play-sharp-fill
മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ  കോൺക്രീറ്റ്‌ അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും

മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ കോൺക്രീറ്റ്‌ അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും

സ്വന്തം ലേഖകൻ

കൊച്ചി: മരടിലെ പൊളിച്ച ജെയ്ൻ കോറൽ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും. മരട് പ്രദേശവാസികൾക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയിൽ തന്നെ നീക്കം ചെയ്യാൻ തീരുമാനമായത്.

ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനം ആലപ്പുഴ ജില്ലയിലെ യാർഡിലേക്കാണ് കോൺക്രീറ്റ് മാലിന്യങ്ങൾ കൊണ്ടുപോവുക.ഇരുമ്പിന്റെ അവശിഷ്ടങ്ങൾ ഫ്‌ളാറ്റ് പൊളിച്ച കമ്പനികളിലൊന്നായ വിജയ് സ്റ്റീൽസ് ഏറ്റെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group