പിറവത്ത് പാര്‍ട്ടിയുടെ പുറത്താക്കല്‍ നാടകം; കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്ബ് പടിക്ക് പുറത്ത്; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് നേതാക്കള്‍; രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് സിന്ധുമോള്‍

പിറവത്ത് പാര്‍ട്ടിയുടെ പുറത്താക്കല്‍ നാടകം; കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്ബ് പടിക്ക് പുറത്ത്; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് നേതാക്കള്‍; രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് സിന്ധുമോള്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: പിറവത്തെ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയും സി പി എം അംഗവുമായ സിന്ധുമോള്‍ ജേക്കബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് സിപിഎം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് കാലത്തെ വിവാദ നടപടി.

പിറവത്തെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമന്റ് സീറ്റല്ലെന്നും’ സിന്ധുമോള്‍ വ്യക്തമാക്കിയ സിന്ധുമോള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും വ്യക്തമാക്കി. സിപിഎം അംഗത്വം രാജി വച്ച് കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പറഞ്ഞ സിന്ധുമോള്‍ പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിക്കുമെന്നും ജില്‍സ് പെരിയപ്പുറം പാര്‍ട്ടിയോടാപ്പമുണ്ടാകുമെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സിപിഎം പിറവത്തേക്ക് പരിഗണിച്ചിരുന്ന കേരളാ കോണ്‍ഗ്രസിലെ ജില്‍സ് പെരിയപുറത്തെ വെട്ടിയാണ് സിപിഎം അംഗവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോള്‍ ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായത്. ഇതില്‍ പ്രതിക്ഷേധിച്ച് ജില്‍സ് പാര്‍ട്ടിവിടുകയും ചെയ്തു.