play-sharp-fill
‘പിളർപ്പിൽ നിന്ന്  പിളർപ്പിലേക്ക് കേരളാ കോൺഗ്രസ്’ …! ജോസഫ്  ഗ്രൂപ്പിൽ നിന്ന് രാജി പ്രഖ്യാപിച്ച് ജോണി നെല്ലൂർ ; ഇനി പുതിയ പാർട്ടി ..! രാജി വ്യക്തിപരമായ കാരണങ്ങളാൽ

‘പിളർപ്പിൽ നിന്ന് പിളർപ്പിലേക്ക് കേരളാ കോൺഗ്രസ്’ …! ജോസഫ് ഗ്രൂപ്പിൽ നിന്ന് രാജി പ്രഖ്യാപിച്ച് ജോണി നെല്ലൂർ ; ഇനി പുതിയ പാർട്ടി ..! രാജി വ്യക്തിപരമായ കാരണങ്ങളാൽ

സ്വന്തം ലേഖകൻ

കോട്ടയം:കോട്ടയം: കേരള കോൺ​ഗ്രസിൽ വീണ്ടും രാജി. ജോസഫ് ​ഗ്രൂപ്പ് വൈസ് ചെയർമാൻ ജോണി നെല്ലൂർ രാജി വെച്ചു.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജി വെക്കുന്നതായി ജോണി നെല്ലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള ഒരു പാർട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 22 ന് പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. നാഷണൽ പ്രോ​ഗ്രസീവ് പാർട്ടി എന്നാകും പുതിയ പാർട്ടിയുടെ പേര് എന്നാണ് വാർത്തകൾ. കേരള കോൺ​ഗ്രസിലെ ഏതാനും നേതാക്കൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, ജോർജ് ജെ മാത്യു, പി എം മാത്യു തുടങ്ങിയവർ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് സൂചന.

കേരള കോൺ​ഗ്രസിൽ നിന്നും രാജിവെച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസും പുതിയ പാർട്ടിയിൽ ചേർന്നേക്കും. സിറോ മലബാർ സഭ ബിഷപ്പിന്റെ പിന്തുണയും പുതിയ പാർട്ടി രൂപീകരണത്തിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്ത്യൻ വിഭാ​ഗത്തിലെ തീവ്രനിലപാടുകാരുടെ സംഘടനയായ കാസ ജനറൽ സെക്രട്ടറി ജോയി എബ്രഹാമും പുതിയ പാർട്ടിയുടെ ഭാ​ഗമാകുമെന്നാണ് വിവരം.