വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടുമാസം പ്രായമായ പെൺകുഞ്ഞിനെ കാണാതായി : തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കാട് മൂടി കിടന്ന പറമ്പിൽ നിന്നും ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടുമാസം പ്രായമായ പെൺകുഞ്ഞിനെ കാണാതായി : തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കാട് മൂടി കിടന്ന പറമ്പിൽ നിന്നും ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി : വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമായ പെൺകുഞ്ഞിനെ കാണാതായി. തിരച്ചിലിനൊടുവിൽ 20 മിനിറ്റിനു ശേഷം കണ്ടെത്തിയത് കാടുമൂടിയ പറമ്പിൽ നിന്നും. സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. ചേരാനല്ലൂർ ഇടയക്കുന്നം പാർഥസാരഥി ക്ഷേത്രത്തിനു സമീപത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടിൽ നിന്നു പോയ ശേഷം കുട്ടിയെ ഉറക്കി മുറി അടച്ചു സജിതശുചിമുറിയിൽ പോയി വന്നതിനിടെയാണു കുഞ്ഞിനെ കാണാതായത്. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീടു മുഴുവൻ തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ സജിത ബഹളം വച്ചു പരിസരവാസികളെ അറിയിക്കുകയായിരുന്നു

ശേഷം നടത്തിയ തിരച്ചിലിലാണു വീട്ടിൽ നിന്ന് ഇരുപത് മീറ്ററോളം മാത്രം ദൂരത്തിലുള്ള വർക്ക്‌ഷോപ്പിന്റെ ഒരുവശത്തുള്ള പുല്ലുപിടിച്ച ഭാഗത്തു നിന്നു കുട്ടിയെ കണ്ടെത്തിയത്. കുട്ടി കരഞ്ഞതിനാലാണ് പെട്ടെന്നു കണ്ടെത്താൻ കഴിഞ്ഞത്. വിവരം അറിഞ്ഞു ചേരാനല്ലൂർ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ അമൃത ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ തട്ടികൊണ്ടു പോകാനുള്ള ശ്രമമാണോ നടന്നതെന്നു പരിശോധിക്കുകയാണെന്നും പ്രദേശവാസികളെയും ഇതിലൂടെ പോയവരെയും ചോദ്യം ചെയ്യുമെന്നും ചേരാനല്ലൂർ പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group