video
play-sharp-fill

അങ്കമാലി ഡയറീസ് ഫെയിം ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി

സ്വന്തം ലേഖകന്‍ കൊച്ചി: അങ്കമാലി ഡയറീസ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി. സിനിമ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അനൂപ് ലാലാണ് വരന്‍. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയായിരുന്നു റിങ്കിയുടെ മലയാള സിനിമയിലെ അരങ്ങേറ്റം. നായകനായ അന്റണി വര്‍ഗീസിന്റെ രണ്ടാമത്തെ നായിക സഖിയെന്ന വേഷമാണ് റിങ്കി ആദ്യമായി അവതരിപ്പിച്ചത്.

യുവനടിയെ സൂപ്പർ മാർക്കറ്റിൽ വച്ച് അപമാനിക്കാന്‍ ശ്രമിച്ച പ്രതികളെ സി സി ടി വി ചതിച്ചു; പൊലീസ് അന്വേഷണം .

സ്വന്തം ലേഖകന്‍ കൊച്ചി: ഷോപ്പിംഗ് മാളില്‍വച്ച് നടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു. ഷോപ്പിംഗ് മാളിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ദ്യശ്യങ്ങളുടെ പകര്‍പ്പ് എത്രയും വേഗം ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ശരീരത്തില്‍ സ്പര്‍ശിച്ചശേഷം കടന്നുകളഞ്ഞ അക്രമിയെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ച് പിന്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി വെളിപ്പെടുത്തി. നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അപമാനശ്രമത്തിന്റെ വിശദാംശങ്ങള്‍ പങ്ക് വച്ചത്. ‘ആദ്യം ഞാന്‍ […]

കൊച്ചിയിലും കൊറോണ : മൂന്ന് വയസുകാരന്‌ കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പത്തനംതിട്ടയ്ക്കും കോട്ടയത്തിനും പുറമെ കൊച്ചിയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് വയസുകാരനാണ്‌ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്ന് എത്തിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് ഏഴിന് ന് പുലർച്ചെ 6.30ന് ദുബായ് കൊച്ചി വിമാനത്തിലാണ് കുട്ടി നെടുമ്പാശ്ശേരിയിലെത്തിയത്.വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള യൂണിവേഴ്‌സൽ സ്‌ക്രീനിംഗ് സംവിധാനത്തിൽ സ്‌ക്രീനിംഗ് നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. ഉടൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിക്കുകയായിരുന്നു. കുട്ടിയും അമ്മയും അച്ഛനുമാണ് ഐസൊലേഷനിലുള്ളത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് 19 നുമായി ബന്ധപ്പെട്ട് […]

കനാലിലൂടെ ഒഴുകി വന്ന ബക്കറ്റിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: ബക്കറ്റിൽ സന്ധ്യ എന്ന പേരോടു കൂടിയ സ്ലിപ്പും ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: കനാലിലൂടെ ഒഴുകി വന്ന ബക്കറ്റിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. എറണാകുളത്തെ കനാലിന് സമീപത്തെ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബക്കറ്റിൽ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്ന സ്ലിപ്പ് ഏതാശുപത്രിയിൽ ഉപയോഗിക്കുന്നതാണ് എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതർ സംഭവം നിഷേധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ഇതോടെ എറണാകുളം ജില്ലയിലെ എല്ലാ ആശുപത്രികളിലേയും രജിസ്റ്ററുകൾ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. സന്ധ്യ എന്ന പേരിലുള്ള ആരെങ്കിലും ആശുപത്രികളിൽ പ്രസവത്തിന് എത്തിയിരുന്നോ എന്നാണ് അന്വേഷണം. […]

കാത്തിരിപ്പിന് വിരാമം ; മെട്രോ മിക്കി ഇനി റിഷാനയ്ക്ക് സ്വന്തം

സ്വന്തം ലേഖകൻ കൊച്ചി: കാത്തിരിപ്പിന് വിരാമം. കൊച്ചി മെട്രോയുടെ തൂണിൽ നിന്ന് രക്ഷപ്പെടുത്തിയ ‘മെട്രോ മിക്കി’ ഇനി ഇടപ്പള്ളി സ്വദേശിനി റിഷാനയ്ക്ക് സ്വന്തം. മെട്രോ മിക്കിയെ ദത്തെടുക്കാൻ നിരവധി ആൾക്കാരാണ് എത്തിയത്. കൊച്ചു കുട്ടികൾ മുതൽ വൃദ്ധരായവർ വരെ രംഗത്തെത്തിയിരുന്നു. വീട്ടിലെ വളർത്തു പൂച്ചകളെ നഷ്ടപ്പെട്ടവരും രക്ഷിതാക്കൾ മുഖേന കുട്ടികളും ‘മെട്രോ മിക്കി’യെ ആവശ്യപ്പെട്ടിരുന്നു. പൂച്ചക്കുട്ടിയെ നല്ലതുപോലെ നോക്കി വളർത്താൻ സാധിക്കുന്നവർക്കു മാത്രമേ കൈമാറുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇവരുടെ അപേക്ഷ പരിഗണിച്ച് ഉചിതമായവരെ കണ്ടെത്തുമെന്ന് സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു […]

മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ കോൺക്രീറ്റ്‌ അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും

സ്വന്തം ലേഖകൻ കൊച്ചി: മരടിലെ പൊളിച്ച ജെയ്ൻ കോറൽ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും. മരട് പ്രദേശവാസികൾക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയിൽ തന്നെ നീക്കം ചെയ്യാൻ തീരുമാനമായത്. ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനം ആലപ്പുഴ ജില്ലയിലെ യാർഡിലേക്കാണ് കോൺക്രീറ്റ് മാലിന്യങ്ങൾ കൊണ്ടുപോവുക.ഇരുമ്പിന്റെ അവശിഷ്ടങ്ങൾ ഫ്‌ളാറ്റ് പൊളിച്ച കമ്പനികളിലൊന്നായ വിജയ് സ്റ്റീൽസ് ഏറ്റെടുക്കും.

മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം ; സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺകുട്ടികളും

സ്വന്തം ലേഖകൻ കൊച്ചി: മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം. സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺക്കുട്ടികളും. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഉൾപ്പെടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചി നഗരത്തിൽ തമ്പടിച്ചാണ് മയക്കുമരുന്നിന് അടിമകളായ യുവാക്കളുടെ പണപ്പിരിവും, ഗുണ്ടായിസവും നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ച ഉച്ചയ്ക്ക് നാലംഗ സംഘം ഹൈക്കോടതിക്കടുത്ത് കിൻകോ ജെട്ടി പരിസരത്ത് മാരകായുധങ്ങളുമായി കൊലവിളി നടത്തിയിരുന്നു. ഇതു തടയാനെത്തിയ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എ.എസ.്‌ഐ സുധീറിന്റെ കഴുത്തിൽ കത്തിവച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. മുളവുകാട് സ്വദേശി സോനു ഏലിയാസ്, മട്ടാഞ്ചേരി സ്വദേശികളായ […]

കൊച്ചിയിൽ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: നഗരത്തിലെ ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം. മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. കടവന്ത്ര കതൃക്കടവ് ജെയിൻ ഫ്‌ളാറ്റ് പത്ത് ബിയിൽ താമസിക്കുന്ന എൽസ ലീന (38) ആണ് മരിച്ചത്. യുവതി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. മകൾക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

മെട്രോ മിക്കിയാണ് താരം ; മെട്രോ പില്ലറിൽ നിന്നും ഫയർഫോഴ്‌സ് രക്ഷിച്ച പൂച്ചക്കുട്ടിയെ ദത്തെടുക്കാനായി നിരവധി പേർ രംഗത്ത്

സ്വന്തം ലേഖകൻ കൊച്ചി: മെട്രോ മിക്കിയാണ് താരം. കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങി ഫയർഫോഴ്‌സ് അംഗങ്ങളും പൊലീസും രക്ഷിച്ചെടുത്ത മെട്രോ മിക്കി പൂച്ച കുട്ടിയെ ദത്തെടുക്കാൻ് നിരവധി പേർ രംഗത്ത്. കഴിഞ്ഞ ദിവസം കൊച്ചി വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ പില്ലറിലാണ് മെട്രോ മിക്കി കുരുങ്ങി കിടന്നത്. പൂച്ചയുടെ അവകാശികൾ തങ്ങളാണെന്ന് വാദിച്ചും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്. പൂച്ചയെങ്ങനെ മെട്രോയിലെത്തി എന്ന ചോദ്യമുന്നയിച്ചതോടെ പലരുടെയും ഉത്തരം മുട്ടി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മെട്രോ തൂണുകൾക്കിടയിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ ഫയർഫോഴ്‌സും മൃഗസ്‌നേഹികളും ചേർന്ന് […]

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടുമാസം പ്രായമായ പെൺകുഞ്ഞിനെ കാണാതായി : തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കാട് മൂടി കിടന്ന പറമ്പിൽ നിന്നും ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമായ പെൺകുഞ്ഞിനെ കാണാതായി. തിരച്ചിലിനൊടുവിൽ 20 മിനിറ്റിനു ശേഷം കണ്ടെത്തിയത് കാടുമൂടിയ പറമ്പിൽ നിന്നും. സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. ചേരാനല്ലൂർ ഇടയക്കുന്നം പാർഥസാരഥി ക്ഷേത്രത്തിനു സമീപത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടിൽ നിന്നു പോയ ശേഷം കുട്ടിയെ ഉറക്കി മുറി അടച്ചു സജിതശുചിമുറിയിൽ പോയി വന്നതിനിടെയാണു കുഞ്ഞിനെ കാണാതായത്. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീടു മുഴുവൻ തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ സജിത […]