതാണ്. ഒരു തുണ്ട് ഭൂമിയുണ്ടായിരുന്നില്ല. മുത്തശ്ശിയും അമ്മാവനും കുടുംബവുമെല്ലാം ചേര്‍ന്ന് താമസിക്കുന്ന വീടാണ് ഏക ആശ്രയം. […]

മലപ്പുറം ജില്ലയില്‍ നോറോവൈറസ്; പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം ജില്ലയില്‍ നോറോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ പാരാമെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. 55 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ശനിയാഴ്ച 10 കുട്ടികളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം അറിയുന്നതുവരെ കുട്ടികളെ ഹോസ്റ്റലില്‍ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 32 വര്‍ഷം കഠിന തടവ്

സ്വന്തം ലേഖകൻ മലപ്പുറം: ലപ്പുറം : പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 32 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മലപ്പുറം അമരമ്പലം സ്വദേശി വി. സമീര്‍ (43) ആണ് ശിക്ഷ അനുഭവിക്കേണ്ടത്. മലപ്പുറം പൂക്കോട്ടുംപാടത്ത് 2016 ലാണ് സംഭവം നടന്നത്. കുട്ടിയെ അതിഗുരുതരമായ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പൊലീസ് റിപ്പോര്‍ട്ട് പറയുന്നു

സ്വന്തം മകളെ തട്ടിക്കൊണ്ടുപോയി, മലപ്പുറത്ത് പൊലീസുകാരനായ പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

മലപ്പുറം: മകളെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയിൽ കുട്ടിയുടെ പിതാവ് കൂടിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാണ്ടറും മങ്കട കൂട്ടില്‍ ചേരിയം സ്വദേശി മുണ്ടേടത്ത് അബ്ദുല്‍വാഹിദി(33) നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുന്ന യുവതി നാല് വയസ്സായ മകളെ മഞ്ചേരി കച്ചേരിപ്പടിയിലെ സ്വകാര്യ സ്‌കൂളില്‍ എല്‍ കെ ജിയില്‍ ചേര്‍ത്തിരുന്നു. കഴിഞ്ഞ 18ന് സ്‌കൂളിലെത്തിയ പിതാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാതാവിന്റെയോ […]