play-sharp-fill

‘പിളർപ്പിൽ നിന്ന് പിളർപ്പിലേക്ക് കേരളാ കോൺഗ്രസ്’ …! ജോസഫ് ഗ്രൂപ്പിൽ നിന്ന് രാജി പ്രഖ്യാപിച്ച് ജോണി നെല്ലൂർ ; ഇനി പുതിയ പാർട്ടി ..! രാജി വ്യക്തിപരമായ കാരണങ്ങളാൽ

സ്വന്തം ലേഖകൻ കോട്ടയം:കോട്ടയം: കേരള കോൺ​ഗ്രസിൽ വീണ്ടും രാജി. ജോസഫ് ​ഗ്രൂപ്പ് വൈസ് ചെയർമാൻ ജോണി നെല്ലൂർ രാജി വെച്ചു.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജി വെക്കുന്നതായി ജോണി നെല്ലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള ഒരു പാർട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന. ഈ മാസം 22 ന് പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. നാഷണൽ പ്രോ​ഗ്രസീവ് പാർട്ടി […]

ഉഴുതുമറിക്കാന്‍ പി.ജെ ജോസഫ്; കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ 10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമായി ലഭിക്കും

സ്വന്തം ലേഖകന്‍ കോട്ടയം: പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസ് വിഭാഭത്തില്‍ മത്സരിക്കുന്ന 10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമായി ലഭിക്കും. എല്ലാ സ്ഥാനാര്‍ത്ഥികളും ട്രാക്ടറാണ് ചിഹ്നം ചോദിച്ചത്. എന്നാല്‍ ചങ്ങനാശേരിയില്‍ മാത്രം ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ബേബിച്ചന്‍ മുക്കാടനും ചിഹ്നമായി ആവശ്യപ്പെട്ടത് ട്രാക്ടര്‍ ആയിരുന്നു. ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്ന പേരില്‍ ബേബിച്ചന്‍ സമര്‍പ്പിച്ച പത്രിക വരണാധികാരി തള്ളി. പാര്‍ട്ടിക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചതിന്റെ കത്തും സീലും മറ്റു രേഖകളും ഹാജരാക്കാന്‍ കഴിയാതെ വന്നതാണ് കാരണം. […]

ഒടുവിൽ ജോസഫ് പത്തിലുറപ്പിച്ചു..! കടുത്തുരുത്തി ഉൾപ്പടെ പത്ത് സീറ്റുകൾ ജോസഫ് വിഭാഗത്തിന് ; സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പത്ത് സീറ്റ്. കാസർഗോട്ടെ തൃക്കരിപ്പൂർ കൂടി ജോസഫ് വിഭാഗത്തിന് നൽകാൻ തീരുമാനിച്ചതോടെയാണ് പത്ത് സീറ്റ് ലഭിച്ചത്. അവസാന നിമിഷം വരെ മൂവാറ്റുപുഴ സീറ്റിനായി ജോസഫ് സമർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ജോസഫ് പിന്മാറാൻ തയാറാകാഞ്ഞതോടെ കോൺഗ്രസ് ഒടുവിൽ തൃക്കരിപ്പൂർ നൽകുകയായിരുന്നു. നേരത്തെ ഒമ്പത് സീറ്റുകൾ നൽകാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം. എന്നാൽ, പത്തിൽ ജോസഫ് ഉറച്ചുനിന്നതോടെ തീരുമാനം മാറ്റുകയായിരിന്നു. തർക്കം പരിഹരിച്ചതോടെ ജോസഫ് വിഭാഗം ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.കോട്ടയത്ത് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും കടുത്തുരുത്തി, […]

പിറവത്ത് പാര്‍ട്ടിയുടെ പുറത്താക്കല്‍ നാടകം; കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്ബ് പടിക്ക് പുറത്ത്; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് നേതാക്കള്‍; രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് സിന്ധുമോള്‍

സ്വന്തം ലേഖകന്‍ കോട്ടയം: പിറവത്തെ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയും സി പി എം അംഗവുമായ സിന്ധുമോള്‍ ജേക്കബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് സിപിഎം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് കാലത്തെ വിവാദ നടപടി. പിറവത്തെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമന്റ് സീറ്റല്ലെന്നും’ സിന്ധുമോള്‍ വ്യക്തമാക്കിയ സിന്ധുമോള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും വ്യക്തമാക്കി. സിപിഎം അംഗത്വം രാജി വച്ച് കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പറഞ്ഞ […]

വളരും തോറും പിളരും, പിളരും തോറും വളരുമെന്ന മാണി സിദ്ധാന്തം യാഥാർത്ഥ്യമായി; പിളർന്ന് രണ്ട് മുന്നണികളിലുമായി ചേക്കേറിയ ജോസിനും ജോസഫിനും സീറ്റുകൾ വർദ്ധിച്ചു : കടുത്തുരുത്തിയിലും ചങ്ങനാശേരിയിലുമുൾപ്പടെ നാലിടങ്ങളിൽ ജോസും ജോസഫും നേർക്കുനേർ ഏറ്റുമുട്ടും

സ്വന്തം ലേഖകൻ കോട്ടയം : വളരും തോറും പിളരും തോറും വളരുമെന്ന കേരളാ കോൺഗ്രസിന്റെ ആപ്തവാക്യം തുണച്ചു. ഓരോ പിളർപ്പിനെയും വളർച്ചയിലേക്കുള്ള ചവിട്ടുപടിയായി വ്യാഖ്യാനിച്ച കേരളാ കോൺഗ്രസിന് ജോസ്, ജോസഫ് വേർപിരിയലും നേട്ടമായി മാറിയപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വർദ്ധിക്കുകയും ചെയ്തു. രണ്ടായി പിളർന്ന് ഇരുമുന്നണികളിലും ചേക്കേറിയപ്പോൾ ഇരുവർക്കും ലഭിച്ചത് 23 സീറ്റുകളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിലാണ് കേരളാ കോൺഗ്രസ് മത്സരിച്ചത്. ജോസ് കെ. മാണിക്ക് 13 സീറ്റാണ് എൽ.ഡി.എഫ്. നൽകിയിരിക്കുന്നത്. യു.ഡി.എഫിൽ ഉറച്ചുനിന്ന പി.ജെ. ജോസഫ് പക്ഷത്തിന് ലഭിച്ചതാകട്ടെ 10 […]

രണ്ടിലയും പേരും ജോസിന്…! പി.ജെ. ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകന്‍ കൊച്ചി: രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ജോസിന് തന്നെ. ചിഹ്നവും പേരും ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരി വയ്ക്കുകയായിരുന്നു. ചിഹ്നവും പേരും ജോസിന് നല്‍കിയ സിങ്കിള്‍ ബഞ്ച് ത്തരവ് ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളുകയായിരുന്നു. ഇതിന് പുറമെ സിങ്കിള്‍ ബഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടൊപ്പം ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനത്തില്‍ ഇടപ്പെടരുതെന്നും […]

അധികാരം മാത്രം അജണ്ടയാക്കിയ കോൺഗ്രസിൽ നിന്നും എൽ ഡി എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ൽ ചേരുന്നു: പ്രവീൺ ഇറവങ്ക

സ്വന്തം ലേഖകൻ ആലപ്പുഴ : കോൺഗ്രസ് മതേതരത്വവും ജനാധിപത്യവും വർഗ്ഗീയ തീവ്രവാദികൾക്ക് അടിയറ വെച്ചു. അധികാരം മാത്രം അജണ്ടയാക്കിയ ആദർശം കൈവിട്ട ആൾക്കൂട്ടമായി കോൺഗ്രസ് അധഃപതിച്ചു.കാലത്തെ ആദരിക്കുന്ന ഒരു എഴുത്തുകാരനെന്ന നിലയിൽ തികഞ്ഞ നിരാശയോടെ പ്രസ്ഥാനം ഉപേക്ഷിച്ച് LDF ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ൽ ചേരുന്നു. ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് തിരക്കഥാകൃത്തും ,22 വർഷക്കാലമായി കെ പി സി സി കലാസാംസ്കാരിക വിഭാഗം സംസ്ഥാനക്കമ്മിറ്റി അംഗവും 8 വർഷമായി സംസ്ഥാന ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച പ്രവീൺ ഇറവങ്കര കോൺഗ്രസ് പ്രസ്ഥാനത്തെ ഉപേക്ഷിച്ച്, കേരളത്തിൽ വർഗ്ഗീയതയെ […]

കാത്ത് സൂക്ഷിച്ച സീറ്റ് ജോസഫ് കൊത്തിക്കൊണ്ട് പോകാതിരിക്കാന്‍ പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്; ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവര്‍ക്ക് സീറ്റ് നല്‍കാനാവാതെ ജോസഫ്; സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജോസിനൊപ്പം ചേരാന്‍ പ്രവര്‍ത്തകരുടെ കൂട്ടയടി

സ്വന്തം ലേഖകന്‍ കോട്ടയം: ജോസ് കെ മാണിയെ ഓടിച്ചു വിട്ട് സ്വന്തമാക്കിയ സീറ്റുകള്‍ മുഴുവന്‍ ജോസഫിന് നല്‍കില്ലെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവര്‍ക്ക് സീറ്റ് നല്‍കാനാവാതെ വെട്ടിലായിരിക്കുകയാണ് ജോസഫ്. മലബാറിലെ സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിന് നല്‍കാതെ വന്നാല്‍ യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് വമ്പന്‍ പ്രതിസന്ധിയെ നേരിടുമെന്ന് ഉറപ്പായി. കോട്ടയത്ത് കടുത്തുരുത്തിയൊഴികെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഡി.സി.സി. കത്ത് നല്‍കി. കോട്ടയത്ത് ജോസഫും കോണ്‍ഗ്രസും ഇടയാനുള്ള സാധ്യതകളുണ്ട്. ജോസ് […]

കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും കോണ്‍ഗ്രസ് സഹായിച്ചു; ജോസഫിന്റെ വിവാദ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുമ്പോള്‍

സ്വന്തം ലേഖകന്‍ കോട്ടയം: കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും കോണ്‍ഗ്രസ് സഹായിച്ചുവെന്ന ജോസഫിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ഇതില്‍ ഒന്നാമത്തേത് ഉപതെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കള്‍ ആരും തന്നോട് രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കണം എന്ന് ആവശ്യപ്പെട്ടില്ല എന്നാണ് ഒരു വെളിപ്പെടുത്തല്‍. രണ്ട് പാലാ ഉപതെരഞ്ഞെടുപ്പില്‍ തന്റെയും കോണ്‍ഗ്രസിലെ പ്രബലമായ ഒരു വിഭാഗത്തിന്റെയും പിന്തുണ മാണി സി കാപ്പന് ആയിരുന്നു എന്നതാണ്. കേരള കോണ്‍ഗ്രസ് എം ഇല്ലാതാക്കി ജോസ് കെ മാണിയെ ഈ പരാജയം വഴി […]

ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബ്ബും ഇടത് മുന്നണിയിലേക്ക്? ; അനൂപ് പോയാല്‍ സഹോദരി അമ്പിളി ജേക്കബ്ബിനെ കളത്തിലിറക്കാന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍ കൊച്ചി: ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബ്ബും ഇടത് പക്ഷത്തേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തം. ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഇടത് പക്ഷം കൂടുകര്‍ കരുത്താര്‍ജിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിഎം ജേക്കബ്ബിന്റെ കേരളാ കോണ്‍ഗ്രസിനെ ഇടത് മുന്നണിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്. പിറവം എംഎല്‍എ കൂടിയായ അനൂപ് ജേക്കബിനെ ഇടതുപക്ഷത്ത് അടുപ്പിക്കാന്‍ യാക്കോബായ സഭയിലെ ചിലരും സജീവ ഇടപെടല്‍ നടത്തുന്നുണ്ട്. യാക്കോബായക്കാരുടെ പാര്‍ട്ടിയാണ് ജേക്കബിന്റേത്. ഇതിന്റെ തുടര്‍ച്ചയാണ് മകന്‍ അനൂപ് ജേക്കബും. യാക്കോബാ സഭയെ സിപിഎമ്മിന്റെ […]