മരട് ഫ്‌ളാറ്റ് പൊളിക്കൽ ; ശരത് ബി സർവ്വാതെ പരിശോധന നടത്തി

  സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിലെ മരടിൽ പണിത ഫ്‌ളാറ്റുകളിൽ ഇൻഡോറിൽ നിന്നെത്തിയ വിദഗ്ധൻ ശരത് ബി സർവ്വാതെ പരിശോധന നടത്തി. ഇരുന്നൂറോളം കെട്ടിടങ്ങൾ പൊളിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. രാവിലെ മരട് നഗരസഭയിൽ എത്തിയ അദ്ദേഹം സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടറുമായും ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഫ്‌ളാറ്റുകൾ പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് ഗോൾഡൻ കായലോരം ഫ്‌ളാറ്റ് ആണ്. തുടർന്ന് ബാക്കിയുള്ള ഫ്‌ളാറ്റുകളും പരിശോധിച്ചു. അന്തിമ പട്ടികയിൽ ഉള്ള കമ്പനികളുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും […]

പാലാരിവട്ടം പാലം ; പ്രതികളുടെ ജ്യാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ ടി. ഒ സൂരജടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ ബെന്നിപോളിന് മാത്രമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാലാരിവട്ടംപാലം നിർമാണ അഴിമതിക്കേസിലെ ഒന്നാം പ്രതിയും ആർ.ഡി.എസ് കമ്പനി ഡയറക്ടറുമായ സുമിത് ഗോയൽ, രണ്ടാം പ്രതി കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എം.ടി തങ്കച്ചൻ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്ന മറ്റു പ്രതികൾ. നേരത്തെ പ്രതികൾ നൽകിയ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി […]

മരട് ഫ്‌ളാറ്റ് ; സുരക്ഷിതമായി പൊളിച്ചുമാറ്റാൻ സാധിക്കുമോ എന്ന് കണ്ടെത്താൻ എസ്. ബി സർവത്തെ നാളെ കൊച്ചിയിലെത്തും

  സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ കൃത്യമായും സുരക്ഷിതമായും പൊളിച്ചുമാറ്റാനാകുമോ എന്ന് കണ്ടെത്താൻ ഗിന്നസ് റെക്കാഡിനുടമയായ എൻജിനീയറുടെ സഹായം തേടി സർക്കാർ. ഇതിനായി ഇൻഡോറിൽ നിന്നുള്ള എസ്.ബി സർവത്തെയെ ഉപദേശകനായി ക്ഷണിച്ചിരിക്കുകയാണ്. നാളെ വൈകിട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ ഫ്‌ളാറ്റുകൾ സന്ദർശിക്കും. 11ന് കമ്പനികൾക്ക് ഫ്‌ളാറ്റ് കൈമാറാനാണ് നേരത്തേയുള്ള തീരുമാനം. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം ആവശ്യമെങ്കിൽ കമ്പനികൾക്ക് മാർഗനിർദ്ദേശവും നൽകും. ഇമെയിലായി ലഭിച്ച ഫ്‌ളാറ്റുകളുടെ ഫോട്ടോയിൽ നിന്ന് കൃത്യമായ തീരുമാനം എടുക്കാനാവാത്തതിനാലാണ് നേരിട്ടെത്തുന്നത്. കെട്ടിടം തകർക്കൽ രംഗത്ത് 20 വർഷമായി പ്രവർത്തിക്കുന്ന […]

നിയമം ലംഘിച്ച് ആലപ്പുഴയിൽ നിർമ്മിച്ചിരിക്കുന്നത് 212 കെട്ടിടങ്ങൾ ; ഉടമകൾ പരക്കംപാച്ചിലിൽ

സ്വന്തം ലേഖിക ആലപ്പുഴ: മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ അന്തിമ തീരുമാനമായതോടെ തീരപരിപാലന നിയമം ലംഘിച്ച് ജില്ലയിൽ പടുത്തുയർത്തിയ കെട്ടിടങ്ങൾക്കും പിടിവീഴും. 212 കെട്ടിടങ്ങൾ നിയമം ലംഘിച്ച് നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മരട് ഫ്‌ളാറ്റ് പൊളിക്കാൻ അന്തിമമായതോടെ ഉടമകൾ പരക്കംപാച്ചിലിലാണ്. തീരത്തു നിന്ന് 50 മീറ്റർ അകലമില്ലാതെ നിർമ്മിച്ച എല്ലാ കെട്ടിടങ്ങൾക്കും പൂട്ട് വീഴും. പ്രളയം ഏറ്റവും അധികം ബാധിച്ച ജില്ലയാണ് ആലപ്പുഴയെന്നതും പ്രധാനമാണ്. അതീവ ദുർബല തീരമേഖലയായാണ് വേമ്പനാട് കായൽത്തീരത്തെ കണക്കാക്കിയിട്ടുള്ളത്. അനധികൃത കെട്ടിടങ്ങളിൽ പാണാവള്ളി പഞ്ചായത്തിലെ കാപ്പിക്കോ റിസോർട്ടും മഡ്ഢി റിസോർട്ടും പൊളിക്കുന്നത് സുപ്രീംകോടതി […]

ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചു രാസലഹരി വില്പന വർദ്ധിക്കുന്നു ;ഇരയാകുന്നത് വിദ്യാർത്ഥികൾ ; എക്‌സൈസ് സീക്രട്ട് ഗ്രൂപ്പ് രൂപീകരിച്ചു

സ്വന്തം ലേഖിക കൊച്ചി: ഇടനിലക്കാർ വഴി സംസ്ഥാനത്തെ കാമ്പസുകളിലെത്തുന്ന മാരക രാസലഹരി മരുന്നുകളുടെ വ്യാപനം തടയാൻ രഹസ്യ നീക്കവുമായി എക്സൈസ്. പൊലീസ്, കോളേജ് അധികൃതർ, വിദ്യാർത്ഥികൾ, ലഹരി വിരുദ്ധ ക്ലബുകൾ തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെ നടന്നുവരുന്ന പ്രവർത്തനങ്ങളാണ് കൂടുതൽ ഊർജിതമാക്കുന്നത്. എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘങ്ങളായ ‘സീക്രട്ട് ഗ്രൂപ്പിന്റെ’ നിരീക്ഷണ വലയം കോളേജുകളിലുണ്ടാകും. ലഹരി ക്ലബുകളടക്കം നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് എക്സൈസിന്റെ നീക്കം. നിലവിൽ, നിരവധി ഇടനിലക്കാരെ പൂട്ടാൻ എക്സൈസിന് സാധിച്ചിട്ടുണ്ട് ഹോസ്റ്റൽ മറ ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഹോസ്റ്റലുകൾ […]