മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം ; സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺകുട്ടികളും

മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം ; സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺകുട്ടികളും

സ്വന്തം ലേഖകൻ

കൊച്ചി: മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം. സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺക്കുട്ടികളും. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഉൾപ്പെടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചി നഗരത്തിൽ തമ്പടിച്ചാണ് മയക്കുമരുന്നിന് അടിമകളായ യുവാക്കളുടെ പണപ്പിരിവും, ഗുണ്ടായിസവും നടക്കുന്നത്.

ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ച ഉച്ചയ്ക്ക് നാലംഗ സംഘം ഹൈക്കോടതിക്കടുത്ത് കിൻകോ ജെട്ടി പരിസരത്ത് മാരകായുധങ്ങളുമായി കൊലവിളി നടത്തിയിരുന്നു. ഇതു തടയാനെത്തിയ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എ.എസ.്‌ഐ സുധീറിന്റെ കഴുത്തിൽ കത്തിവച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. മുളവുകാട് സ്വദേശി സോനു ഏലിയാസ്, മട്ടാഞ്ചേരി സ്വദേശികളായ ബ്രയാൻ, അൽത്താഫ് മുഹമ്മദ്, വിശാൽ എന്നിവരാണ് പൊലീസ് സംഭവത്തിൽ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയക്കുമരുന്ന് ലഹരിയിൽ അഴിഞ്ഞാടിയതിന് അറസ്റ്റിലായ നാലു പേരെയും റിമാന്റ് ചെയ്തിരിക്കുകയാണ്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മയക്കുമരുന്ന് വിൽപ്പനക്കാരുടെയും, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെയും വിഹാര കേന്ദ്രമായി നഗരത്തിലെ പല ഭാഗങ്ങളും മാറിയതായി പരിസരത്തെ കച്ചവടക്കാരും പരാതിപ്പെട്ടിരുന്നു. മയക്കുമരുന്ന് സംഘത്തിന്റെ കണ്ണികളായവരിൽ പെൺകുട്ടികളുമുണ്ട്. മറൈൻ ഡ്രൈവിലെത്തുന്ന കമിതാക്കൾ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നതും, വിസമ്മതിക്കുന്നവരെ ആക്രമിക്കുന്നതും പതിവാണ്. ഒപ്പം പിടിച്ചുപറിയും നടക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.