മെട്രോ മിക്കിയാണ് താരം ; മെട്രോ പില്ലറിൽ നിന്നും ഫയർഫോഴ്‌സ് രക്ഷിച്ച പൂച്ചക്കുട്ടിയെ ദത്തെടുക്കാനായി നിരവധി പേർ രംഗത്ത്

മെട്രോ മിക്കിയാണ് താരം ; മെട്രോ പില്ലറിൽ നിന്നും ഫയർഫോഴ്‌സ് രക്ഷിച്ച പൂച്ചക്കുട്ടിയെ ദത്തെടുക്കാനായി നിരവധി പേർ രംഗത്ത്

സ്വന്തം ലേഖകൻ

കൊച്ചി: മെട്രോ മിക്കിയാണ് താരം. കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങി ഫയർഫോഴ്‌സ് അംഗങ്ങളും പൊലീസും രക്ഷിച്ചെടുത്ത മെട്രോ മിക്കി പൂച്ച കുട്ടിയെ ദത്തെടുക്കാൻ് നിരവധി പേർ രംഗത്ത്.

കഴിഞ്ഞ ദിവസം കൊച്ചി വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ പില്ലറിലാണ് മെട്രോ മിക്കി കുരുങ്ങി കിടന്നത്. പൂച്ചയുടെ അവകാശികൾ തങ്ങളാണെന്ന് വാദിച്ചും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്. പൂച്ചയെങ്ങനെ മെട്രോയിലെത്തി എന്ന ചോദ്യമുന്നയിച്ചതോടെ പലരുടെയും ഉത്തരം മുട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മെട്രോ തൂണുകൾക്കിടയിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ ഫയർഫോഴ്‌സും മൃഗസ്‌നേഹികളും ചേർന്ന് താഴെയിറക്കിയത്. പനമ്പിള്ളി നഗറിലെ മൃഗാശുപത്രിയിൽ ദത്തെടുക്കാനെത്തുന്നയാളെയും കാത്ത് കഴിയുകയാണ് മെട്രോ മിക്കിയിപ്പോൾ.

മിക്കിയെ അതിസാഹസികമായി രക്ഷിച്ച അഗ്‌നിശമന സേനാംഗങ്ങളെ അഭിനന്ദിക്കാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് ഉൾപ്പെയുള്ള മൃഗസ്‌നേഹികളും രംഗത്ത് വന്നിരുന്നു. സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പൂച്ചയെങ്ങനെയാണ് മെട്രോ സ്റ്റേഷനിലെത്തിയെന്ന് ആർക്കും ഇപ്പോഴുമറിയില്ല. ആരെങ്കിലും ഉപേക്ഷിച്ചതാകാം എന്നാണ് അനുമാനം.