പ്രതിഷേധം നടത്തിയിട്ടും ഫലം കണ്ടില്ല ;  മലപ്പുറത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം ; രണ്ടു കുട്ടികളടക്കം അഞ്ചുപേർക്ക് കടിയേറ്റു

പ്രതിഷേധം നടത്തിയിട്ടും ഫലം കണ്ടില്ല ; മലപ്പുറത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം ; രണ്ടു കുട്ടികളടക്കം അഞ്ചുപേർക്ക് കടിയേറ്റു

മലപ്പുറം: തിരൂർ പുല്ലൂരിൽ 5 പേരെ തെരുവ് നായ കടിച്ചു. രണ്ട് കുട്ടികൾക്കും, മൂന്ന് മുതിർന്നവർക്കുമാണ് കടിയേറ്റത്. മുഖത്തും, കാലിലുമായാണ് എല്ലാവർക്കും പരിക്കേറ്റത്. എല്ലാവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

തെരുവ് നായകളുടെ ആക്രമണം പതിവാവുകയാണ് സംസ്ഥാനത്ത്. ഇന്നലെ മലപ്പുറത്ത് ഈ വിഷയത്തിൽ ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നായയുടെ ആക്രമണത്തിന് ഇരയായ കുട്ടിയുടെ പിതാവും ബന്ധുക്കളുമടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം നടന്നത്.